പാസ്ബുക്കിൽ രേഖപ്പെടുത്തൽ ഉറപ്പാക്കണം
പോസ്റ്റ് ഓഫീസ് ആർ.ഡി സമ്പാദ്യ പദ്ധതിയിൽ ചേർന്നിട്ടുള്ളവർ എല്ലാ മാസവും ഏജന്റ് മുഖേന തുക അടയ്ക്കുന്നതിന് മുമ്പ് പാസ്ബുക്കിൽ യഥാസമയം രേഖപ്പെടുത്തലുകൾ നടത്തിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് ദേശീയ സമ്പാദ്യ പദ്ധതി വകുപ്പ് ഡയറക്ടർ അറിയിച്ചു. അംഗീകൃത ഏജന്റുമാർ മുഖേനയോ നേരിട്ടോ പോസ്റ്റ് ഓഫീസിൽ പണമടയ്ക്കാം. ഏജന്റിനെ തുക ഏൽപ്പിക്കുമ്പോൾ ഇൻവെസ്റ്റേഴ്സ് കാർഡിൽ ഏജന്റിന്റെ ഒപ്പ് വാങ്ങണം. എന്നാൽ തുക പോസ്റ്റ് ഓഫീസിൽ അടച്ചതിന്റെ ആധികാരികരേഖ പോസ്റ്റ്മാസ്റ്റർ ഒപ്പിട്ട് സീൽ ചെയ്ത് നൽകുന്ന പാസ്ബുക്ക് ആണെന്നും ഡയറക്ടർ അറിയിച്ചു.
Read Moreമന്ത്രിസഭ പുനഃസംഘടന: സത്യപ്രതിജ്ഞ ചെയ്യുന്നവരുടെ പൂര്‍ണ പട്ടികയായി
രണ്ടാം നരേന്ദ്ര മോദി മന്ത്രിസഭയുടെ ആദ്യ പുനഃസംഘടനയില്‍ സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിമാരുടെ പൂര്‍ണ പട്ടികയായി. നാല്‍പ്പത്തി മൂന്നു പേരാണ് ഇന്നു വൈകിട്ട് ആറിന് നടക്കുന്ന ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്യുക. കിരണ്‍ റിജിജു, അനുരാഗ് താക്കൂര്‍ എന്നിവര്‍ ഉള്‍പ്പെടെ ഏഴു പേര്‍ക്ക് കാബിനറ്റ് മന്ത്രിമാരായി സ്ഥാനക്കയറ്റം ലഭിക്കും.
Read Moreസ്വാമി പ്രകാശാനന്ദ ശ്രീനാരായണ പൈതൃകത്തിന്‍റെ വര്‍ത്തമാനകാല ചൈതന്യ ദീപ്തി: മുഖ്യമന്ത്രി
തിരുവനന്തപുരം: ശ്രീനാരായണ പൈതൃകത്തിന്‍റെ വര്‍ത്തമാനകാല ചൈതന്യ ദീപ്തിയായിരുന്നു സന്യാസിശ്രേഷ്ഠനായ സ്വാമി പ്രകാശാനന്ദ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജാതിഭേദവും മതദ്വേഷവും ഇല്ലാതെ മനുഷ്യരാകെ സോദരരെപോലെ കഴിയുന്ന മഹനീയ കാലമുണ്ടാകണമെന്ന ശ്രീനാരായണ ഗുരുവിന്‍റെ സങ്കല്പത്തെ യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമങ്ങള്‍ക്കായി സമര്‍പ്പിതമായ ജീവിതമായിരുന്നു സ്വാമി പ്രകാശാനന്ദയുടേത്. മനുഷ്യത്വത്തിന്‍റെ മഹനീയതയെ വിളംബരം ചെയ്യുന്ന സവിശേഷ ആത്മീയതയുടെ വക്താവായിരുന്നു സ്വാമി. പുരോഗമന കേരളത്തിനു നികത്താനാവാത്ത നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. ശ്രീനാരായണ പ്രസ്ഥാനത്തിന്‍റെ നഷ്ടം മാനവികതയുടെ പൊതുവായ നഷ്ടമാണ്. ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റിന്‍റെ അദ്ധ്യക്ഷന്‍ എന്ന […]
Read Moreശിവഗിരി മുന്‍ മഠാധിപതി സ്വാമി പ്രകാശാനന്ദ അന്തരിച്ചു
തിരുവനന്തപുരം : വര്‍ക്കല ശിവഗിരി മുന്‍ മഠാധിപതി സ്വാമി പ്രകാശാനന്ദ അന്തരിച്ചു. 99 വയസ്സായിരുന്നു. അസുഖങ്ങളെ തുടര്‍ന്ന് വര്‍ക്കല ശ്രീനാരായണ മിഷന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘകാലം ശിവഗിരി ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡന്റായിരുന്നു. വൈകീട്ട് അഞ്ചിന് ശിവഗിരിയില്‍ അദ്ദേഹത്തെ സമാധിയിരുത്തും. ശ്രീനാരായണഗുരുവിന്റെ ആശയങ്ങളില്‍ ആകൃഷ്ടനായി 23-ാം വയസ്സിലാണ് പ്രകാശാനന്ദ ശിവഗിരിയിലെത്തുന്നത്. അന്ന് മഠാധിപതിയായിരുന്ന സ്വാമി ശങ്കരാനന്ദയുടെ കീഴിലാണ് മഠത്തില്‍ വൈദികപഠനം നടത്തിയത്. ഗുരുദേവനില്‍ നിന്നും നേരിട്ട് സന്യാസദീക്ഷ സ്വീകരിച്ചയാളാണ് ശങ്കരാനന്ദ. സ്വാമി പ്രകാശാനന്ദ കൊല്ലം പുറവന്തൂര്‍ […]
Read Moreബോളിവുഡ് സിനിമയുടെ ഇതിഹാസം ദിലീപ്കുമാർ (98) വിടവാങ്ങി.
ദിലീപ് കുമാറിന്റെ വിയോഗം: രാഷ്ട്രപതിയും പ്രധാനമന്ത്രിയും അനുശോചിച്ചു ന്യൂഡല്‍ഹി: ബോളിവുഡ് ഇതിഹാസം ദിലീപ് കുമാറിന്റെ വിയോഗത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചനം രേഖപ്പെടുത്തി. ദിലീപ് സാബ് ഇന്ത്യയുടെ ഹൃദയത്തില്‍ എന്നെന്നും ജീവിക്കുമെന്ന് രാഷ്ട്രപതി പറഞ്ഞു. ദിലീപ് കുമാര്‍ സമാനതകളില്ലാത്ത അഭിനയ പ്രതിഭയായിരുവെന്നും ചലച്ചിത്ര ഇതിഹാസമായി അദ്ദേഹം ഓര്‍മിക്കപ്പെടുമെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. സാംസ്കാരിക ലോകത്തിന് കനത്ത നഷ്ടമാണ് ദിലീപ് കുമാറിന്റെ വിയോഗമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. രാജ്യസഭാംഗമായി പ്രവർത്തിച്ചിട്ടുണ്ട്.സിനിമാലോകത്ത് നിന്ന് ഏറ്റവും കൂടുതൽ അവാർഡ് […]
Read Moreഎസ്‌എസ്‌എല്‍സി ഫലപ്രഖ്യാപനം 15ന്
തിരുവനന്തപുരം: എസ്‌എസ്‌എല്‍സി പരീക്ഷാ ഫലപ്രഖ്യാപനം 15ന് നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. മൂല്യനിര്‍ണയം അവസാനഘട്ടത്തിലാണ്. ഇത്തവണ എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് ഇത്തവണ ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. കോവിഡ് കാരണം സ്‌കൂള്‍ മേളകളൊന്നും നടക്കാത്തതിനാലാമാണ് ഇത്തവണ ഗ്രേസ് മാര്‍ക്ക് കൊടുക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ സര്‍ക്കാര്‍ എത്തിയത്. സാധാരണഗതിയില്‍ പാഠ്യേതരപ്രവര്‍ത്തനങ്ങളുടെ മികവിനെ അടിസ്ഥാനമാക്കി നല്‍കുന്ന ഗ്രേസ് മാര്‍ക്ക് കൊണ്ടുള്ള ഗുണം വിവിധ മേഖലകളിലായി രണ്ട് ലക്ഷത്തോളം കുട്ടികള്‍ക്ക് ലഭിക്കുമായിരുന്നു. ഈ മാസം ഏഴിന് ആരംഭിച്ച പത്താം ക്ലാസ് […]
Read Moreസംസ്ഥാനത്തെ മൂന്നിലൊന്ന് പേർക്ക് ആദ്യ ഡോസ് വാക്‌സിൻ നൽകി|മന്ത്രി വീണാ ജോർജ്
July 7, 2021 * എല്ലാ കോളേജ് വിദ്യാർത്ഥികളും മുൻഗണനാ പട്ടികയിൽ സംസ്ഥാനത്ത് ജനസംഖ്യയുടെ മൂന്നിലൊന്ന് പേർക്ക് ആദ്യ ഡോസ് വാക്‌സിൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ജനസംഖ്യയുടെ 33.88 ശതമാനം പേർക്കും 18 വയസിന് മുകളിലുള്ളവരുടെ ജനസംഖ്യയിൽ 47.17 ശതമാനം പേർക്കുമാണ് ആദ്യ ഡോസ് വാക്‌സിൻ നൽകിയത്. ജനസംഖ്യയുടെ 11.19 ശതമാനം പേർക്കും 18 വയസിന് മുകളിലുള്ള 15.57 ശതമാനം പേർക്കും രണ്ടാം ഡോസ് വാക്‌സിനും നൽകിയിട്ടുണ്ട്. ഇതോടെ ഒന്നും രണ്ടും […]
Read Moreടി.പി.ആർ അടിസ്ഥാനമാക്കിയ കോവിഡ് നിയന്ത്രണങ്ങൾ പുനഃക്രമീകരിക്കും
July 6, 2021 ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തരംതിരിച്ച് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പുനഃക്രമീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. ടി പി ആർ അഞ്ചിൽ താഴെയുള്ള പ്രദേശങ്ങൾ എ വിഭാഗത്തിലും അഞ്ചു മുതൽ 10 വരെയുള്ള പ്രദേശങ്ങൾ ബിയിലും 10 മുതൽ 15 വരെയുള്ളവ സി വിഭാഗത്തിലും ഉൾപ്പെടുത്തി.15 ന് മുകളിൽ ടി പി ആർ ഉള്ള പ്രദേശങ്ങൾ കാറ്റഗറി ഡിയിൽ ആയിരിക്കും. ജൂലൈ […]
Read Moreചൊവ്വാഴ്ച 14,373 പേര്‍ക്ക് കോവിഡ്; 10,751 പേര്‍ രോഗമുക്തി നേടി
July 6, 2021 ചികിത്സയിലുള്ളവര്‍ 1,04,105; ആകെ രോഗമുക്തി നേടിയവര്‍ 28,77,557 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,820 സാമ്പിളുകള്‍ പരിശോധിച്ചു ടി.പി.ആര്‍. 18 ന് മുകളിലുള്ള 88 പ്രദേശങ്ങള്‍ കേരളത്തില്‍ ചൊവ്വാഴ്ച 14,373 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2110, കൊല്ലം 1508, എറണാകുളം 1468, കോഴിക്കോട് 1425, തൃശൂര്‍ 1363, പാലക്കാട് 1221, തിരുവനന്തപുരം 1115, കണ്ണൂര്‍ 947, ആലപ്പുഴ 793, കോട്ടയം 662, കാസര്‍ഗോഡ് 613, പത്തനംതിട്ട 511, വയനാട് 362, ഇടുക്കി 275 […]
Read More