കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസില്‍ കോവിഡ് ബാധിതന്‍ : കമ്പാട്ട്മെന്റുകൾ സീല്‍ ചെയ്തു
കൊച്ചി: കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ച ജനശതാബ്ദി എക്‌സ്പ്രസില്‍ കോവിഡ് രോഗബാധിതന്. കോഴിക്കോട് നിന്നാണ് ഇയാള്‍ യാത്ര തുടങ്ങിയത്. ട്രെയിന്‍ തൃശൂരില്‍ എത്തിയപ്പോഴാണ് പരിശോധനാഫലം പുറത്തുവന്നത്. ഇയാളുടെ ഫലം പോസിറ്റീവായതോടെ റെയില്‍വേ അധികൃതരെ വിവരം അറിയിക്കുകയും റെയില്‍വെ ആരോഗ്യവിഭാഗം ഇയാളെ കൊച്ചിയിലിറക്കി സംസ്ഥാന ആരോഗ്യവകുപ്പിന് കൈമാറുകയും ചെയ്തു. ഇയാളെ കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. യാത്രക്കാരന്‍ യാത്ര ചെയ്തത് അടക്കം മൂന്ന് കമ്ബാര്‍ട്ടുമെന്റുകള്‍ സീല്‍ ചെയ്തു. കോവിഡ് പരിശോധനാഫലം വരുന്നതിന് മുമ്ബേ ഇയാള്‍ ട്രെയിനില്‍ കയറുകയായിരുന്നു […]
Read More