മത ചിഹ്നങ്ങൾക്കെതിരെയുള്ള അധിക്ഷേപം :അന്വേഷണം ആവശ്യപ്പെട്ട് കെസിബിസി പ്രൊ ലൈഫ് സമിതി

Share News

കൊച്ചി: ക്രൈസ്തവ സമൂഹം ആദരവോടെ വീക്ഷിക്കുന്ന” വിശുദ്ധ കുരിശിന്റെ “-പ്രതീകങ്ങളെ പരസ്യമായി അനാധരിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന സംഭവങ്ങളെക്കുറിച്ച് സർക്കാരും സഭാ നേതൃത്വവും ഗൗരവമായി അന്വേഷണം നടത്തണമെന്ന് കെസിബിസി പ്രൊ ലൈഫ് സമിതി. സ്വന്തം വിശ്വാസങ്ങളെ ആദരിക്കുന്നതുപോലെ ഇതര വിശ്വാസാചരങ്ങളെയും ആദരിക്കുവാൻ കഴിയുന്ന സംസ്കാരമാണ് കേരളത്തിലുള്ളത്. നിലനിൽക്കുന്ന മത സാമുദായിക സമാധാനം നഷ്ടപ്പെടാതെ സംരക്ഷിക്കുവാൻ ജാഗ്രതയാവശ്യമാണെന്നും കെസിബിസി പ്രൊ ലൈഫ് സമിതി പ്രസിഡന്റ്‌ സാബു ജോസ് പ്രസ്താവിച്ചു.

Share News
Read More

..അന്വേഷണ ഏജന്‍സികളിലും ജുഡീഷ്യറിയിലും പ്രോസിക്യൂഷനിലുമുള്ള വിശ്വാസ്യതയാണു നഷ്ടപ്പെടുത്തുന്നത്.-ഉമ്മൻ ചാണ്ടി

Share News

ലോകം മുഴുവന്‍ തത്സമയം കണ്ട ബാബ്‌റി മസ്ജിദ് പൊളിക്കല്‍ സംഭവത്തില്‍ തെളിവില്ലെന്നു പറയുമ്പോള്‍ അത് അന്വേഷണ ഏജന്‍സികളിലും ജുഡീഷ്യറിയിലും പ്രോസിക്യൂഷനിലുമുള്ള വിശ്വാസ്യതയാണു നഷ്ടപ്പെടുത്തുന്നത്. കണ്‍മുന്നില്‍ നടന്ന ഒരു സംഭവത്തിനു തെളിവില്ലെന്നു പറയാന്‍ മാത്രം അന്ധത ബാധിച്ചിരിക്കുന്നു. രാജ്യം ഇരുണ്ട കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്.മതേതരത്വത്തിന്റെ പ്രതീകമായാണ് ഇന്ത്യയിലെ ആരാധനാലയങ്ങളെ ജനങ്ങള്‍ കാണുന്നത്. മറ്റുള്ളവരുടെ വിശ്വാസത്തെ മാനിക്കുകയെന്നത് ആര്‍ഷഭാരത സംസ്‌കാരത്തിന്റെ ഭാഗമാണ്. അതിന് കനത്ത പ്രഹരമേറ്റു.രാജ്യം കാവിവത്കരിക്കപ്പെട്ടപ്പോള്‍ സംഭവിച്ച ദുരന്തമാണ് ഈ വിധി. ബാബ്‌റി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ മുതിര്‍ന്ന […]

Share News
Read More

ലൈഫ് മിഷൻ: സർക്കാർ വിജിലൻസ് അന്വേഷണം ,പ്രഖ്യാപിച്ചു

Share News

തിരുവനന്തപുരം : വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണം. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിറങ്ങി. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ ആരോപണങ്ങളും നിരുപാധികം അന്വേഷിക്കാനാണ് ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുള്ളത്. റെഡ് ക്രസന്റുമായുള്ള ഇടപാടുകളും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടും. അന്വേഷണം സംബന്ധിച്ച് വിജിലന്‍സ് ഡയറക്ടര്‍ക്ക് ആഭ്യന്തര സെക്രട്ടറി കത്തുനല്‍കുകയും ചെയ്തിട്ടുണ്ട്. ക്രമക്കേടുകളില്‍ വിജിലന്‍സ് പ്രാഥമിക പരിശോധന നടത്തും. ലൈഫ് മിഷന്‍ പദ്ധതിക്ക് റെഡ് ക്രെസന്റിന്റെ സഹായം സ്വീകരിച്ചത് കേന്ദ്രസർക്കാരിന്റെ അനുമതിയോടെ അല്ലെന്ന് ചീഫ് സെക്രട്ടറി […]

Share News
Read More

മയക്കുമരുന്ന് ഇടപാട് അന്വേഷിക്കണം:മുല്ലപ്പള്ളി

Share News

*കോടിയേരിയുടെത് പരസ്യകുറ്റസമ്മതം സമുന്നത സി.പി.എം നേതാവിന്റെ മകന്‍ മയക്കുമരുന്ന് ശൃംഖലയുമായി ബന്ധപ്പെട്ടെന്ന വെളിപ്പെടുത്തല്‍ ഗൗരവമുള്ളതാണെന്നും ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോണ്‍ഗ്രസ് ഓഫീസുകള്‍ക്കെതിരായ സി.പി.എമ്മിന്റെ അക്രമം അവസാനിപ്പിക്കണമെന്നും സമാധാനം പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് എല്ലാ ഡി.സി.സി അധ്യക്ഷന്‍മാരുടെയും നേതൃത്വത്തില്‍ നടത്തിയ ഉപവാസ സത്യാഗ്രഹത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഡി.സി.സി ഓഫീസില്‍ നിര്‍വഹിച്ച് പ്രസംഗിക്കുക ആയിരുന്നു മുല്ലപ്പള്ളി. പെരിയ ഇരട്ടക്കൊലയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം സി.പി.എമ്മിനാണെന്ന കുറ്റസമ്മതമാണ് സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പരസ്യപ്രസ്താവനയിലൂടെ പുറത്തുവന്നത്.പെരിയ […]

Share News
Read More

ഇരട്ടകൊലപാതകത്തിന് നേതൃത്വം നൽകിയവരെ പിടികൂടുന്നതിന് സമഗ്രമായ അന്വേഷണം നടത്താൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. -മുഖ്യമന്ത്രി

Share News

തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടിൽ DYFI നേതാക്കളായ ഹഖ് മുഹമ്മദ്, മിഥിലാജ് എന്നിവരെ വെട്ടിക്കൊന്ന സംഭവത്തെ ശക്തമായി അപലപിക്കുന്നു. ഇരട്ടകൊലപാതകത്തിന് നേതൃത്വം നൽകിയവരെ പിടികൂടുന്നതിന് സമഗ്രമായ അന്വേഷണം നടത്താൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. കൊലപാതകത്തിന് കാരണമായ വിഷയങ്ങളേയും പിന്നിൽ പ്രവർത്തിച്ചവരേയും കണ്ടെത്തുന്നതിനുതകുന്ന അന്വേഷണം നടത്തും. ഹഖ് മുഹമ്മദിനും, മിഥിലാജിനും ആദരാഞ്ജലികൾ അർപ്പിക്കുന്നു. മുഖ്യമന്ത്രിപിണറായി വിജയൻ

Share News
Read More

മ​ത്താ​യി​യു​ടെ മ​ര​ണം സിബിഐക്ക്: ഫ​യ​ലി​ല്‍ ഒ​പ്പു​വ​ച്ച് മു​ഖ്യ​മ​ന്ത്രി

Share News

പത്തനംതിട്ട:വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പത്തനംതിട്ട ചിറ്റാറിലെ മത്തായിയുടെ കസ്റ്റഡിമരണം സിബിഐക്ക് വിട്ടു. സിബിഐ അന്വേഷണം ശുപാര്‍ശ ചെയ്തുകൊണ്ടുള്ള ഫയലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പുവെച്ചു. ശുപാര്‍ശ കേന്ദ്ര പഴ്സണല്‍ മന്ത്രാലയത്തിന് കൈമാറും. മത്തായിയുടെ ഭാര്യ ഷീബ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്നു പരി​ഗണിക്കാനിരിക്കെയാണ് സര്‍ക്കാര്‍ നടപടി.സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടാ​ണ് മ​ത്താ​യി​യു​ടെ ഭാ​ര്യ ഷീ​ബ​മോ​ള്‍ ഹ​ര്‍​ജി സ​മ​ര്‍​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ മാ​സം 28നാ​ണ് വനംവകുപ്പ് സ്ഥാപിച്ച ക്യാമറ നശിപ്പിച്ചു എന്നാരോപിച്ച്‌ ചി​റ്റാ​ര്‍ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ലെ വ​ന​പാ​ല​ക​ര്‍ കസ്റ്റഡിയില്‍ എടുത്ത മത്തായിയെ […]

Share News
Read More