കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത: ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Share News

തിരുവനന്തപുരം: കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്തെ ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ ഏപ്രില്‍ 12നും വയനാട് ഏപ്രില്‍ 13 നും യെല്ലോ അലര്‍ട്ടുണ്ട്. ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകലില്‍ ബുധനാഴ്ച ( ഏപ്രില്‍ 14) യെല്ലോ അലര്‍ട്ടാണ്. ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ […]

Share News
Read More

മലയാറ്റൂർ കുരിശുമുടി.

Share News

ഭാരതത്തിന്റെ ശ്ലീഹയായ മാർത്തോമ്മായുടെ നാമത്തിലുള്ള ,ഏഷ്യയിലെത്തന്നെ ഏക അന്തർദേശീയ തീർത്ഥാടന കേന്ദ്രമാണ് മലയാറ്റൂർ കുരിശുമുടി.ഭാരത ക്രൈസ്തവ സഭയുടെ ചരിത്രഭൂമിയായ അങ്കമാലി പട്ടണത്തിനടുത്തെ കാലടിയിൽ നിന്നും പത്ത് കിലോമീറ്റർ മാറിയാണ് സമുദ്രനിരപ്പിൽനിന്നും 386.7 മീറ്റർ ഉയരത്തിൽ ഈ പുണ്യഭൂമി സ്ഥിതിചെയ്യുന്നത്.മാർതോമാശ്ലീഹാ സുവിശേഷം അറിയിച്ചുകൊണ്ട് ഏഴ് വിശ്വാസസമൂഹങ്ങൾ സ്ഥാപിച്ചതിനുശേഷം പാണ്ട്യരാജ്യത്തിലേക്ക് പോയി ,തിരികെ മലയാളത്തിലേക്ക് വരുവാനുള്ള കുറുക്കുവഴിയെ അദ്ദേഹം ക്രിസ്തുവർഷം അറുപത്തിരണ്ടിൽ മലയാറ്റൂർകരയിൽ എത്തി.അക്കാലത്തു മലയുടെ ചുവട്ടിലുള്ള മണപ്പാട്ടുചിറയുടെ തീരം(വാണിഭ തടം) പ്രമുഖ വാണിജ്യകേന്ദ്രമായിരുന്നു. രണ്ടുമാസം അവിടെത്താമസിച്ചുകൊണ്ടു സുവിശേഷം അറിയിക്കുകയും […]

Share News
Read More

ഉമ്മൻ ചാണ്ടിക്ക് കോവിഡ്

Share News

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് ദിവസമായി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. രോഗം സ്ഥിരീകരിച്ച മുന്‍ മുഖ്യമന്ത്രിയെ ഉടന്‍ സ്വകാര്യ ആശുപത്രിലേക്ക് മാറ്റും. മുഖ്യമന്ത്രി പിണറായി വിജയനും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മുഖ്യമന്ത്രിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രില്‍ പ്രവേശിച്ചിരിക്കുകയാണ്. പിണറായിയുടെ മകള്‍ വീണയ്ക്കും, വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്താകെ തെരഞ്ഞെടുപ്പിന് ശേഷം കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായിട്ടുണ്ട്.

Share News
Read More

വ്യാഴാഴ്ച 4353 പേര്‍ക്ക് കോവിഡ്; 2205 പേര്‍ രോഗമുക്തി നേടി

Share News

ചികിത്സയിലുള്ളവര്‍ 33,621 ആകെ രോഗമുക്തി നേടിയവര്‍ 11,10,283 കഴിഞ്ഞ 24 മണിക്കൂറിനിടെ 63,901 സാമ്പിളുകള്‍ പരിശോധിച്ചു വ്യാഴാഴ്ച 4 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 2 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ വ്യാഴാഴ്ച 4353 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 654, കോഴിക്കോട് 453, തിരുവനന്തപുരം 444, തൃശൂര്‍ 393, മലപ്പുറം 359, കണ്ണൂര്‍ 334, കോട്ടയം 324, കൊല്ലം 279, ആലപ്പുഴ 241, കാസര്‍ഗോഡ് 234, പാലക്കാട് 190, വയനാട് 176, പത്തനംതിട്ട 147, ഇടുക്കി 125 എന്നിങ്ങനേയാണ് […]

Share News
Read More

ബൂത്തുകളിൽ കണ്ണടയ്ക്കാതെ അക്ഷയ

Share News

നിയമസഭ തിരഞ്ഞെടുപ്പ് പൂർത്തിയായപ്പോൾ 50 ശതമാനം ബൂത്തുകളിൽ ഏർപ്പെടുത്തിയ ക്യാമറ നിരീക്ഷണം വിജയകരമായത് അക്ഷയയുടെ കൂടി നേട്ടമാകുന്നു. സംസ്ഥാനത്തെ 20,000 ബൂത്തുകളിലാണ് വെബ് കാസ്റ്റിങ് ഏർപ്പെടുത്തിയിരുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദേശ പ്രകാരം ജില്ലയിലെ 1750 ബൂത്തുകളിൽ ക്യാമറ നിരീക്ഷണം ഒരുക്കി. ബി.എസ്.എൻ.എൽ, കെൽട്രോൺ എന്നിവരുടെ സാങ്കേതിക സഹായത്തോടെയായിരുന്നു പദ്ധതി നടപ്പാക്കിയത്. ഗ്രാമാന്തരങ്ങൾ തോറുമുള്ള ബി.എസ്.എൻ.എലിൻ്റെ ഇൻ്റർനെറ്റ് ശൃംഖലയാണ് ഇതിനായി ഉപയോഗിച്ചത്. ശനിയാഴ്ച മുതൽ ജില്ലാ ആസ്ഥാനത്ത് കൺട്രോൾ റും പ്രവർത്തനമാരംഭിച്ചിരുന്നു. അക്ഷയയുടെ നേതൃത്വത്തിൽ 1750 ബൂത്തുകളിലേക്ക് കരാർ […]

Share News
Read More

പരീക്ഷകൾ: അതീവ കോവി ഡ് ജാഗ്രത പാലിക്കണമെന്നു നിർദേശം

Share News

മാറ്റിവെച്ച പരീക്ഷകൾ  പുന:രാരംഭിക്കുന്ന സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ ഒട്ടും കൈവിടരുതെന്ന് ആരോഗ്യ വകുപ്പ്. പരീക്ഷാ നടത്തിപ്പ് നോടനുബന്ധിച്ച് സർക്കാർ പുറത്തിറക്കിയ കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്നതിനും നിർദ്ദേശം. സ്കൂൾ ജീവനക്കാരും, വിദ്യാർത്ഥികളും,അധ്യാപകരും എൻ 95 മാസ്ക് അല്ലെങ്കിൽ 3 ലെയർ  തുണികൊണ്ടുള്ള മാസ്ക് ധരിക്കേണ്ടതാണ്.പരീക്ഷ ഹാളിൽ കയറുന്നതിനു മുൻപും ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് 20 സെക്കൻഡ് ശാസ്ത്രീയമായി കഴുകേണ്ടതാണ്.  പരീക്ഷ നടക്കുന്ന ക്ലാസ് മുറികളിൽ ജനലുകൾ തുറന്നിട്ട് വായു സഞ്ചാരം ഉറപ്പാക്കുകയും,സാമൂഹിക അകലം ഉറപ്പുവരുത്തി ഇരിപ്പിടങ്ങൾ […]

Share News
Read More

അഭിപ്രായം പറയാനും നിലപാടെടുക്കാനും സാമൂഹിക സംഘടനകള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുള്ള നാടാണ് കേരളം.

Share News

എന്‍എസ്എസിനെതിരേ സിപിഎം നടത്തുന്ന തുടര്‍ച്ചയായ കടന്നാക്രമണങ്ങള്‍ അങ്ങേയറ്റം അപലപനീയം. ഇതു തെരഞ്ഞെടുപ്പ് പരാജയഭീതിമൂലമാണ്. അഭിപ്രായം പറയാനും നിലപാടെടുക്കാനും സാമൂഹിക സംഘടനകള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുള്ള നാടാണ് കേരളം. ശബരിമല സംബന്ധിച്ച് എന്‍എസ്എസിന്റെ നിലപാട് തെരഞ്ഞെടുപ്പ് കാലത്ത് പെട്ടെന്ന് ഉണ്ടായതല്ല. അവരുടേത് വിശ്വാസ സംരക്ഷണവുമായി ബന്ധപ്പെട്ട സ്ഥായിയായ നിലപാടാണ്. അതിനുവേണ്ടി അവര്‍ ശക്തമായി പോരാടുകയും വ്യക്തമായ നിലപാട് സ്വികരിക്കുകയും ചെയ്തിട്ടുണ്ട്. അതിന് അവരെ കടന്നാക്രമിക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്. തങ്ങളെ എതിര്‍ക്കുന്നവരെ ഭയപ്പെടുത്തി വരുതിയിലാക്കാനുള്ള സിപിഎമ്മിന്റെ ശ്രമം കേരളത്തില്‍ വിലപ്പോകില്ല. […]

Share News
Read More

നമ്മുടെ ആരോഗ്യം ; നമ്മുടെ ഉത്തരവാദിത്വം.

Share News

ഇന്ന് ലോക ആരോഗ്യ ദിനം. ആരോഗ്യ പൂർണ്ണമായ ഒരു ലോകംപടുത്തുയർത്താൻ നാം ശ്രദ്ധിക്കേണ്ടതുണ്ട്. സ്ഥിരമായ വ്യായാമം, എണ്ണയും കൊഴുപ്പും പഞ്ചസാരയും അടങ്ങിയ ഭക്ഷണ നിയന്ത്രണം, പുകവലി മദ്യപാനം മയക്കുമരുന്ന് എന്നിവയുടെ വർജ്ജനം, പരിസര ശുചിത്വവും വ്യക്തി ശുചിത്വവും പാലിക്കൽ, അസുഖങ്ങൾക്കു സ്വയം ചികിത്സ ഒഴിവാക്കി വിദഗ്ദ ഉപദേശം തേടൽ മുതലായ ഈ ദിനത്തിൽ നാം ഓർത്തിരിക്കേണ്ടതാണ്. ആരോഗ്യ സൂചികയിൽ കേരളം ഒന്നാം സ്ഥാനത്താണ്. 1000 ത്തിൽ 7 ശിശു മരണനിരക്ക്, 1000 ത്തിൽ 31 മാതൃമരണനിരക്ക്, എല്ലാ […]

Share News
Read More

വോട്ടെണ്ണൽ ദിനം കഴിയുന്നത് വരെ സ്ട്രോങ്ങ്‌ റൂമിന്റെ പുറത്ത് കൃത്യമായ നിരീക്ഷണം ഉറപ്പുവരുത്തണം.

Share News

തിരഞ്ഞെടുപ്പു പ്രക്രിയ അവസാനിക്കുമ്പോൾ ഇലക്ട്രോണിക് വോട്ടിങ് മെഷീന്റെ കാര്യത്തിൽ പ്രവർത്തകർ ജാഗ്രത പാലിക്കണം. നമ്മുടെ വോട്ടുകൾ രേഖപ്പെടുത്തിയ യന്ത്രങ്ങൾ സീൽ ചെയ്യുന്നത് തൊട്ട് സൂക്ഷിക്കുന്നതുവരെയുള്ള കാര്യങ്ങളിൽ ശ്രദ്ധയുണ്ടാകണം.തിരഞ്ഞെടുപ്പ്‌ ഫലം അട്ടിമറിക്കപ്പെടാൻ നമ്മൾ അനുവദിക്കരുത്. വോട്ടർ പട്ടികയിൽ നടന്ന ക്രമക്കേട് എത്രമാത്രം വ്യാപകവും സംഘടിതവുമായിരുന്നു എന്ന് നമ്മൾ കണ്ടതാണ്. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിൽ ഇലക്ഷൻ പ്രക്രിയ അവസാനിക്കാത്തതിനാൽ മേയ് രണ്ടിനാണ് വോട്ടെണ്ണൽ.ഈ കാലയളവിൽ വോട്ടുകൾ രേഖപ്പെടുത്തിയ വോട്ടിംഗ് യന്ത്രങ്ങൾ സുരക്ഷിതമായി സൂക്ഷിക്കപ്പെടുന്നുണ്ടോ എന്നുറപ്പു വരുത്തേണ്ടതും, അട്ടിമറികൾ നടക്കാതെ സൂക്ഷിക്കേണ്ടതും […]

Share News
Read More

പ്രഫ. കെ എ സിദ്ദീഖ്​ ഹസ്സന്‍ അന്തരിച്ചു

Share News

കോഴിക്കോട്​: ജമാഅത്തെ ഇസ്​ലാമി മുന്‍ കേരള അമീര്‍ പ്രഫ. കെ എ സിദ്ദീഖ്​ ഹസ്സന്‍ അന്തരിച്ചു. 76 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം. ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് അഖിലേന്ത്യാ അസിസ്​റ്റന്‍റ്​ അമീറും 1990 മുതല്‍ നാലു തവണ ജമാഅത്തെ ഇസ്​ലാമി കേരള അമീറും ആയിരുന്നു അദ്ദേഹം. എഴുത്തുകാരന്‍, ഇസ്‌ലാമിക പണ്ഡിതന്‍ എന്നീ നിലകളിലും ശ്രദ്ധ നേടി. പ്രബോധനം വാരിക മുഖ്യ പത്രാധിപര്‍, കേരള ഭാഷ ഇന്‍സ്​ററിറ്റ്യൂട്ട്​ പ്രസിദ്ധീകരിച്ച ഇസ്​ലാം ദര്‍ശനത്തി​ന്‍റെ അസിസ്​റ്റന്‍റ്​ എഡിറ്റര്‍ എന്നീ […]

Share News
Read More