കൊച്ചിയിലെ ഏറ്റവും പ്രിയപ്പെട്ട ഇടങ്ങളിലൊന്നായിരുന്നു ജോസ് ജംങ്ഷനിലെ ഇന്ത്യൻ കോഫി ഹൗസ്.
ഇന്നലെ കൊച്ചി നഗരത്തിലൂടെ ഒരിക്കൽ കൂടി നടന്നു. ജോസ് ജംങ്ഷൻ. അവിടെ സൗത്ത് സ്റ്റോപ്പിലേക്കുള്ള റോഡിലേക്കു തിരിഞ്ഞപ്പോൾ ഇടതുവശത്തേക്കു നോക്കി. ഒന്നാം നിലയിലേക്കു പടികളുള്ള ആ പഴയ കെട്ടിടമില്ല.ഓർമകളുടെ ചായക്കോപ്പകളൊഴിഞ്ഞിരിക്കുന്നു. കെട്ടിടത്തിന്റെ സ്ഥാനത്തു മെട്രോ റെയിലിനെ താങ്ങിനിർത്തുന്ന വലിയ തൂണുകളാണ്.കൊച്ചിയിലെ ഏറ്റവും പ്രിയപ്പെട്ട ഇടങ്ങളിലൊന്നായിരുന്നു ജോസ് ജംങ്ഷനിലെ ഇന്ത്യൻ കോഫി ഹൗസ്. സ്റ്റെപ്പു കയറി ഹാളിലേക്കു കടന്നു വലതു ഭാഗത്തിരുന്നാൽ ചില്ലുഭിത്തിയിലൂടെ താഴെ തിരക്കിലാഴ്ന്ന നഗരത്തെ കണ്ടിരിക്കാം. എത്രയോ വൈകുന്നേരങ്ങളിൽ ഓരോരോ ആലോചനകളുമായി അവിടെ അങ്ങനെ ഇരുന്നിരിക്കുന്നു. […]
Read More