ആത്മീയതയുടെ രാജകീയം
പാലായുടെ പ്രഥമ ബിഷപ്പ് മാർ സെബാസ്റ്റ്യൻവയലിൽ ഓർമ്മയായിട്ട് മൂന്നര പതിറ്റാണ്ടാകുന്നു. നവംബർ 21 പിതാവിൻ്റെ ചരമവാർഷിക ദിനമാണ്. അക്ഷരാർത്ഥത്തിൽ തന്നെ പാലായുടെ ആത്മീയ മഹാചാര്യനായിരുന്നു വയലിൽപ്പിതാവ്. പാലാ വലിയ പള്ളി ഇടവകയിൽപ്പെട്ട കുടുംബങ്ങ ളായിരുന്നു മൂലയിലും വയലിൽ കളപ്പുരയും. ദത്താവകാശമുറക്ക് വയലിൽ കളപ്പുര ത്രേസ്യാമ്മയെ മൂലയിൽ കുഞ്ഞുദേവസ്യാ വിവാഹം ചെയ്ത വകയിലാണ് അവരുടെ മകൻ വയലിൽ കളപ്പുര വി.ഡി.മാണി ആയതു്. പള്ളിപ്പേരു സെബാസ്റ്റ്യനും. എല്ലാവരും വാത്സല്യത്തോടെ വിളിച്ചത് മാണിക്കുട്ടി എന്നാണ്. പിന്നീടു് വൈദികനായപ്പോൾ മാണിക്കുട്ടിയച്ചനായി. ബിഷപ്പായപ്പോൾ മാണി […]
Read More