കൊല്ലത്ത് പൂച്ചകൾക്കും കൊറന്റയിൻ
കൊല്ലം : പൂച്ചകൾ വഴിയും കോവിഡ് പകരാമെന്നുള്ള ഭയം മൂലം മുംബയിൽ നിന്ന് വന്ന പൂച്ചകളെ ഹോം കൊറന്റയിനിലേക്ക് വിട്ട് ആരോഗ്യപ്രവർത്തകർ. മുംബയിൽ നിന്ന് വരുന്നവർക്കെല്ലാം കേരളത്തിൽ കൊറന്റയിൻ ആണ് നിലവിലുള്ളത്.ഇന്നലെ ഏഴ് പൂച്ചകളുമായി രണ്ട് പേർ മുംബയിൽ നിന്ന് എത്തി. പൂച്ചകളെ വാങ്ങുവാൻ കൊല്ലത്തുള്ള ചെറുപ്പക്കാരായ കച്ചവടക്കാരും. ഇവർ ഇത് സ്ഥിരമായി എല്ലാ ജില്ലകളിലും ചെയ്തു വരുന്നതാണത്രേ. പക്ഷെ കൊല്ലത്തെ ആന്റി കൊറോണ ഹെല്പ് ഡെസ്കിലെ റവന്യു ഉദ്യോഗസ്ഥരും ട്രാക്ക് വോളന്റിയേഴ്‌സും പരിശോധിച്ചപ്പോൾ വിദേശയിനം പൂച്ചകളെ […]
Read Moreഎംഎല്‍എ യു.ആര്‍. പ്രദീപ് സ്വയം നിരീക്ഷണത്തില്‍
തൃശൂര്‍: ചേലക്കര എംഎല്‍എ യു.ആര്‍. പ്രദീപ് സ്വയം നിരീക്ഷണത്തില്‍. . കോവിഡ് സ്ഥിരീകരിച്ച തലപ്പിള്ളി താലൂക്ക് തഹസില്‍ദാറുമായി എംഎല്‍എ സമ്ബര്‍ക്കത്തില്‍ വന്നിരുന്നു. ഇതേത്തുടര്‍ന്നാണ് എംഎല്‍എ സ്വയം നിരീക്ഷണത്തില്‍ പോയത്. യു ആര്‍ പ്രദീപ് എംഎല്‍എയെ ഇന്ന് ആന്റിജന്‍ പരിശോധനയ്ക്ക് വിധേയനാക്കും. ചൊവ്വാഴ്ചയാണ് തഹസില്‍ദാര്‍ റാന്‍ഡം ടെസ്റ്റിന് വിധേയനായത്. ഇന്നലെ ഉച്ചയോടെ കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read Moreമടങ്ങിയെത്തുന്ന അതിഥി തൊഴിലാളികളെ കോൺട്രാക്ടറുടെ ഉത്തരവാദിത്വത്തിൽ ക്വാറന്റൈനിലാക്കും
മടങ്ങിയെത്തുന്ന അതിഥി തൊഴിലാളികളെ കോൺട്രാക്ടറുടെ ഉത്തരവാദിത്വത്തിൽ ക്വാറന്റൈനിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. യാത്രാപാസില്ലാതെയും ഏറ്റെടുക്കാൻ കോൺട്രാക്ടറില്ലാതെയും ഉള്ള അതിഥി തൊഴിലാളികളെ നിരീക്ഷണ കേന്ദ്രത്തിലേക്ക് അയയ്ക്കും. ഇവർക്ക് പോകേണ്ട ജില്ലയിലാവും ക്വാറന്റൈൻ സംവിധാനം ഒരുക്കുക. നിലവിൽ ഇങ്ങനെ എത്തുന്നവരെ റെയിൽവേ സ്‌റ്റേഷനിൽ നിർത്തിയ ശേഷം മടങ്ങിപ്പോകുന്ന ട്രെയിനുകളിൽ കയറ്റി വിടുന്ന സ്ഥിതയാണ്. ഇങ്ങനെ തിരിച്ചു വിടരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇവിടെ തൊഴിലെടുക്കുന്നതിന് അവസരം നൽകാൻ ജില്ലാതലത്തിൽ സൗകര്യങ്ങൾ ഒരുക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു
Read Moreഈ സാഹചര്യത്തിൽ ദേവാലയങ്ങൾ തുറക്കുവാൻ കുറച്ചുകൂടി കാത്തിരിക്കുയല്ലേ നല്ലത്?
കർദിനാൾ ബഹു: ജോർജ്ജ് ആലഞ്ചേരി പിതാവ്, യൂത്ത് കോൺഗ്രസ്സ് നേതാവ് ഡീൻ കുരിയാക്കോസ്, ജോസ് കെ മാണി എം.പി തുടങ്ങി പലരും ഉപാധികളോടെ ദേവാലയങ്ങൾ തുറക്കുവാൻ ആവശ്യപ്പെട്ടതായി കണ്ടു.ദേവാലയങ്ങൾ അടച്ചിട്ടതിൽ ഞാനടക്കം ഉള്ള വിശ്വാസികൾ വിഷമത്തിൽ തന്നെയാണ്. നമ്മുടെ രാജ്യത്ത് കൊറോണ ഭീതിയും മരണങ്ങളും അതിഭീകരമായ രീതിയിൽ കൂടി വരുന്നു. സംസ്ഥാനത്ത് ബഹു. ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തിൽ ഉള്ള ആരോഗ്യ വകുപ്പും സംസ്ഥാന സർക്കാരും പൊതുജനങ്ങളും ഊർജ്ജസ്വലതയോടെ പ്രവർത്തിക്കുന്നതു മൂലം വലിയ ഭീതിയുമില്ല നല്ലൊരു […]
Read Moreപ്രവാസികൾക്ക് 14 ദിവസം ഏകാന്തവാസം
തിരുവനന്തപുരം :കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വിദേശത്തുനിന്നും തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് 14 ദിവസം ക്വാറന്റൈന് നിര്‍ബന്ധമാക്കും.വിമാനത്താവളങ്ങളിൽ നിന്നും മടങ്ങിയെത്തുന്നവരെ പ്രത്യേക വാഹനങ്ങളിലായി സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്ന ക്വാറന്റൈന് കേന്ദ്രങ്ങളിലേക്ക് മറ്റും. രണ്ടാഴ്ച കഴിഞ്ഞതിനു ശേഷം മാത്രമേ ഇവരെ വീടുകളിലേക്ക് മടക്കൂ. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. അന്തിമ തീരുമാനം വൈകുന്നേരത്തെ അവലോകന യോഗത്തിനു ശേഷം മാത്രമേ കൈക്കൊള്ളൂ. പ്രവാസികളുടെ ക്വാറന്റൈന് ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഏഴ് ദിവസം സര്‍ക്കാര്‍ ക്വാറന്റൈനിലും […]
Read More