മ​ത്താ​യി​യു​ടെ ക​സ്റ്റ​ഡി മ​ര​ണം സി​ബി​ഐ​ക്ക്: ഉത്തരവ് പുറപ്പെടുവിച്ച് ഹൈക്കോടതി

Share News

പ​ത്ത​നം​തി​ട്ട: വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പത്തനംതിട്ട ചിറ്റാറിലെ മത്തായിയുടെ കസ്റ്റഡി മരണത്തിൽ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് ഉത്തരവിട്ട് ഹൈ​ക്കോ​ട​തി. മ​ത്താ​യി​യു​ടെ ഭാ​ര്യ ഷീ​ബ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി പ​രി​ഗ​ണി​ച്ചാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. നേ​ര​ത്തെ കേ​സ് സി​ബി​ഐ​ക്ക് വി​ടു​ന്ന​തി​ല്‍ എ​തി​ര്‍​പ്പി​ല്ലെ​ന്ന് സ​ര്‍​ക്കാ​ര്‍ കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. മ​ത്താ​യി​യു​ടെ മൃ​ത​ദേ​ഹം മ​റ​വ് ചെ​യ്യാ​ത്ത​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് കോ​ട​തി ഹ​ര്‍​ജി​ക്കാ​രോ​ട് ആ​രാ​ഞ്ഞു. സം​സ്‌​കാ​ര​ത്തി​ന് വേ​ണ്ട കാ​ര്യ​ങ്ങ​ള്‍ ചെ​യ്യ​ണ​മെ​ന്ന് കോ​ട​തി മ​ത്താ​യി​യു​ടെ ഭാ​ര്യ​യോ​ടു നിര്‍ദേശിച്ചു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രെ​യും ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത് ചോ​ദ്യം ചെ​യ്യാ​ത്ത​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്നും കോ​ട​തി ചോ​ദി​ച്ചു. […]

Share News
Read More

നീതിക്ക് വേണ്ടി ഏതറ്റംവരെയും പോകും: മാര്‍ റമിജിയോസ് ഇഞ്ചനാനിയില്‍

Share News

പത്തനംതിട്ട: പത്തനംതിട്ട ചിറ്റാറില്‍ വനപാലകര്‍ കസ്റ്റഡിയിലെടുത്ത് കൊലപ്പെടുത്തിയ യുവ കര്‍ഷകനായ, മത്തായി എന്ന പൊന്നുവിന്റെ ,കുടുംബത്തിന് നീതി കിട്ടുംവരെ പോരാട്ടം തുടരുമെന്ന് ഇന്‍ഫാം ദേശീയ രക്ഷാധികാരി മാര്‍ റമിജിയോസ് ഇഞ്ചനാനിയില്‍. കേരളത്തിലെ സ്വതന്ത്ര കര്‍ഷക സംഘടനകളുടെ കൂട്ടായമയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചിറ്റാറില്‍ നടന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊന്നുവിന്റെ കൊലപാതകികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മാര്‍ ഇഞ്ചനാനിയില്‍ പറഞ്ഞു. വനപാലകര്‍ക്കെതിരെ വ്യക്തമായ തെളിവ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയിട്ടും കേസ് എടുക്കാതിരിക്കുന്നത് […]

Share News
Read More

ഈ പ്രബുദ്ധകേരളത്തിലാണ് കഴിഞ്ഞ രണ്ടാഴ്ചയായി സംസ്കരിക്കപ്പെടാതെ ഒരു മൃതദേഹം നിഷേധിക്കപ്പെട്ട നീതിനിർവ്വഹണത്തിന്റെ സൂചകമായി മോർച്ചറിയിലെ തണുപ്പിൽ കിടക്കുന്നത്.

Share News

ഈ പ്രബുദ്ധകേരളത്തിലാണ് കഴിഞ്ഞ രണ്ടാഴ്ചയായി സംസ്കരിക്കപ്പെടാതെ ഒരു മൃതദേഹം നിഷേധിക്കപ്പെട്ട നീതിനിർവ്വഹണത്തിന്റെ സൂചകമായി മോർച്ചറിയിലെ തണുപ്പിൽ കിടക്കുന്നത്. ജീവിച്ചിരുന്ന വേളയിൽ നിഷേധിക്കപ്പെട്ട നീതി തേടി , മരണപ്പെട്ട ആത്മാവിനെങ്കിലും നീതി ലഭിക്കണമെന്ന പ്രതീക്ഷയോടെ കഴിഞ്ഞ രണ്ടാഴ്ചയായി ഒരു കുടുംബം കാത്തിരിക്കുന്നുണ്ട്. അമേരിക്കയിലെ മിനിപോളീസിൽ ജോർജ് ഫ്ലോയിഡിനു വേണ്ടി ദിവസങ്ങളോളം പതംപറഞ്ഞു കരഞ്ഞ നമ്മളിൽ പലരും കണ്ടില്ല നമ്മുടെ സ്വന്തം പത്തനംതിട്ടയിലെ റാന്നിയിലുള്ള മത്തായിയെന്ന ഒരു ചെറുപ്പക്കാരനെ. എനിക്ക് ശ്വാസം മുട്ടുന്നുവെന്നും ഞാനിപ്പോൾ മരിക്കുമെന്നുമുള്ള ജോർജ് ഫ്ലോയിഡിന്റെ വാക്കുകൾ […]

Share News
Read More

മറയൂരിൽ കാട്ടാന ആക്രമണം: ഒരാൾ കൊല്ലപ്പെട്ടു

Share News

മറയൂർ: ഇടുക്കി മറയൂര്‍ ചെണ്ടുവര എസ്റ്റേറ്റില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാൾ കൊല്ലപ്പെട്ടു. ചെണ്ടുവാര ലോയര്‍ ഡിവിഷനില്‍ പഴനി (50) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി 7.30 മണിയോടെയാണ് സംഭവം. എസ്റ്റേറ്റിലെ തോട്ടം തൊഴിലാളിയാണ് പഴനി. ബന്ധുവിന്റെ വീട്ടില്‍ നിന്ന് കാട്ടുപാതയിലൂടെ മടങ്ങുന്നതിനിടെ വഴിയിലുണ്ടായിരുന്ന കാട്ടാന പഴനിയെ തുമ്ബി കൈയിലെടുത്ത് എറിയുകയായിരുന്നു. പളനിയെ കാണാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ അന്വേഷിച്ച്‌ പോയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. വനം വകുപ്പും മറ്റ് ഉദ്യോഗസ്ഥരും സംഭവ സ്ഥലത്തെയിട്ടുണ്ട്.

Share News
Read More

ഫോറസ്റ്റ് പോലീസ് സേനാംഗങ്ങള്‍ നാടിനും പൗരന്മാര്‍ക്കും ദ്രോഹമായി മാറുന്നത് അപലപനീയം: കെസിബിസി

Share News

കൊച്ചി: പൗരന്മാരുടെ സംരക്ഷണത്തിനും നാടിന്റെ സുരക്ഷിതത്വത്തിനുംവേണ്ടി നിലകൊള്ളേണ്ട ഫോറസ്റ്റ് പോലീസ് സേനാംഗങ്ങള്‍ നാടിനും പൗരന്മാര്‍ക്കും ദ്രോഹമായി മാറുന്നത് അങ്ങേയറ്റം അപലപനീയമാണെന്നു കെസിബിസി ഐക്യജാഗ്രതാ കമ്മീഷന്‍. കര്‍ഷകനായ ചിറ്റാര്‍ കുടപ്പനക്കുളം പടിഞ്ഞാറേചരുവില്‍ പി.പി. മത്തായിയുടെ ദാരുണാന്ത്യവും, 14 ദിവസങ്ങള്‍ക്കുശേഷവും ശരിയായ നടപടികള്‍ സ്വീകരിക്കാതെ തുടരുന്ന സാഹചര്യവും കേരളത്തിനു നാണക്കേടാണ്. ഒന്‍പതംഗ കുടുംബത്തിന്റെ ഏക ആശ്രയമായ മത്തായിയെ കസ്റ്റഡിയിലെടുക്കാനും മരണത്തിനു വിട്ടുകൊടുക്കാനും ഇടയാക്കിയ പശ്ചാത്തലത്തെക്കുറിച്ച് വനംവകുപ്പ് അധികൃതര്‍ ഇതുവരെ നല്കിയ വിശദീകരണങ്ങളൊന്നും മുഖവിലയ്‌ക്കെടുക്കാന്‍ കഴിയുന്നതല്ല. ഇതേകാരണത്താല്‍ രണ്ടു വനപാലകരെ സസ്‌പെന്‍ഡ് […]

Share News
Read More

മ​ത്താ​യി​യു​ടെ മ​ര​ണം:ര​ണ്ടു വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് സ​സ്പെ​ന്‍​ഷ​ന്‍

Share News

പ​ത്ത​നം​തി​ട്ട: ചി​റ്റാ​ര്‍ കു​ട​പ്പ​ന​യി​ല്‍ വ​നം​വ​കു​പ്പി​ന്‍റെ ക​സ്റ്റ​ഡി​യി​ല്‍ യുവാവ് മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ര​ണ്ടു ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് സ​സ്പെ​ന്‍​ഷ​ന്‍. ചി​റ്റാ​ര്‍ റേ​ഞ്ച് ഓ​ഫീ​സി​ലെ ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ര്‍ ആ​ര്‍.​രാ​ജേ​ഷ്കു​മാ​ര്‍, സെ​ക്ഷ​ന്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ എ.​കെ.​പ്ര​ദീ​പ് കു​മാ​ര്‍ എ​ന്നി​വ​രെ​യാ​ണ് വ​നം​വ​കു​പ്പ് അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ന്‍​ഡ് ചെ​യ്ത​ത്. മ​ത്താ​യി​യു​ടെ മ​ര​ണ​ത്തി​ല്‍ പ​ങ്കു​ണ്ടെ​ന്ന് കു​ടും​ബം ആ​രോ​പി​ച്ച ര​ണ്ടു ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ​യാ​ണ് ന​ട​പ​ടി വ​ന്നി​രി​ക്കു​ന്ന​ത്. വ​നം​വ​കു​പ്പ് നി​യോ​ഗി​ച്ച ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്രാ​ഥ​മി​ക വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച്‌ ന​ട​പ​ടി​ക്ക് ശു​പാ​ര്‍​ശ ചെ​യ്ത​ത്. ച​ട്ട​വി​രു​ദ്ധ​മാ​യി വീ​ട്ടി​ല്‍ നി​ന്നും ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത ശേ​ഷം […]

Share News
Read More

വനംവകുപ്പ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവം: എട്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

Share News

പത്തനംതിട്ട: ചിറ്റാറില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത മത്തായി മരിച്ച സംഭവത്തില്‍ എട്ട് വനംവകുപ്പ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. ജില്ലയിലെ തന്നെ മറ്റ് ഓഫീസുകളിലേക്കാണ് സ്ഥലം മാറ്റിയത്. വടശ്ശേരിക്കര റെയ്ഞ്ച് ഓഫീസര്‍, ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാര്‍ എന്നിവരെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. ഇവരിപ്പോള്‍ നിര്‍ബന്ധിത അവധിയിലാണ്. വനംവകുപ്പ് സ്ഥാപിച്ച ക്യാമറ കേടുവരുത്തിയെന്നാരോപിച്ച്‌ വനപാലകര്‍ കസ്റ്റഡിയിലെടുത്ത മത്തായിയുടെ മൃതദേഹം രാത്രി വീടിനോട് ചേര്‍ന്ന കിണറ്റില്‍ കണ്ടെത്തുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മര്‍ദിച്ച്‌ അവശനാക്കി കിണറ്റില്‍ തള്ളിയെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. […]

Share News
Read More