എം.പി.വീരേന്ദ്ര കുമാറിന്റെ നിര്യാണം ദു:ഖിപ്പിക്കുന്നു – ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു

Share News

രാജ്യസഭാംഗവും മുൻ കേന്ദ്ര മന്ത്രിയുമായ ശ്രീ. എം.പി.വീരേന്ദ്ര കുമാറിന്റെ നിര്യാണം ദു:ഖിപ്പിക്കുന്നു. ബഹുമുഖ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത് . അനുഭവ സമ്പന്നനായ അദ്ദേഹം, കഴിവുറ്റ മാധ്യമ പ്രവർത്തകനും നല്ല എഴുത്തുകാരനും ആയിരുന്നു. മാതൃഭൂമി പ്രിന്റിംഗ് ആൻഡ് പബ്ളിഷിങ്‌ ലിമിറ്റഡിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമെന്ന നിലയിൽ അദ്ദേഹം മാധ്യമ ലോകത്തിനും മാധ്യമ പ്രവർത്തനത്തിനും അമൂല്യമായ സംഭാവനകൾ അർപ്പിച്ചു. ഒട്ടേറെ ഗ്രന്ഥങ്ങൾ രചിച്ച അദ്ദേഹത്തിനു കേന്ദ്ര സാഹിത്യ അക്കാദമിയുടേത് ഉൾപ്പെടെ പല അംഗീകാരങ്ങളും ലഭിച്ചു മനുഷ്യാവകാശവും പരിസ്ഥിതി സംരക്ഷണവും അദ്ദേഹത്തിന്റെ രചനകളിൽ […]

Share News
Read More

അദ്ദേഹം സഞ്ചരിച്ച കർമപഥങ്ങളിലെ “വീരസ്മരണകൾ ” നമ്മെ നയിക്കട്ടെ.-മുൻ മന്ത്രി കെ വി തോമസ്

Share News

ആദരണിയനായ എം.പി.വീരേന്ദ്രകുമാർ നമ്മെ വിട്ടുപിരിഞ്ഞു.ഞാൻ വളരെയേറെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്തിരുന്ന ഒരു ഉന്നത വ്യക്തിത്വമായിരുന്നു എം.പി.വിരേന്ദ്രകുമാർ. തൻ്റെ അസാമാന്യമായ ധിഷണ പൊതു സമുഹത്തിനു വിളക്കായി അവശേഷിപ്പിച്ചാണ് അദ്ദേഹം വിട പറയുന്നത്. മറ്റെന്തിനേക്കാളേറെ സോഷ്യലിസ്റ്റ് ആശയങ്ങളുടെ ശക്തനായ പ്രചാരകനായിരുന്നു അദ്ദേഹം. ആഗോള മുതലാളിത്ത സാമ്പത്തിക നയങ്ങളുടെ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ പ്രവചനാത്മകമായ മുന്നറിയിപ്പുകൾ യാഥാർത്ഥ്യമായ കാലഘട്ടത്തിലാണ് നാം. ഏറെ ഉന്നതമായ ആശയങ്ങളുടെ ഉടമ, എഴുത്തുകാരൻ, ചിന്തകൻ, പ്രഗത്ഭനായ വാഗ്മി, സഞ്ചാരി, മാധ്യമ മേധാവി എന്നീ ഔന്നത്യങ്ങൾ വഹിക്കുമ്പോഴും തികച്ചും സാധാരണക്കാരനെപ്പോലെ […]

Share News
Read More

രാഷ്ട്രീയത്തെയും അക്ഷരത്തെയും സംസ്കാരത്തെയും ഒരു പോലെ സ്നേഹിച്ച ബഹുമുഖ പ്രതിഭയായിരുന്നു എം. പി. വീരേന്ദ്രകുമാർ -കെ. ബാബു മുൻ മന്ത്രി

Share News

അനുശോചനം എഴുത്തുകാരനും പ്രഭാഷകനും പാർലിമെന്റേറിയനും മാതൃഭൂമി മാനേജിങ് ഡയറക്ടറും മുൻ കേന്ദ്രമന്ത്രിയും പ്രമുഖ സോഷ്യലിസ്റ്റ് നേതാവുമായ എം. പി. വീരേന്ദ്രകുമാർ എം.പിയുടെ നിര്യാണത്തിൽ അനുശോചിക്കുന്നു. രാഷ്ട്രീയത്തെയും അക്ഷരത്തെയും സംസ്കാരത്തെയും ഒരു പോലെ സ്നേഹിച്ച ബഹുമുഖ പ്രതിഭയായിരുന്നു അദ്ദേഹം. സമ്പത്തിൻ്റെ മടിത്തട്ടിൽ ജനിച്ചെങ്കിലും എന്നും കറകളഞ്ഞ സോഷ്യലിസ്റ്റ്.മതേതര നിലപാടുകളിൽ ഉറച്ചു നിന്ന് മനുഷ്യത്വം ഉയർത്തിപ്പിടിച്ച വ്യക്തിത്വമായിരുന്നു ശ്രീ. വീരേന്ദ്രകുമാർ. സമകാലിക ഇന്ത്യയുടെ നേർക്കാഴ്ചകൾ അദ്ദേഹത്തിന്റെ രചനകളിൽ നിഴലിച്ചിരുന്നു. അദ്ദേഹത്തിന്റെ നിര്യാണം ജനാധിപത്യ ഇന്ത്യക്കു നികത്താനാകാത്ത നഷ്ടമാണ്. കെ. ബാബുമുൻ […]

Share News
Read More

മരണം എന്നും ഇങ്ങനെയാണ്, പ്രതീക്ഷിക്കാത്തപ്പോൾ കയറി വരുന്ന ഒഴിവാക്കാനാവാത്ത അഥിതി… ടി ജെ വിനോദ് എം എൽ എ

Share News

മരണം എന്നും ഇങ്ങനെയാണ്, പ്രതീക്ഷിക്കാത്തപ്പോൾ കയറി വരുന്ന ഒഴിവാക്കാനാവാത്ത അഥിതി…കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നടത്തിയ എം.പിമാരുടെയും എം.എൽ.എമാരുടെയും വീഡിയോ കോൺഫറൻസിലാണ് വീരേന്ദ്രകുമാർ എം.പിയെ അവസാനമായി കണ്ടത്.കേന്ദ്രമന്ത്രി, സോഷ്യലിസ്റ്റ് ആശയങ്ങൾ ഉയർത്തിപിടിച്ച നല്ലൊരു രാഷ്ട്രീയ നേതാവും തികഞ്ഞ മനുഷ്യസ്നേഹിയുമായ സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തകൻ, ചിന്തകൻ, എഴുത്തുകാരൻ, മാതൃഭൂമിയുടെ അമരക്കാരൻ, എന്നിങ്ങനെ കേരള രാഷ്ട്രീയത്തിലും സാഹിത്യ സാംസ്കാരിക സാമൂഹിക മണ്ഡലങ്ങളിലും നിറസാന്നിധ്യമായിരുന്ന ഒരു ബഹുമുഖ പ്രതിഭയെ കൂടി നമുക്ക് നഷ്ടമാവുന്നു …ടി ജെ വിനോദ് എം എൽ എ Tags: […]

Share News
Read More

വ്യക്തിപരമായി ഏറെ അടുപ്പം പുലർത്തിയ സുഹൃത്തിനെയാണ് നഷ്ടമായത്. – രമേശ് ചെന്നിത്തല

Share News

രാഷ്ട്രീയ നേതാവ്, എഴുത്തുകാരൻ, മാധ്യമപ്രവർത്തകൻ,പരിസ്ഥിതി പ്രവർത്തകൻ എന്ന് തുടങ്ങി ഇടപെട്ട എല്ലാ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരനാണ് വിടവാങ്ങിയത് . മാതൃഭൂമി എംഡി എംപി വീരേന്ദ്രകുമാർ എംപിയുടെ ഓർമയ്ക്ക് മുന്നിൽ ആദരാഞ്ജലികൾ…വ്യക്തിപരമായി ഏറെ അടുപ്പം പുലർത്തിയ സുഹൃത്തിനെയാണ് നഷ്ടമായത്. അവസാന നിമിഷം വരെ കർമനിരതനായ വീരേന്ദ്രകുമാറിന്റെ സ്മരണയ്ക്ക് മുന്നിൽ കൂപ്പുകൈ… Tags: M P Veerenthrakumar, Ramesh Chennithala, Kerala latest news, Nammude naadu Related news:ജനാധിപത്യ– മതേതര പ്രസ്ഥാനങ്ങൾക്ക്‌ കനത്ത നഷ്‌ടമാണ് […]

Share News
Read More

അതെ, അങ്ങനെയൊരു കപ്യാരേട്ടനെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല. ഏറെ പ്രത്യേകതകളുള്ള ഒരു വ്യക്തിത്വം.

Share News

ഫാ .ജെൻസൺ ലാസലേറ്റ് അങ്ങനെയൊരു കപ്യാർ !അതെ,അങ്ങനെയൊരു കപ്യാരേട്ടനെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല.ഏറെ പ്രത്യേകതകളുള്ള ഒരു വ്യക്തിത്വം. കുർബ്ബാന സമയത്ത് കുർബ്ബാന പുസ്തകമെടുത്ത് അൾത്താരയ്ക്കു താഴെ വിശ്വാസി സമൂഹത്തോടു കൂടെ നിന്ന് പ്രാർത്ഥനകൾ ചൊല്ലിയും പാട്ടു പാടിയും കുർബ്ബാനയിൽ പങ്കെടുക്കുന്ന ഒരു ദേവാലയ ശുശ്രൂഷി.എല്ലാവരോടും വളരെ ശാന്തമായ് പെരുമാറുന്ന വ്യക്തി.അൾത്താരയിൽ പൂക്കൾ വയ്ക്കാനും അൾത്താര വൃത്തിയായ് സൂക്ഷിക്കാനുംഒരു മടുപ്പും കൂടാതെ ശ്രദ്ധിക്കുന്ന വ്യക്തി.കുർബ്ബാനയ്ക്കു ശേഷം ഒപ്പീസിനായ് സെമിത്തേരിയിൽ ചെന്നാലോ?അദ്ദേഹത്തിന് ഒരു തിരക്കുമില്ല.അച്ചന്മാരേക്കാൾ മനോഹരമായ് പാട്ടു പാടും പ്രാർത്ഥനകൾ […]

Share News
Read More