അനുഗൃഹീത നടനും ബഹുമുഖ പ്രതിഭയുമായ കമൽ ഹാസൻ ഇന്ത്യയുടെ സാംസ്കാരിക ജീവിതത്തിന് മായാത്ത സംഭാവനകൾ നൽകിയിട്ടുണ്ട്
രാജ്യത്തിൻ്റെ ജനാധിപത്യ – മതനിരപേക്ഷ ചട്ടക്കൂട് ശക്തിപ്പെടുത്താൻ സാമൂഹിക പ്രവർത്തകൻ കൂടിയായ കമൽ ഹാസൻ നിർഭയം നടത്തുന്ന ഇടപെടലുകൾ ശ്ലാഘനീയമാണ്. അദ്ദേഹത്തിന് ജന്മദിനാശംസകൾ നേരുന്നു. Pinarayi Vijayan
Read Moreകുട്ടികളുടെ മാനസികാരോഗ്യം ഏതു സമൂഹത്തിൻ്റേയും ഭാവി കരുപ്പിടിപ്പിക്കുന്നതിൽ നിർണായക ഘടകമാണ്.-മുഖ്യ മന്ത്രി
കുട്ടികളുടെ മാനസികാരോഗ്യം ഏതു സമൂഹത്തിൻ്റേയും ഭാവി കരുപ്പിടിപ്പിക്കുന്നതിൽ നിർണായക ഘടകമാണ്. കുടുംബത്തിലും സ്‌കൂളിലുമുള്ള പ്രശ്നങ്ങൾ, മാതാപിതാക്കളുടെ തിരക്ക്, സ്വരച്ചേർച്ചയില്ലായ്മ, പഠനകാര്യങ്ങളിലും മറ്റുമുള്ള സമ്മർദ്ദം എന്നിവയൊക്കെ കുട്ടികളെ പ്രതികൂലമായി ബാധിച്ചേക്കാം. മാതാപിതാക്കളുടെ ഓരോ വാക്കും പ്രവൃത്തിയും നോട്ടക്കുറവും കുട്ടികളിലുണ്ടാക്കുന്ന പ്രശ്നങ്ങൾ നമ്മൾ കാണാതെ പോകരുത്. അവ പരിഹരിച്ച് മുന്നോട്ട് പോകേണ്ടത് അനിവാര്യമാണ്. ഈ വിഷയം മുൻനിർത്തിയാണ് വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ രക്ഷാകർതൃത്വം എന്ന വിഷയത്തെക്കുറിച്ചു പൊതുജനങ്ങൾക്കിടയിൽ ഒരു സർവ്വേ നടത്തുകയും അതിനെത്തുടർന്ന് മാതാപിതാക്കൾക്കായി ‘നമുക്ക് വളരാം, […]
Read Moreകേരളത്തിലെ വില്ലേജ് ഓഫീസുകൾ സ്മാർട്ടാകുന്നു.
ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന റവന്യു ഓഫീസുകളിലൊന്നാണ് വില്ലേജ് ഓഫീസുകള്‍. ദിനംപ്രതി ഒട്ടേറെപ്പേരാണ് നിരവധിയായ ആവശ്യങ്ങള്‍ക്കായി ഇവിടെയെത്തുന്നത്. അതുകൊണ്ടുതന്നെയാണ് വില്ലേജ് ഓഫീസുകളെ സ്മാര്‍ട്ടാക്കാന്‍ ഈ സര്‍ക്കാര്‍ തീരുമാനിച്ചത്. മെച്ചപ്പെട്ട കെട്ടിടം, പൊതുജനങ്ങള്‍ക്കായി കുടിവെള്ളം, ഇരിപ്പിടം, ശുചിമുറി, ഇവയെല്ലാം ചേര്‍ന്ന നിരവധി സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ ഇതിനകം നമ്മുടെ സംസ്ഥാനത്ത് സജ്ജമായിക്കഴിഞ്ഞു. നാളെ പുതുതായി അഞ്ചെണ്ണം കൂടെ ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. അതിനു പുറമേ 159 ഓഫീസുകളുടെ നിർമ്മാണോദ്ഘാടനവും നടക്കുന്നതാണ്. ഇവ കൂടി പൂര്‍ത്തിയാകുന്നതോടെ, സംസ്ഥാനത്ത് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ […]
Read Moreപിണറായിയിലെ വികസന രംഗത്ത് ശ്രദ്ധേയമായ ഒരു സംരംഭത്തിന് തുടക്കമാവുകയാണ്.
അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഒരു കണ്‍വെന്‍ഷന്‍ സെന്‍റര്‍ പ്രവർത്തനം ആരംഭിക്കുന്നു. സാംസ്കാരിക കൂട്ടായ്മകള്‍, യോഗങ്ങള്‍, സെമിനാറുകള്‍, കലാപരിപാടികള്‍, വിവാഹം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താവുന്ന നിലയില്‍ നിര്‍മിച്ചിരിക്കുന്ന ഈ പദ്ധതിയുടെ ചിലവ് 18.65 കോടി രൂപയാണ്. പദ്ധതിയാണിത്. 2396 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഈ കെട്ടിടത്തിലെ ഓഡിറ്റോറിയത്തില്‍ 900 പേര്‍ക്കും ഡൈനിങ് ഹാളില്‍ 450 പേര്‍ക്കുമുള്ള ഇരിപ്പിടം സജ്ജീകരിച്ചിട്ടുണ്ട്. പുഷ്ബാക്ക് സൗകര്യമുള്ള സീറ്റിനൊപ്പം ലൈവ് ടെലികാസ്റ്റിനുള്ള സൗകര്യങ്ങളും എല്‍ ഇ ഡി ഡിസ്പ്ലേയും 13 മീറ്റര്‍ വീതിയുള്ള സ്റ്റേജുമൊക്കെ […]
Read Moreഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതികളുടെ (പോക്സോ ) ഉത്‌ഘാടനം
അഞ്ച് പുതിയ ഫാസ്റ്റ് ട്രാക്ക് കോടതികള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു ബലാത്സംഗ, പോക്‌സോ കേസുകള്‍ വേഗത്തിലാക്കാന്‍ സ്ഥാപിക്കുന്ന അഞ്ച് പുതിയ ഫാസ്റ്റ് ട്രാക്ക് കോടതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിച്ചു.സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ കര്‍ക്കശമായി നേരിടുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബലാത്സംഗകേസുകളില്‍ വിചാരണ രണ്ടുമാസത്തിനുള്ളിലും അപ്പീല്‍ നടപടികള്‍ ആറുമാസത്തിനകവും തീര്‍പ്പാക്കണമെന്നാണ് 2018 ലെ ക്രിമിനല്‍ ഭേദഗതി നിയമം നിഷ്‌കര്‍ഷിക്കുന്നത്. പോക്‌സോ കേസുകളുടെ സമയപരിധി ഒരുവര്‍ഷമാണ്. എന്നാല്‍ ഇത്തരം കേസുകള്‍ക്കായി […]
Read More