റോഡ് അപകടമരണത്തിന് ഹേതുവാകുന്ന ഏറ്റവും പ്രധാനപ്പെട്ട വില്ലനാണ് ഉറക്കം.

Share News

ഇന്ന് ഉച്ചയോടെ പത്തനംതിട്ട ജില്ലയിലെ കൂടലിൽ കാർ നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടത് രണ്ടു പേർക്ക്. മറ്റു രണ്ടു പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.കൊച്ചി നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും മാർത്താണ്ഡത്തേക്ക് മടങ്ങുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം റോഡ് അപകടമരണത്തിന് ഹേതുവാകുന്ന ഏറ്റവും പ്രധാനപ്പെട്ട വില്ലനാണ് ഉറക്കം. ഇത്തരം അപകടങ്ങളുടെ തീവ്രത കൂടുതലായിരിക്കും കാരണം, വാഹനം നിർത്താനുള്ള ശ്രമം പോലും ഉണ്ടാവില്ല , ഫുൾ സ്പീഡിലായിരിക്കും ഇടിക്കുന്നത്. എല്ലാ മനുഷ്യരിലും ഒരു ബയോളജിക്കൽ […]

Share News
Read More

ഒൻപത് മാസത്തിനും നാലു വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികളെ ഇരുചക്രവാഹനത്തിൽ കൊണ്ടുപോകുന്നുണ്ടെങ്കിൽ കുട്ടിയെ ഡ്രൈവറുടെ ശരീരവുമായി മുപ്പത് കിലോഗ്രാം ഭാരമെങ്കിലും ഭാരവാഹനശേഷിയുള്ള ഒരു സേഫ്റ്റി ഹാർനസ്സ് കൊണ്ട് ബന്ധിപ്പിച്ചിരിക്കണം.

Share News

നമ്മളുടെ കുട്ടികളുടെ സുരക്ഷയ്ക്ക് അനുകരണീയമായ ഒരു മാതൃക ഈ ചിത്രത്തിൽ നിങ്ങൾ ശ്രദ്ധിച്ചിരിക്കുമല്ലോ !!! ഇരുചക്ര വാഹനത്തിൽ ഡ്രൈവറോടൊപ്പം യാത്ര ചെയ്യുന്ന കുട്ടി സുരക്ഷയ്ക്കായി ഹെൽമെറ്റ് ധരിച്ചിരിക്കുന്നു, കൂടാതെ കുട്ടിയുടെ ശരീരം ഒരു സേഫ്റ്റി ബെൽറ്റിനാൽ (Safety Harness) ഡ്രൈവറുടെ ശരീരവുമായി ബന്ധിപ്പിച്ചിരിക്കുന്നു. അപ്രതീക്ഷിതമായി വാഹനത്തിനു നേരിടാവുന്ന ആഘാതങ്ങൾ ഏൽക്കുക , കുട്ടി ഉറങ്ങിപ്പോവുക എന്നിങ്ങനെയുള്ള സാഹചര്യങ്ങളിൽ കുട്ടി വാഹനത്തിൽ നിന്നും തെറിച്ചു പോകാതിരിക്കാൻ ഇത് സഹായകമാണ്. ഒൻപത് മാസത്തിനും നാലു വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികളെ […]

Share News
Read More

സ്കൂൾ അധ്യയന വർഷം ആരംഭിച്ചു സ്വാഭാവികമായും സ്കൂളിലേക്കുള്ള വിദ്യാർത്ഥികളുടെ യാത്രകളും …..

Share News

സ്കൂൾ ബസുകളുടെ പരിശോധനയിൽ സ്കൂൾ ബസ് ഡ്രൈവർമാർക്കുള്ള പരിശീലനവും സംസ്ഥാനത്ത് പൂർത്തിയാക്കിയിട്ടുണ്ട് എന്നിരുന്നാലും കേരളത്തിൽ സ്കൂൾ ബസ്സുകളിലല്ലാതെ ദിവസവും വിദ്യാലയങ്ങളിലേക്ക് യാത്ര ചെയ്യുന്ന നിരവധി കുട്ടികൾ ഉള്ള സാഹചര്യമാണ് നിലവിലുള്ളത്. വളരെ അപകടം നിറഞ്ഞ രീതിയിൽ ഡ്രൈവർ സീറ്റിൽ ഇരുത്തിയും കൂടുതൽ കുട്ടികളെ കുത്തിനിറച്ചും യാത്ര ചെയ്യുന്നത് അനുവദിക്കാവുന്ന ഒന്നല്ല. ടൂവീലറും ഓട്ടോറിക്ഷയും പോലെ സുരക്ഷിതത്വം കുറഞ്ഞ വാഹനങ്ങളിൽ കുട്ടികളെ കൊണ്ടുപോകുമ്പോൾ അധികശ്രദ്ധ ആവശ്യമായിട്ടുണ്ട്. ഇതിൽ ഏറ്റവും പ്രധാനം സീറ്റിംഗ് കപ്പാസിറ്റി അനുസരിച്ചല്ലാതെ കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോകുന്നത് […]

Share News
Read More

നിലവാരമുള്ള ലൈസൻസ് കാർഡ് വേണമെന്ന മലയാളികളുടെ ദീർഘനാളത്തെ ആവശ്യം സഫലമാകുകയാണ്.

Share News

നിരവധി തടസ്സങ്ങളെ അതിജീവിച്ച് ഏഴിലധികം സുരക്ഷാ ഫീച്ചറുകളോടു കൂടിയ പി വി സി പെറ്റ് ജി കാർഡിലുള്ള ലൈസൻസുകൾ നിലവിൽ വരികയാണ്.സീരിയൽ നമ്പർ, UV എംബളംസ്, ഗില്ലോച്ചെ പാറ്റേൺ, മൈക്രോ ടെക്സ്റ്റ്, ഹോട്ട് സ്റ്റാമ്പ്ഡ് ഹോളോഗ്രാം, ഒപ്റ്റിക്കൽ വേരിയബിൾ ഇങ്ക്, QR കോഡ് എന്നിങ്ങനെ ഏഴ് പ്രധാന സുരക്ഷാ ഫീച്ചറുകളാണ് ഡ്രൈവിംഗ് ലൈസൻസിനുള്ളത്. മിനിസ്ട്രി ഓഫ് റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേയ്സ് (MoRTH) ൻ്റെ മാനദണ്ഡ പ്രകാരമാണ് ലൈസൻസ് കാർഡ് ഡിസൈൻ ചെയ്തിട്ടുള്ളത്. ഏപ്രിൽ 20ന് ബഹു.മുഖ്യമന്ത്രി […]

Share News
Read More

*നാലുക്ക് മേലെ ഇരുവർ*|ഇരുചക്ര വാഹനങ്ങളിലെ യാത്രക്കാരാണ്, കാൽനടയാത്രക്കാർ കഴിഞ്ഞാൽ റോഡിലെ ഏറ്റവും അരക്ഷിതരായ റോഡുപയോക്താക്കൾ.

Share News

മറ്റു തരം വാഹനങ്ങളിലെല്ലാം ഡ്രൈവറും യാത്രക്കാരും എല്ലാം വാഹനത്തിനുളളിലാണെങ്കിൽ ഇരുചക്രവാഹനങ്ങളിൽ അവർ വാഹനത്തിന് പുറത്ത് യാതൊരുവിധ സുരക്ഷാസംവിധാനങ്ങളോ വാഹനത്തോട് ഒരുവിധ നൂൽബന്ധമോപോലും ഇല്ലാതെയുമുള്ള അവസ്ഥയിലാണ് യാത്ര ചെയ്യുന്നത്. കൂടാതെ ഡ്രൈവറുടേയോ ഒപ്പമുള്ളവരുടേയോ മനസ്സിന്റെ ഒരു ചെറിയ ചാഞ്ചല്യമോ സീറ്റിലിരിക്കുന്നതിലെ ചെറിയ വശപിശകുകളോ മതിയാകും വാഹന നിയന്ത്രണം നഷ്ടപ്പെട്ട് അപകടപ്പെടാൻ. അപകടത്തിൽപ്പെട്ടാലോ മരണപ്പെടാനും ഗുരുതരപരിക്കുകൾക്കുള്ള സാധ്യതയും ബൈക്ക് /സ്കൂട്ടർ യാത്രികർക്ക് ഏറെയാണ്. ഈ സാങ്കേതിക പരിമിതികളുടെ സാഹചര്യത്തിലാണ് ഇരുചക്ര വാഹനങ്ങളിൽ അനുവദിച്ചിട്ടുള്ള ഏകസഹയാത്രികനും ഹെൽമെറ്റ് ഇപ്പോൾ നിർബന്ധമാക്കിയിട്ടുള്ളത്. സഹയാത്രികൻ […]

Share News
Read More

റെജിസ്ട്രേഷനും, ലൈസൻസും ഒന്നും ആവശ്യമില്ല എന്ന പരസ്യം നൽകി ചില കമ്പനികൾ ഒരു നിബന്ധനകളും പാലിക്കാത്ത ഇരുചക്രവാഹനങ്ങൾ വിപണിയിലിറക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.

Share News

അന്തരീക്ഷ മലിനീകരണം കുറക്കുന്നതിന് ഇലക്ട്രിക് വാഹനങ്ങൾ പ്രോൽസാഹിപ്പിക്കുക എന്നത് കാലഘട്ടത്തിൻ്റെ ആവശ്യമാണ്. എന്നാൽ ഇതിൻ്റെ മറവിൽ റെജിസ്ട്രേഷനും, ലൈസൻസും ഒന്നും ആവശ്യമില്ല എന്ന പരസ്യം നൽകി ചില കമ്പനികൾ ഒരു നിബന്ധനകളും പാലിക്കാത്ത ഇരുചക്രവാഹനങ്ങൾ വിപണിയിലിറക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അത്തരം വാഹനങ്ങൾ വാങ്ങി വഞ്ചിതരാകാതിരിക്കാൻ ശ്രദ്ധിക്കുക. ഇത്തരം വാഹനങ്ങൾ വാങ്ങുമ്പോൾ ചുരുങ്ങിയത് താഴെ പറയുന്ന കാര്യങ്ങൾ നിങ്ങൾ തന്നെ പരിശോധിച്ചു ഉറപ്പു വരുത്തുക. 1. ആ മോഡൽ വാഹനത്തിന് ഏതെങ്കിലും അംഗീകൃത ടെസ്റ്റിങ്ങ് ഏജൻസിയുടെ(ARAI, ICATetc) അപ്രൂവൽ […]

Share News
Read More

4 വയസ് വരെ ഉള്ള കുട്ടികൾക്ക് ഇനി മുതൽ സേഫ്റ്റി ഹാർനസും ക്രാഷ് ഹെൽമെറ്റും

Share News

ഇരുചക്രവാഹനത്തിൽ ഡ്രൈവറോടൊപ്പം യാത്ര ചെയ്യുന്ന കുട്ടികളും സുരക്ഷയ്ക്കായി ഹെൽമറ്റ് ധരിക്കുന്ന കാഴ്ച ഇപ്പോൾ സാധാരണമായിക്കഴിഞ്ഞു. അതിനൊപ്പം കുട്ടികളുടെ സുരക്ഷയ്ക്ക് അനുകരണീയമായ മറ്റൊരു മാതൃക കൂടി ഈ ചിത്രത്തിലുണ്ട്. കുട്ടിയുടെ ശരീരം ഒരു സേഫ്റ്റി ബെൽറ്റിനാൽ (Safety Harness) ഡ്രൈവറുടെ ശരീരവുമായി ബന്ധിപ്പിച്ചിരിക്കുന്നു. അപ്രതീക്ഷിതമായി വാഹനത്തിനു നേരിടാവുന്ന ആഘാതങ്ങൾ ഏൽക്കുക , കുട്ടി ഉറങ്ങിപ്പോവുക എന്നിങ്ങനെയുള്ള സാഹചര്യങ്ങളിൽ കുട്ടി വാഹനത്തിൽ നിന്നും തെറിച്ചു പോകാതിരിക്കാൻ ഇത് സഹായകമാണ്. നിലവിൽ നിയമപ്രകാരം നാലുവയസ്സിനു മുകളിൽ പ്രായമുള്ള കുട്ടികൾ ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുമ്പോൾ […]

Share News
Read More

4 വയസ് വരെ ഉള്ള കുട്ടികൾക്ക് ഇനി മുതൽ സേഫ്റ്റി ഹാർനസും ക്രാഷ് ഹെൽമെറ്റുംഇരുചക്രവാഹനത്തിൽ ഡ്രൈവറോടൊപ്പം യാത്ര ചെയ്യുന്ന കുട്ടികളും സുരക്ഷയ്ക്കായി ഹെൽമറ്റ് ധരിക്കുന്ന കാഴ്ച ഇപ്പോൾ സാധാരണമായിക്കഴിഞ്ഞു.

Share News

അതിനൊപ്പം കുട്ടികളുടെ സുരക്ഷയ്ക്ക് അനുകരണീയമായ മറ്റൊരു മാതൃക കൂടി ഈ ചിത്രത്തിലുണ്ട്. കുട്ടിയുടെ ശരീരം ഒരു സേഫ്റ്റി ബെൽറ്റിനാൽ (Safety Harness) ഡ്രൈവറുടെ ശരീരവുമായി ബന്ധിപ്പിച്ചിരിക്കുന്നു. അപ്രതീക്ഷിതമായി വാഹനത്തിനു നേരിടാവുന്ന ആഘാതങ്ങൾ ഏൽക്കുക , കുട്ടി ഉറങ്ങിപ്പോവുക എന്നിങ്ങനെയുള്ള സാഹചര്യങ്ങളിൽ കുട്ടി വാഹനത്തിൽ നിന്നും തെറിച്ചു പോകാതിരിക്കാൻ ഇത് സഹായകമാണ്. നിലവിൽ നിയമപ്രകാരം നാലുവയസ്സിനു മുകളിൽ പ്രായമുള്ള കുട്ടികൾ ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുമ്പോൾ ഹെൽമറ്റ് ധരിച്ചിരിക്കണം. എന്നാൽ ആ നിയമം പരിഷ്കരിക്കപ്പെടുകയാണ് ഇനി മുതൽ ഒൻപത് മാസത്തിനും നാലു […]

Share News
Read More

വാഹനങ്ങളിലെ അഗ്നിബാധ അറിഞ്ഞിരിക്കേണ്ടകാര്യങ്ങൾ ……|കണ്ണൂരിൽ ഇന്ന് ഉണ്ടായത് അത്യന്തം വേദനാജനകമായ അപകടമാണ്.

Share News

വാഹനങ്ങളുടെ അഗ്നിബാധയുമായി ബന്ധപ്പെട്ട നിരവധി സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. പല തീപിടുത്തങ്ങളും നമ്മൾ തന്നെ ക്ഷണിച്ചു വരുത്തുന്നതാണ്. പലപ്പോഴും അറിവില്ലായ്മയാണ് ഈ അപകടങ്ങളിലെ പ്രധാന വില്ലൻ. നിരുപദ്രവിയായി തോന്നുന്ന വണ്ടുകൾ പോലും അഗ്നിബാധക്ക് കാരണമാകുന്നുണ്ടെന്നതാണ് സത്യം.അഗ്നിബാധയുടെ പ്രധാന കാരണങ്ങൾ എന്താണെന്ന് നോക്കാം. 1.ഫ്യൂവൽ ലീക്കേജ് കാലപഴക്കം മൂലവും ശരിയായ മെയിൻറനൻസിന്റെ അഭാവം നിമിത്തവും ഫ്യുവൽ ലൈനിൽ ലീക്കേജുകൾ സംഭവിക്കാം. ഉപയോഗിക്കാതെ കിടക്കുന്ന വാഹനങ്ങളിൽ എലി മുതലായവയുടെ ആക്രമണം മൂലവും ഇന്ധനചോർച്ച ഉണ്ടാകാം.ഗ്രാമപ്രദേശങ്ങളിലും മരങ്ങൾ ധാരാളമായി വളർന്നു നിൽക്കുന്ന […]

Share News
Read More

യാത്രക്കാർ ഏത് സീറ്റിൽ ആണെങ്കിലും സീറ്റ് ബെൽറ്റ് നിർബന്ധപൂർവ്വം ധരിക്കണം എന്ന് അഭ്യർത്ഥിക്കുകയാണ്. മുൻ സീറ്റിൽ മാത്രമല്ല നടുവിലും പിന്‍ സീറ്റിലും ഉള്ള യാത്രക്കാർ കൃത്യമായും ബെൽറ്റ് ധരിച്ചിരിക്കണം.അതു പോലെ പ്രധാനമാണ് രാത്രികാലത്തെ അനാവശ്യ യാത്ര ഒഴിവാക്കുന്നതും.|ഡോ .വേണു വാസുദേവൻ

Share News

ജഡത്വം (ഇനേർഷ്യ) നിസ്സാരക്കാരനല്ല. ഒരു വാഹനം അറുപതു കിലോമീറ്റർ വേഗതയിൽ ഓടുമ്പോൾ അതേ വേഗത തന്നെയായിരിക്കും വാഹനത്തിനകത്ത് ഇരിക്കുന്ന എല്ലാ യാത്രക്കാർക്കും, സാധനങ്ങൾക്കും അനുഭവപ്പെടുന്നത്. പെട്ടെന്ന് വാഹനം നിർത്തുമ്പോഴാ, ഒരു സ്ഥലത്ത് ഇടിക്കുമ്പോഴോ വാഹനത്തിൻ്റെ വേഗത പെട്ടെന്നു തന്നെ പൂജ്യത്തിലേക്ക് എത്തുന്നു. (സീറ്റ് ബെൽറ്റ് ധരിക്കാതെ) വാഹനത്തിലിരിക്കുന്ന ആളുകളെ ആരും നിയന്ത്രിക്കാത്തതിനാൽ 60 കിലോമീറ്റർ വേഗതയി തന്നെ പറന്ന് മുന്നോട്ടു പോകുന്നു. ഈ പ്രതിഭാസമാണ് ന്യൂട്ടൻ്റെ ചലന നിയമത്തിൽ പ്രതിപാദിക്കുന്ന ജഡത്വം അല്ലെങ്കിൽ ഇനേർഷ്യ എന്നറിപ്പെടുന്നത്. സീറ്റ് […]

Share News
Read More