മലയാള സിനിമ കണ്ട എക്കാലത്തേയും മികച്ച കലാകാരന്മാരിൽ ഒരാളായ പ്രേം നസീറിന് ജന്മനാടായ ചിറയിൻകീഴിൽ സ്മാരകമൊരുങ്ങുന്നു
15000 ചതുരശ്ര അടി വിസ്തീർണത്തിൽ മിനി തിയേറ്റർ ഉൾപ്പെടെ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ സ്മാരകമാണ് നിർമ്മിക്കുന്നത്. അതുല്യ കലാകാരന്റെ സ്മരണയ്ക്കായി സ്മാരകം വേണമെന്ന മലയാളികളുടെ അഭിലാഷമാണ് ഇതോടെ പൂവണിയുന്നത്. മന്ദിരത്തിന്റെ നിർമാണോദ്ഘാടനം നാളെ (ഒക്ടോബർ 26) നിർവഹിക്കും. മൂന്ന് നിലകളിലായി നിർമിക്കുന്ന കെട്ടിടത്തിൽ മ്യൂസിയം, ഓപ്പൺ എയർ തീയേറ്റർ, സ്റ്റേജ്, ലൈബ്രറി, കഫെറ്റീരിയ, ബോർഡ് റൂമുകൾ എന്നിവ ഉണ്ടായിരിക്കും. ആവശ്യത്തിന് പാർക്കിംഗ് സൗകര്യവുമുണ്ടായിരിക്കും. 4 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. സാംസ്‌കാരിക വകുപ്പിന്റെ കീഴിൽ ചിറയിൻകീഴിലെ ശാർക്കര […]
Read Moreചരിത്രത്തിലാദ്യമായി ഫയർ & റെസ്ക്യൂ സർവീസിൽ ഹോം ഗാർഡുകളായി സ്ത്രീകളെ നിയമിക്കാൻ ഉത്തരവായി. അതിനുപുറമേ, 30% വനിതാസംവരണവും സ്ത്രീകൾക്കായി ഉറപ്പാക്കി.
അഗ്നിരക്ഷാ വകുപ്പിലും പോലീസിലും നിയമിക്കുന്ന ഹോം ഗാർഡുകളെ ദുരന്തസ്ഥലങ്ങളിൽ രക്ഷാ പ്രവർത്തനത്തിനു നിയോഗിച്ചു വരുന്നു. സ്ത്രീ ശാക്തീകരണത്തിനായ് നിരവധി പദ്ധതികളാണ് സർക്കാർ ഇതിനോടകം നടപ്പിലാക്കിയത്. ആ നയത്തിൻ്റെ ഭാഗമായാണ് ഹോം ഗാർഡുകളായി സ്ത്രീകളെ നിയമിക്കാനും സംവരണം ഏർപ്പെടുത്താനും തീരുമാനിച്ചത്. പിണറായി വിജയൻ മുഖ്യമന്ത്രി
Read Moreമന്ത്രിസഭാ തീരുമാനങ്ങൾ (21-10-2020)
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം ഒരുവിധ സംവരണത്തിനും അര്‍ഹതയില്ലാത്ത പൊതുവിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ നിയമനങ്ങളില്‍ 10 ശതമാനം സംവരണം നടപ്പാക്കുന്നതിന് കേരള സ്റ്റേറ്റ് ആന്‍ഡ് സബോര്‍ഡിനേറ്റ് സര്‍വീസസ് റൂള്‍സിലെ സംവരണ ചട്ടങ്ങളില്‍ ഭേദഗതി വരുത്താന്‍ ഇന്ന് മന്ത്രിസഭ തീരുമാനിച്ചു. വിജ്ഞാപനം പുറപ്പെടുവിക്കുന്ന തീയതി മുതല്‍ ഈ തീരുമാനത്തിന് പ്രാബല്യമുണ്ടാകും. 103-ാം ഭരണഘടനാ ഭേദഗതിയുടെയും തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനങ്ങളുടെയും അടിസ്ഥാനത്തില്‍ പൊതുവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ഉദ്യോഗ നിയമനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ […]
Read Moreകേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അതുല്യ നേതാവ് സഖാവ് സി.എച്ച്. കണാരൻ ചരമ വാർഷികദിനമാണ് ഇന്ന്.
ദേശീയ പ്രസ്ഥാനത്തിൻ്റെയും നവോത്ഥാന പോരാട്ടങ്ങളുടേയും ഭാഗമായി രാഷ്ട്രീയ രംഗത്തെത്തിയ സി എച്ച് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ മുന്നണി പോരാളിയായി മാറി. അനാചാരങ്ങളും അന്ധവിശ്വാസവും ചൂഷണവും നിലനിന്ന കേരളീയ സമൂഹത്തിൽ അതിനെതിരായ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകി. അടിച്ചമർത്തപ്പെട്ട ജനതയെ സംഘടിപ്പിച്ച് അവരെ പുരോഗമനാശയങ്ങളുടെ പിന്നില്‍ അണിനിരത്തുന്നതില്‍ ഉജ്ജ്വലമായ പങ്കാണ് സഖാവ് സി. എച്ച് നിര്‍വ്വഹിച്ചത്. അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളെ അവകാശബോധമുള്ളവരാക്കാനും പോരാട്ടങ്ങളില്‍ അണിനിരത്തി ബഹുജനപ്രസ്ഥാനങ്ങളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കെട്ടിപ്പടുക്കുന്നതിനും സഖാവ് വഹിച്ച പങ്ക് എക്കാലവും സ്‌മരിക്കപ്പെടും. അതുല്യ സംഘാടകനായിരുന്ന സി എച്ചിൻ്റെ […]
Read Moreസാമൂഹിക തിന്മകൾക്കെതിരെ നിർഭയം പോരാടിയ ശ്രേഷ്ഠ ജീവിതത്തിന് ഉടമയായിരുന്നു മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത. -മുഖ്യമന്ത്രി
സമൂഹത്തിലെ അശരണരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ ജനങ്ങളുടെ മോചനത്തിനും ക്ഷേമത്തിനും വേണ്ടി അദ്ദേഹം വേറിട്ട വഴികളിലൂടെ സഞ്ചരിച്ചു. മുംബൈ ചുവന്ന തെരുവിലെ കുഞ്ഞുങ്ങളെ പുനരധിവസിപ്പിക്കാനും ട്രാൻസ്ജെൻഡേഴ്സിനെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും അദ്ദേഹം നടത്തിയ ഇടപെടലുകൾ ഇതിനുദാഹരണമാണ്. പ്രളയം, ഭൂകമ്പം തുടങ്ങിയ പ്രകൃതിദുരന്തങ്ങളിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ അദ്ദേഹം രാജ്യമെമ്പാടും സഞ്ചരിച്ചു. കേരളം സുനാമിയും മഹാപ്രളയവും നേരിട്ടപ്പോഴും മെത്രാപ്പൊലീത്ത സഹായഹസ്തവുമായി മുന്നിലുണ്ടായിരുന്നു. മതനിരപേക്ഷമായ നിലപാടുകൾ ഉയർത്തിപ്പിടിച്ചാണ് അദ്ദേഹം സഭയ്ക്കും സമൂഹത്തിനും നേതൃത്വം നൽകിയത്. സഭകളുടെ ഐക്യത്തിനുവേണ്ടി അദ്ദേഹം നടത്തിയ പരിശ്രമങ്ങളും ശ്രദ്ധേയമാണ്. ജോസഫ് മാർത്തോമ്മാ […]
Read Moreചമ്പക്കര നാലുവരിപാലം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
എറണാകുളം: ചമ്പക്കര നാലുവരി പാലം മുഖ്യമന്ത്രി പിണറായി വിജയൻ പൊതു ജനങ്ങൾക്കായി തുറന്നു കൊടുത്തു. പാലത്തിൻ്റെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി വീഡിയോ കോൺഫറൻസ് വഴി നിർവ്വഹിച്ചു. 50 കോടി ചെലവിൽ നിർമ്മിച്ച ചമ്പക്കര പാലം കൊച്ചി മെട്രോയുടെ ഭാഗമായി ഡി.എം.ആർ.സി നിർമ്മിക്കുന്ന നാലാമത്തെ പാലമാണ്. 245 മീറ്റർ നീളമുണ്ട്. 2016 ൽ തുടക്കമിട്ട പാലത്തിൻ്റെ ആദ്യ ഘട്ട നിർമ്മാണം കഴിഞ്ഞ വർഷം പൂർത്തിയാക്കി. അന്ന് രണ്ടു വരി പാതയാണ് ഗതാഗതത്തിന് തുറന്നു കൊടുത്തത്. ഇപ്പോൾ നിർമ്മാണം പൂർത്തിയാക്കി ചമ്പക്കര […]
Read Moreജോസ്. കെ മാണിയെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി
തിരുവനന്തപുരം : യുഡിഎഫ് വിട്ട് ഇടതുപക്ഷത്തോടൊപ്പം ചേരാനുള്ള കേരള കോൺഗ്രസ്സ് എമ്മിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതു പക്ഷമാണ് ശരി എന്ന നിലപാടാണ് മുപ്പത്തിയെട്ടു വർഷത്തെ യുഡിഎഫ് രാഷ്ട്രീയം ഉപേക്ഷിച്ച് കേരള കോൺഗ്രസ്സ് അഭിപ്രായപ്പെട്ടിരിക്കുന്നത്. തുടർന്നുള്ള കാര്യങ്ങൾ ഇടതുപക്ഷ ജനാധിപത്യമുന്നണി യോഗം ചേർന്ന് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Read More