ആഗോള കോവിഡ് രോഗികളുടെ എണ്ണം 2.20 കോടി കടന്നു
വാഷിംഗ്ടണ്‍ ഡിസി: ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 2.20 കോടിയും പിന്നിട്ട് കുതിക്കുന്നു. ഒൗദ്യോഗിക കണക്കുകൾ പ്രകാരം 2,20,35,263 പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചിട്ടുള്ളത്. ജോണ്‍സ് ഹോപ്കിൻസ് സർവകലാശാല, വേൾഡോമീറ്റർ എന്നിവയുടെ കണക്കുകൾ അനുസരിച്ചാണിത്. ലോകത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തിലും ഗണ്യമായ വർധനവാണ് രേഖപ്പെടുത്തിയത്. ആറായിരത്തോളം പേർക്കാണ് 24 മണിക്കൂറിനിടെ ജീവൻ നഷ്ടപ്പെട്ടതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഇതോടെ കോവിഡിനു മുന്നിൽ പൊലിഞ്ഞ ജീവനുകൾ 7,76,830 ആയി. 1,47,75,187 പേർക്കാണ് ഇതുവരെ രോഗമുക്തി നേടാനായത്. കോവിഡ് […]
Read More