ഇനി മടിക്കേണ്ട. ഇന്നുതന്നെ, ഇപ്പോൾ തന്നെ ആരംഭിക്കുക.
“ഇരുട്ടത്ത് ആയിരം പടികളുള്ള ഒരു ഗോവണി കയറാൻ എല്ലാ പടികളിലും വെളിച്ചം വേണമെന്നില്ല. ആത്മ വിശ്വാസത്തോടെ വയ്ക്കുന്ന ആദ്യ പടിയിൽ മാത്രം വെളിച്ചം ഉണ്ടായാൽ മതി. ബാക്കി പടികളിലേക്കു വേണ്ട വെളിച്ചം താനേ മനസ്സിൽ വന്നു നിറഞ്ഞു കൊള്ളും” വളരെ അർത്ഥ ഗർഭമായ ഒരു ജീവിത സത്യമാണിത്. ഇതിന്റെ പൊരുൾ എത്ര നേരത്തെ മനസ്സിലാക്കുന്നുവോ അത്രയും നിങ്ങളുടെ ജീവിതം അനുഗ്രഹീതമാകും. ജീവിതത്തിലെ ഏറ്റവും വലിയ ഭയം ഏതാണെന്നറിയാമോ? പരാജയപ്പെടുമോ , തെറ്റിപ്പോകുമോ, മറ്റുള്ളവർ പരിഹസിക്കുമോ എന്നൊക്കെയുള്ള ഭയം. […]
Read More