കോതമംഗലത്തെ മാര്‍തോമന്‍ ചെറിയ പള്ളി ഇന്ന് സര്‍ക്കാര്‍ ഏറ്റെടുത്തേക്കും

Share News

കോതമംഗലം: മാര്‍തോമന്‍ ചെറിയ പള്ളി ഇന്ന് സര്‍ക്കാര്‍ ഏറ്റെടുക്കാൻ സാധ്യത. പള്ളി ഏറ്റെടുക്കുന്നതില്‍ കാലതാമസം വരുത്തിയതിന് ജില്ല കളക്ടര്‍ക്കെതിരെ ഇന്നലെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശച്ചിരുന്നു. എന്നാല്‍, യാതൊരു കാരണവശാലും പള്ളി വിട്ടുനല്‍കില്ലെന്ന നിലപാടിലാണ് യാക്കോബായ സഭ നിലകൊള്ളുന്നത്. നടപടികളെ വിശ്വാസികളുടെ പിന്തുണയോടെ ശക്തമായി പ്രതിരോധിക്കുമെന്ന് സഭാ നേതൃത്വം ഇതിനകം വ്യക്തമാക്കി. അതിനിടെ, മത മൈത്രി സംരക്ഷണ സമിതി കോതമംഗലം ടൗണില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുമുണ്ട്.

Share News
Read More

മാമലകളാൽ നിവേഷ്ടിതയായി സുന്ദരമീ ഗ്രാമം മാമലക്കണ്ടം.

Share News

ആരുടെയോ യാത്രവിവരണം വായിച്ചപ്പോഴ് മനസിൽ കയറികൂടിയതാണ് ഈ സുന്ദരധരണി. അങ്ങനെ ഇരിക്കെ ഒരു ശനിയാഴ്ച വൈകുന്നേരം ഒരു വെളിപാടുണ്ടാകുന്നു. യാത്രക്ക് സമയമായി.മനസ്സ് മാമലകണ്ടം എന്ന പേര് മന്ത്രിക്കുന്നുണ്ടായൊരുന്നു.പതിവ് പോലെ ഭാര്യ റെഡി മകൾ പതിവ് പോലെ വീട്ടിൽ തന്നെ ഇരിക്കാൻ തീരുമാനിച്ചു. ഞായറാഴ്ച പ്രഭാത ഭക്ഷണത്തിനു ശേഷം ഞങ്ങളുടെ പ്രയാണം ആരംഭിച്ചു.വീട്ടിൽ നിന്നും സുമാർ ഒരു രണ്ടു മണിക്കൂർ യാത്ര വേണം ഇവിടെ എത്തിച്ചേരുവാൻ. ഞങ്ങൾ സഞ്ചരിച്ച വഴി :കോതമംഗലം -തട്ടേക്കാടു- കുട്ടമ്പുഴ -മാമലക്കണ്ടം. ഇതാണ് ഞങ്ങൾ […]

Share News
Read More

വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ് മാർ ചേന്നോത്തിനുവേണ്ടി പ്രതേക കല്ലറ നിർമ്മിക്കും. -ഫാ. തോമസ് പെരേപ്പാടൻ.

Share News

തിങ്കളാഴ്ച ദിവംഗതനായ വത്തിക്കാൻ സ്ഥാനപതി അർച്ച് ബിഷപ് ഡോ. ജോസഫ് ചേന്നോത്തിന്റ (76) സംസ്കാര ശുശ്രുഷകൾ മാതൃഇടവകയായ എറണാകുളം അങ്കമാലി അതിരൂപതയിലെ ചേർത്തല കൊക്കമഗ ലം സെന്റ്. തോമസ് പള്ളിയിൽ നടക്കും..കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ചു നടത്തിയ പരിശോധനാ ഫലം നെഗറ്റീവായതിനെത്തുടര്‍ന്നാണു ഭൗതികദേഹം കുടുംബാംഗങ്ങളുടെ ആഗ്രഹപ്രകാരം നാട്ടിലേക്കെത്തിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ആരംഭിച്ചത്. അന്താരാഷ്ട്രതലത്തിൽ ശ്രദ്ധയമായ സേവനം കാഴ്ചവെച്ച ആർച്ബിഷപ് മാർ ജോസഫ് ചേന്നോത്ത്‌ പിതാവിൻെറ, സംസ്കാര ശുശ്രുഷകൾക്കായി പ്രശസ്തമായ കൊക്കമംഗലംഇടവക ഒരുങ്ങുന്നുവെന്ന് വികാരി ഫാ. തോമസ് പെരേപ്പാടൻ അറിയിച്ചു.ഭൗതികദേഹം എത്തുന്നതു […]

Share News
Read More

പ്രവാസികൾക്ക് സഹായഹസ്തവുമായി കോതമംഗലം രൂപതയുടെ – ലേബർ ബാങ്ക്

Share News

കോവിഡ് രോഗവ്യാപനത്തിന് പശ്ചാത്തലത്തിൽ പ്രവാസികളിൽ നല്ലൊരുപങ്കും ജോലി നഷ്ടപ്പെട്ടോ ഉപേക്ഷിച്ചോ നാട്ടിലേക്ക് തിരികെ പോരേണ്ടി വന്നിരിക്കുകയാണ്. ജോലിയിൽ തുടരുന്നവർ പോലും ശമ്പളം വെട്ടിക്കുറയ്ക്കുന്നതുൾപ്പെടെ നിരവധി പ്രതിസന്ധികളിലൂടെയാണു കടന്നു പോകുന്നത്. പഠനത്തിനും ജോലിക്കുമായി വിദേശത്ത് ചേക്കേറിയവരും സമാന സാഹചര്യത്തെയാണ് നേരിടുന്നത്. ഈ സാഹചര്യത്തിൽ തിരികെ വരുന്ന പ്രവാസികളുടെ തൊഴിൽ പ്രാഗത്ഭ്യവും സാങ്കേതിക പരിജ്ഞാനവും തിരിച്ചറിഞ്ഞ് ഉചിതമായ തൊഴിൽ സാഹചര്യം ഒരുക്കാനും സംരംഭകരെന്ന നിലയിൽ സാധിക്കുമെങ്കിൽ തൊഴിൽ ദാതാക്കളായിക്കൂടി അവരുടെ കഴിവ് പ്രയോജനപ്പെടുത്താനും കഴിയണം. അഥിതി തൊഴിലാളികളുടെ തിരിച്ചുപോക്ക് നമ്മുടെ […]

Share News
Read More