ആര്‍ച്ചുബിഷപ് ചേന്നോത്ത് ആധ്യാത്മികതയില്‍ അടിയുറച്ച നയതന്ത്രജ്ഞന്‍: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
കൊച്ചി: കാലംചെയ്ത ആര്‍ച്ചുബിഷപ് ജോസഫ് ചേന്നോത്ത് ആധ്യാത്മികതയില്‍ അടിയുറച്ച ഒരു നയതന്ത്രജ്ഞന്‍ ആയിരുന്നുവെന്ന് സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപും കെ.സി.ബി.സി. പ്രസിഡണ്ടുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുസ്മരിച്ചു. വ്യക്തിപരമായ ഇടപെടലുകളിലൂടെയും ഔദ്യോഗികമായ കത്തിടപാടുകളിലൂടെയും ആര്‍ച്ചുബിഷപ് ചേന്നോത്തിനെ നന്നായിട്ടറിയാവുന്നതിനാല്‍ അദ്ദേഹത്തിന്‍റെ വ്യക്തിമാഹാത്മ്യം അടുത്തു മനസ്സിലാക്കുവാന്‍ തനിക്ക് സാധിച്ചിട്ടുണ്ട്. ശാന്തമായ സംസാരവും സമീപനങ്ങളുമുള്ള വ്യക്തിയാണ് കാലംചെയ്ത ആര്‍ച്ചുബിഷപ്പ്. ആഴമേറിയ സഭാസ്നേഹം അദ്ദേഹത്തിനുണ്ടായിരുന്നു. മതസൗഹാര്‍ദം വളര്‍ത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും അദ്ദേഹം വലിയ ശ്രദ്ധ പുലര്‍ത്തിയിരുന്നു. താരതമ്യേന വികസനം കുറഞ്ഞ രാജ്യങ്ങളിലായിരുന്നു മാര്‍പാപ്പായുടെ […]
Read More