മുഖ്യമന്ത്രിയും ഗവര്‍ണറും പെട്ടിമുടിയിൽ
മൂന്നാര്‍: മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും പെട്ടിമുടി ദുരന്തഭൂമി സന്ദര്‍ശനത്തിനായി മൂന്നാര്‍ ആനച്ചാലിലെത്തി. ഹെലികോപ്റ്ററിലെത്തിയ സംഘം റോഡ് മാര്‍ഗമാണ് പെട്ടിമുടിയിലേക്കുപോകുന്നത്. റവന്യുമന്ത്രി, ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരും സംഘത്തിലുണ്ട്. വൈദ്യുതമന്ത്രി എം.എം. മണിയും എംഎല്‍എ കെ.കെ. ജയചന്ദ്രനും ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ഇവരെ ആനച്ചാലില്‍ സ്വീകരിച്ചത്. ഒന്നര മണിക്കൂര്‍ റോഡ് മാര്‍ഗം യാത്ര ചെയ്തുവേണം ഇവര്‍ക്ക് ദുരന്തഭൂമിയില്‍ എത്താന്‍. ഉരുള്‍പ്പൊട്ടലുണ്ടായ സ്ഥലം സന്ദര്‍ശിച്ചതിനു ശേഷം മുഖ്യമന്ത്രി ഉന്നതതല യോഗത്തില്‍ പങ്കെടുക്കും. ഇതിനു ശേഷം മാധ്യമങ്ങളെ […]
Read More