ലൈഫ് വിവാദം: മുഖ്യമന്ത്രി രാജിവച്ച് പുറത്തുപോകുന്നതാണ് അന്തസെന്ന് ചെന്നിത്തല
തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതിയിലെ ക്രമക്കേടുകളെക്കുറിച്ച് സിബിഐ ഏറ്റെടുത്ത് സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുറ്റക്കാരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിക്കുതന്നെ സിബിഐയുടെ ചോദ്യംചെയ്യലിന് വിധേയനാകേണ്ടിവരുന്ന സാഹചര്യമാണ് സംജാതമായിരിക്കുന്നതെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രി പറയുന്ന കള്ളങ്ങള്‍ ഓരോ ദിവസവും പൊളിയുകയാണ്. ഈ സാഹചര്യത്തില്‍ രാജിവച്ച് പുറത്തുപോകുന്നതാണ് അന്തസ്സ്. സിബിഐ അന്വേഷണം ആരംഭിച്ചിരിക്കുന്നു എന്നാണ് മനസിലാക്കാന്‍ കഴിയുന്നത്. യൂണിടാക്ക് ഓഫീസില്‍ റെയ്ഡ് നടക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നു. എഫ്‌സിആര്‍ഐ നിയമത്തിന്റെ ലംഘനമുണ്ടായാല്‍ സിബിഐക്ക് നേരിട്ട് കേസെടുക്കാം. […]
Read More