220 ഇടവകകളില്‍ നിന്നു നാലായിരത്തോളം അമ്മമാരുടെ നേതൃത്വത്തിൽ മെഗാ റമ്പാൻപാട്ട്; ചരിത്രം കുറിച്ച് തൃശൂര്‍ അതിരൂപത
പാലയൂർ: മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950ാം വർഷം ജൂബിലി വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി മാർതോമാ ശ്ലീഹായുടെ ഭാരതപ്രവേശനതിരുനാൾ ദിനമായ ഇന്നലെ, മാർതോമാശ്ലീഹാ സ്ഥാപിച്ച ഭാരതത്തിലെ ആദ്യപള്ളിയായ പാലയൂരിൽ മാതൃവേദിയുടെ നേതൃത്വത്തിൽ മെഗാ റമ്പാൻപാട്ട് അരങ്ങേറി. നേരത്തെ 2500 പേര്‍ പങ്കെടുക്കുമെന്നാണ് വിലയിരുത്തല്‍ വന്നതെങ്കിലും അതിരൂപതയിലെ 220 പള്ളികളിൽനിന്നുള്ള നാലായിരത്തോളം അമ്മമാര്‍ പരിപാടിയില്‍ പങ്കെടുത്തു. പരിപാടി ബെസ്റ്റ് ഓഫ് ഇന്ത്യ റിക്കാർഡിൽ ഇടം നേടി. തോമാശ്ലീഹായുടെ ജീവചരിത്രവും രക്തസാക്ഷിത്വ കഥകളും ഭംഗിയായി വിവരിക്കുന്നതാണ് റമ്പാൻ പാട്ട്. സുറിയാനി ക്രൈസ്തവരുടെ പാരമ്പര്യ […]
Read More