ഞായറാഴ്ചകളിലെ സമ്പൂർണ ലോക്ക്ഡൗൺ പിൻവലിച്ചു
തിരുവനന്തപുരം: ഞായറാഴ്ചകളിലെ സമ്പൂർണ ലോക് ഡൗണ്‍ പിൻവലിച്ചു. ഇനി മുതൽ ഒരു ഞായറാഴ്ചകളിലും സംസ്ഥാനത്ത് പൂർണ അടച്ചിടൽ ഉണ്ടാകില്ല. അതേസമയം, ജനങ്ങൾ സർക്കാർ നിർദേശിക്കുന്ന എല്ലാ ജാഗ്രതാ നിർദേശങ്ങളും പാലിക്കണമെന്നും സംസ്ഥാനസർക്കാർ വ്യക്തമാക്കി. കഴിഞ്ഞ രണ്ടാഴ്ചകളായി സംസ്ഥാനത്ത് സമ്പൂർണ ലോക് ഡൗൺ പിൻവലിച്ചിരുന്നു. ഈ ദിവസങ്ങളിൽ നൽകിയ ഇളവുകൾ പരിശോധിച്ചാണ് ഇനി ഞായറാഴ്ചകളിലെ അടച്ചിടൽ തുടരേണ്ടെന്ന് സർക്കാർ തീരുമാനിച്ചത്. എന്നാൽ കണ്ടെയ്ൻമെന്‍റ് സോണുകളിലും മറ്റ് തീവ്രബാധിതമേഖലകളിലുമുള്ള എല്ലാ ജാഗ്രതാ നിർദേശങ്ങളും അതേപോലെ തുടരും. ഇവിടത്തെ നിയന്ത്രണങ്ങളിൽ ഒരു […]
Read More