ശ്രീ ശിവശങ്കരനെ ന്യായീകരിക്കാനായി നിയോഗിക്കപ്പെട്ട ഗതികെട്ട പാവപ്പെട്ട ഞായീകരണ തൊഴിലാളികളോട് ഒരു അപേക്ഷ.
മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങൾക്കെതിരെ കടുത്ത നടപടികൾ സ്വീകരിച്ച് പ്രശസ്തി നേടിയ കെ. സുരേഷ് കുമാർ ഐ.എ എസിൻ്റെ മകൻ ശ്രീ അനന്തു എഴുതുന്നത് വായിക്കാം. എന്റെ അച്ഛൻ കെ സുരേഷ് കുമാർ ഐ എ എസ്, വി എസ് അച്യുതാനന്ദൻ സർക്കാരിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള പ്രിൻസിപ്പൽ സെക്രട്ടറി ആയും ഐ ടി സെക്രട്ടറി ആയും സേവനം അനുഷ്ഠിച്ചിരുന്നു. അതായത് സസ്പെന്ഷൻ ആവുന്നതിന് തൊട്ട് മുൻപ് ശ്രി ശിവശങ്കരൻ വഹിച്ചിരുന്ന തസ്തികകൾ. അക്കാലത്തായിരുന്നു അച്ഛൻ മൂന്നാർ ദൗത്യ […]
Read Moreഒരു ജോലിയും കിട്ടിയില്ലെങ്കിലും ഞങ്ങളുടെ മക്കളെ ഞങ്ങള്‍ കൃഷിക്കാരാക്കില്ല.
കര്‍ഷകന്റെ കണ്ണീര്‍വീണ് നെല്‍പാടങ്ങള്‍ മണ്ണില്‍ പൊന്നു വിളയിക്കുന്നവനാണു കര്‍ഷകര്‍ എന്നു നിങ്ങള്‍ പറയും. എന്നാല്‍, ചേറില്‍ പൊന്നു വിളയിച്ചാല്‍ കര്‍ഷകരായ ഞങ്ങളുടെ മനസില്‍ ഇന്നു തീ കത്തുന്നു. ഒരു ജോലിയും കിട്ടിയില്ലെങ്കിലും ഞങ്ങളുടെ മക്കളെ ഞങ്ങള്‍ കൃഷിക്കാരാക്കില്ല. ഇതു വാശിയോ വൈരാഗ്യമോ അല്ല. ഒരു സാധാരണ കുട്ടനാടന്‍ കര്‍ഷകന്റെ ഹൃദയത്തില്‍ നിന്നു വരുന്ന വേദന നിറഞ്ഞ വാക്കുകളാണ്. 2020 ഓഗസ്റ്റിലെ വെള്ളപ്പൊക്കത്തെ അതിജീവിച്ച് ഞങ്ങള്‍ കൃഷി ചെയ്തു നെല്ല് വിളയിച്ചു. ദൈവാനുഗ്രഹത്താല്‍ മോശമല്ലാത്ത വിളവ് കിട്ടി. വിളവ് […]
Read Moreഎന്തിനാണ് സംവരണം?
രാവിലെ മുതൽ പലരും ആവർത്തിച്ച് ചോദിക്കുന്നു. ജാതി സ്പർധ വളർത്താൻ അല്ലേ? മുന്നാക്കക്കാരനും പിന്നാക്കക്കാരനും ദലിതനും എന്നൊക്കെ അതിർ വരമ്പുകൾ നിശ്ചയിക്കാനല്ലേ അത് ഉപകരിക്കൂ. നിങ്ങളെ പോലുള്ളവർ ഇങ്ങനെ ജാതി സംവരണം പറയാമോ? ചോദ്യം കേട്ടാൽ ശരിയല്ലേ എന്ന സംശയം ആർക്കും ഉണ്ടാകും. വളരെ ലളിതമായ ഒരു വിശദീകരണമുണ്ട്. നിങ്ങൾ നമ്മുടെ രാജ്യത്തെ പാർലമെന്റിലെ ഇരു സഭകളെയും ഒന്ന് പരിശോധിക്കുക.ലോകസഭയിൽ 543 അംഗങ്ങൾ. അതിൽ 126 പേർ ദലിത്, പിന്നാക്ക വിഭാഗത്തിൽപ്പെടും.245 പേരുള്ള രാജ്യസഭയിലോ? അഞ്ചിൽ താഴെയാണ് […]
Read Moreശബരിമല: മണ്ഡലകാലത്ത് പ്രതിദിനം ആയിരം പേര്‍ക്കും വാരാന്ത്യങ്ങളില്‍ 2000 പേർക്കും അനുമതി
പത്തനംതിട്ട: ശബരിമലയില്‍ മണ്ഡലം മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് പ്രതിദിനം ആയിരം പേര്‍ക്ക് ദര്‍ശനം അനുവദിക്കും. രണ്ടായിരം പേരെ വാരാന്ത്യങ്ങളില്‍ അനുവദിക്കും. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉളളവര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. എന്നാല്‍ എണ്ണം വീണ്ടും കൂട്ടണമെന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആവശ്യം സമിതി അംഗീകരിച്ചില്ല. സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം പരിഗണിക്കാമെന്ന് സമിതി വിലയിരുത്തി. തീര്‍ത്ഥാടന സീസണിലെ ഒരുക്കങ്ങള്‍ക്കായി 60 കോടിയോളം രൂപ ചെലവാക്കിയിട്ടുണ്ടെന്നും തീര്‍ത്ഥാടകര്‍ എത്താതിരുന്നാല്‍ […]
Read Moreനിയമസഭാ കയ്യാങ്കളി കേസ്: മന്ത്രിമാരായ ഇ പി ജയരാജനും, കെ ടി ജലീലിനും ജാമ്യം
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസില്‍ മന്ത്രിമാരായ ഇ. പി ജയരാജനും കെ. ടി ജലീലിനും ജാമ്യം. തിരുവനന്തപുരം സിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്. നവംബര്‍ പന്ത്രണ്ടിന് കേസ് വീണ്ടും പരിഗണിക്കും. ആറ് പ്രതികളും കോടതിയില്‍ വിടുതല്‍ ഹര്‍ജി നല്‍കി. നിയമസഭാ കയ്യാങ്കളി കേസ് സ്റ്റേ ചെയ്യണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു. പ്രതികളായ മന്ത്രിമാര്‍ ഇന്ന് ഹാജരാകണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. യുഡിഎഫ് സർക്കാരിന്റെ കാലത്ത് 2015 മാർച്ച് 13ന് ധനമന്ത്രിയായിരുന്ന കെ.എം.മാണിയുടെ ബജറ്റ് അവതരണം […]
Read Moreകൊല്ലപ്പെട്ട നീർജ എന്നൊരു പഞ്ചാബിപ്പെൺകുട്ടിയെപ്പറ്റി കേട്ടിട്ടുണ്ടോ?
നീർജ എന്നൊരു പഞ്ചാബിപ്പെൺകുട്ടിയെപ്പറ്റി കേട്ടിട്ടുണ്ടോ? ഇരുപത്തിമൂന്നു വയസ്സു മാത്രമുള്ളപ്പോൾ കൊല്ലപ്പെട്ട, ഇൻഡ്യയുടേയും പാക്കിസ്ഥാന്റേയും അമേരിക്കയുടേയും ധീരതയ്ക്കുള്ള അവാർഡുകൾ നേടിയ നീർജ ഭാനോട്ട്!
Read Moreസ്വർണക്കടത്ത്: ശിവശങ്കറെ കൊച്ചിയിൽ എത്തിച്ചു
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്ത മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറെ കൊച്ചിയിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആസ്ഥാനത്ത് എത്തിച്ചു. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് സൂചന. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെ വഞ്ചിയൂരിലെ ആയുര്‍വേദ ആശുപത്രിയിലെത്തിശിവശങ്കരെ ഇഡി കസ്റ്റഡിയിലെടുത്തിരുന്നു. ചികിത്സാ വിവരങ്ങള്‍ തിരക്കിയ ശേഷമാണ് ഉദ്യോഗസ്ഥര്‍ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുക്കാന്‍ തീരുമാനിച്ചത്. ശിവശങ്കറിന് നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തിന്റെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ജാമ്യ ഹര്‍ജിയെ എതിര്‍ത്തുകൊണ്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് […]
Read Moreമുന്നോക്ക സംവരണം: വര്‍ഗീയ ധ്രുവീകരണം അപലപനീയമെന്ന് സിപിഎം
തിരുവനന്തപുരം: മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്തിയ ഭരണഘടനാ ഭേദഗതി നടപ്പിലാക്കുന്നതിനെ വര്‍ഗ്ഗീയ ധ്രുവീകരണത്തിനും രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കും വേണ്ടി ഉപയോഗിക്കുന്നത് അപലപനീയമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആരോപിച്ചു. നിലവിലുള്ള സംവരണാനുകൂല്യങ്ങളില്‍ കുറവൊന്നും വരുത്താതെയാണ് മുന്നോക്ക സംവരണം നടപ്പിലാക്കുന്നത്. ഭരണഘടന ഭേദഗതിയോടെ സംവരണം 60 ശതമാനമായി മാറി. ഇതില്‍ 50 ശതമാനം നിലവിലുള്ള സംവരണ വിഭാഗങ്ങള്‍ക്കും പത്തു ശതമാനം മുന്നോക്ക വിഭാഗങ്ങള്‍ക്കുമായിരിക്കും. ഈ പുതിയ രീതി നടപ്പിലാക്കുമ്പോള്‍ നിലവിലുള്ള സംവരണാനുകൂല്യത്തില്‍ ഒരു […]
Read Moreശിവശങ്കറിന്റെ അറസ്റ്റ് സര്‍ക്കാരിനെ ബാധിക്കില്ല: കാനം രാജേന്ദ്രന്‍
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ ഇപ്പോള്‍ സര്‍ക്കാരിന്റെ ഭാഗമല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അതുകൊണ്ട് തന്നെ ശിവശങ്കറിന്റെ അറസ്റ്റ് സര്‍ക്കാരിനെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഒഴിവാക്കി. സിവില്‍ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. അദ്ദേഹത്തിന്റെ ചുമതലകള്‍ എല്ലാം ഒഴിവാക്കി. അതുകൊണ്ട്തന്നെ ശിവശങ്കറിനെ അറസ്റ്റ് ചെയ്തതുകൊണ്ട് സര്‍ക്കാരിന് ഒരു പ്രശ്‌നവുമില്ലെന്ന് കാനം പറഞ്ഞു. ഈ സര്‍ക്കാര്‍ അധികാരമേറ്റ അന്ന് മുതല്‍ പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുകയാണ്. […]
Read More