“കുറഞ്ഞത് ആറു കുഞ്ഞുങ്ങളുടെ എങ്കിലും അമ്മയാകണമെന്ന നിയോഗം വച്ച് പ്രാർത്ഥിച്ച എനിക്ക് ഇന്ന് ആറല്ല, ആറായിരമോ അതിലധികമോ മക്കളാണ്. “
ഉറപ്പിച്ച വിവാഹം വേണ്ടെന്നു വച്ച് കർത്താവിൻ്റെ സ്വന്തമാകാൻ തീരുമാനിച്ചവൾ. മലബാറിലെ മലപ്പുറം ജില്ലയിലെ മേനാച്ചേരിൽ വീട് അത്യാവശ്യം ജീവിക്കാനുള്ള ചുറ്റുപാടുകളൊക്കെ ഉള്ള ഒരു സാധാരണ ക്രിസ്ത്യൻ കുടുംബമാണ്. അവിടെ ഏഴുമക്കളിൽ മൂന്നാമത്തെ കുട്ടിയായി എൽസി ജനിച്ചു (കൃത്യമായി പറഞ്ഞാൽ മൂന്ന് പെൺകുട്ടികളും നാല് ആൺകുട്ടികളും). വീട്ടിലുള്ള എല്ലാവരും പള്ളിയിൽ പോകുന്നതിലും കുടുംബ പ്രാർത്ഥനയിലും ഏറെ താൽപര്യമുള്ളവരാണ്. എന്നാൽ എൽസി മാത്രം അങ്ങനെ ആയിരുന്നില്ല. അവൾക്ക് ഇഷ്ടമല്ലാത്ത ഒരു കാര്യം ഉണ്ടെങ്കിൽ അത് കുടുംബ പ്രാർത്ഥന ആയിരുന്നു. മാത്രമല്ല […]
Read More