ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ എണ്ണക്കപ്പലില്‍ തീപിടിത്തം
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ചാര്‍ട്ടേഡ് എണ്ണ കപ്പലില്‍ തീപിടിത്തം. കുവൈത്തിലെ മിന അല്‍ അഹ് മന്ദിയില്‍നിന്ന് ഒഡീഷയിലെ പാരദ്വീപ് തുറമുഖത്തേക്കുളള യാത്രയ്ക്കിടെയാണ് എണ്ണക്കപ്പലില്‍ അപകടം ഉണ്ടായത്.വ്യാഴാഴ്ച പുലര്‍ച്ചെ ശ്രീലങ്കയുടെ കിഴക്കന്‍ തീരത്ത് ഉണ്ടായ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ന്യൂ ഡയമണ്ട് എന്ന കപ്പലാണ് അപകടത്തില്‍പ്പെട്ടത്.ശ്രീലങ്കയുടെ കിഴക്കന്‍ തീരത്ത് നിന്ന് 20 നോട്ടിക്കല്‍ മൈല്‍ അകലെയാണ് തീപിടിത്തം ഉണ്ടായത്. രക്ഷാപ്രവര്‍ത്തനത്തിനായി രണ്ട് നാവിക കപ്പലുകളും വിമാനവും വിന്യസിച്ചതായി ശ്രീലങ്കന്‍ നാവികസേന പ്രതിനിധി കമാന്‍ഡര്‍ രഞ്ജിത് രാജ്പക്‌സെ പറഞ്ഞു. […]
Read More