ദൈവത്തിന്റെ സ്വന്തം നാട്ടിൽ വലിയ പ്രത്യാശയോടെ നമുക്ക് പരസ്പരം കരുത്ത് പകരാം.
നമ്മുടെ നാട്ടിലെ സാധാരണക്കാരായ മനുഷ്യർ, മറ്റുള്ളവരുടെ വേദനയിലും വിഷമത്തിലും പങ്കാളികളാകുന്ന നല്ല സംസ്കാരം നമ്മുടെ ഗ്രാമങ്ങളിലുണ്ട്. കോഴിക്കോട് കരിപ്പൂരും, ഇടുക്കിയിലെ പെട്ടിമുടിയിലും അപകടവും ദുരന്തവുമുണ്ടായപ്പോൾ ഓടിയെത്തിയതും ആ നാട്ടിലെ സാധാരണക്കാരായ മനുഷ്യർതന്നെ. കോവിഡ് ഭീതിയും മറ്റ് പ്രതിസന്ധികളും അവരെ തളർത്തിയില്ല.വിമാനത്താവളത്തിലാണെങ്കിലും തേയിലതോട്ടത്തിലാണെങ്കിലും രക്ഷാപ്രവർത്തനത്തിന്റെ പരിമിതികളും നമ്മൾ കണ്ടു. മരിച്ച മനുഷ്യരുടെ കുടുംബങ്ങൾക്കു നൽകിയ സഹായവും, അധികാരികളുടെ സന്ദർശനവും ചർച്ചചെയ്യപ്പെട്ടു. ഇടുക്കിയിലെ തേയില തോട്ടത്തിലെ കൊച്ചുകുടിലുപോലുമല്ലാത്ത ചെറിയ മുറികളിൽ, ലയങ്ങളിൽ അന്തിഉറങ്ങുന്നവരുടെ അവസ്ഥ മാധ്യമങ്ങൾ ഒരിക്കൽകൂടി അവതരിപ്പിച്ചു. മാധ്യമപ്രവർത്തകർ […]
Read More