വാളയാർ കേസ് അട്ടിമറിക്കുന്നത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ: കെ.സുരേന്ദ്രൻ
പാലക്കാട്: വാളയാർ കേസ് അട്ടിമറിക്കുന്നതിന് ഗൂഢാലോചന നടത്തിയത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിയാണ് ഈ കേസിൽ ദൂതനെ അയച്ച് പെൺകുട്ടികളുടെ മാതാപിതാക്കളെ സ്വാധീനിക്കാൻ ശ്രമിച്ചതെന്ന് പെൺകുട്ടികളുടെ വീട് സന്ദർശിച്ച ശേഷം അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് ഇയാൾ പെൺകുട്ടികളുടെ മാതാപിതാക്കളെ മുഖ്യമന്ത്രിയുടെ അടുത്തെത്തിച്ചത്. എന്നാൽ ആവശ്യം കഴിഞ്ഞപ്പോൾ മുഖ്യമന്ത്രി കുടുംബത്തെ വഞ്ചിച്ചു. എന്തിനാണ് സമരം എന്നു കുടുംബത്തോടല്ല മന്ത്രി ബാലൻ ചോദിക്കേണ്ടത്. കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രി എന്തിന് ശ്രമിച്ചു എന്നതാണ് ബാലൻ […]
Read More