ഒറ്റത്തിരഞ്ഞെടുപ്പ് ജനാധിപത്യത്തിനു ഭൂഷണമോ?
ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് എന്ന രാഷ്ട്രീയമുദ്രാവാക്യം രാജ്യം ഭരിക്കുന്ന എന്‍.ഡി.എ. സര്‍ക്കാരിന്റെ മുഖ്യകക്ഷിയായ ബിജെപി വിളംബരം ചെയ്തിട്ടു കാല്‍നൂറ്റാണ്ടിലധികമായി. തിരഞ്ഞെടുപ്പുസമയത്തില് ഏകീകരണമുണ്ടാവണമെന്ന ആശയം ഇരുപതുവര്‍ഷംമുമ്പ് ലോ കമ്മീഷനും ചര്‍ച്ച ചെയ്തതാണ്. തിരഞ്ഞെടുപ്പുകമ്മീഷന്തന്നെ ആയിരത്തിത്തൊള്ളായിരത്തി എണ്‍പതുകളുടെ ആദ്യനാളുകളില്‍ ഇത്തരമൊരഭിപ്രായം ഉന്നയിച്ചിരുന്നു. നാലുവര്‍ഷംമുമ്പാണ് ഒറ്റത്തിരഞ്ഞെടുപ്പിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും സംസാരിച്ചുതുടങ്ങിയത്. അന്നു പക്ഷേ, കോണ്‍ഗ്രസും പ്രധാന പ്രാദേശികപാര്‍ട്ടികളും അതിശക്തമായി എതിര്‍ത്തതിനെത്തുടര്‍ന്ന് കൂടിയാലോചനകളോ ചര്‍ച്ചകളോ നടന്നില്ല. ഇക്കഴിഞ്ഞ നവംബര്‍ 26 ന് ഭരണഘടനാദിനത്തില്‍ ഒരു രാജ്യം, ഒരു തിരഞ്ഞടുപ്പ് എന്ന രാഷ്ട്രീയ […]
Read More