അവസാന വര്‍ഷ പരീക്ഷ: സുപ്രീം കോടതി തീരുമാനം 18ന്

Share News

യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്റെ (യു.ജി.സി) മാര്‍ഗനിര്‍ദേശങ്ങള്‍ക്കെതിരെ വിവിധ സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതിയില്‍ സുപ്രീം കോടതി ഓഗസ്റ്റ് 18ന് തുടര്‍വാദം കേള്‍ക്കും. കൊവിഡ് 19 വ്യാപനത്തിന്റെ സാഹചര്യത്തില്‍ അവസാന വര്‍ഷ പരീക്ഷകള്‍ റദ്ദാക്കി നേരത്തെയുള്ള മാര്‍ക്കുകളുടെ അടിസ്ഥാനത്തില്‍ ജയിപ്പിക്കണമെന്നാണ് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നത്. യു.ജി.സി ഏറ്റവും ഒടുവില്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ ഇന്റര്‍മീഡിയേറ്റ് സെമസ്റ്ററിലുള്ള വിദ്യാര്‍ത്ഥികളെ ഇന്റേണല്‍ അസെസ്മെന്റിന്റെയും മുന്‍കാല മാര്‍ക്കിന്റെയും ്അടിസ്ഥാനത്തില്‍ ജയിപ്പിക്കാനും പറഞ്ഞിരുന്നു. എന്നാല്‍ അവസാന വര്‍ഷ പരീക്ഷ നടത്താതെ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കേണ്ടതില്ലെന്ന നിലപാടിലാണ് യു.ജി.സി. ഓണ്‍ലൈന്‍ വഴിയോ […]

Share News
Read More

ഹി​ന്ദു കുടുംബത്തിലെ സ്ത്രീ​ക​ൾ​ക്കും പി​താ​വി​ന്‍റെ സ്വ​ത്തി​ൽ തു​ല്യാ​വ​കാ​ശം: സു​പ്രീം കോ​ട​തി

Share News

ന്യൂഡൽഹി: ഹിന്ദു പിന്തുടർച്ചാവകാശ നിയമത്തിൽ സുപ്രീംകോടതിയുടെ സുപ്രധാന വിധി. പെൺമക്കൾക്ക് തുല്യ സ്വത്തിന് അവകാശമുണ്ടെന്ന ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമത്തില്‍ 2005ല്‍ കൊണ്ടുവന്ന ഭേദഗതി സുപ്രീംകോടതി ശരിവച്ചു. പിതാവ് ജീവിച്ചിച്ചിരിപ്പില്ലെങ്കില്‍ പെണ്‍മക്കള്‍ക്ക് തുല്യാവകാശമില്ലെന്ന ഡല്‍ഹി ഹൈകോടതി വിധി തള്ളിക്കൊണ്ടാണ് സുപ്രീംകോടതി വിധി. ജന്മമാണ് അവകാശത്തിന്‍റെ മാനദണ്ഡമെന്നും ആൺകുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും തുല്യ അവകാശമാണെന്നും ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പ്രസ്താവിച്ചു. ഹിന്ദു കുടുംബങ്ങളുടെ പാരമ്പര്യസ്വത്തിൽ മകനെ പോലെ തന്നെ മകൾക്കും തുല്യ അവകാശമുണ്ടെന്ന് സുപ്രീംകോടതി വിധിച്ചു. വിവാഹശേഷം […]

Share News
Read More

കോടതിയലക്ഷ്യ നിയമം റദ്ദാക്കണം:സുപ്രീംകോടതിയില്‍ ഹർജി

Share News

ന്യൂഡല്‍ഹി: കോടതിയലക്ഷ്യ നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹർജി. ഭരണഘടന ഉറപ്പ് നല്‍കുന്ന അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്നതാണ് നിയമമാണെന്നും ഹർജിയിൽ പറയുന്നു.മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ എന്‍ റാം, അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, മുന്‍ മന്ത്രി അരുണ്‍ ഷൂറി എന്നിവരാണ് കോടതിയലക്ഷ്യ നിയമത്തെ ചോദ്യം ചെയ്ത സുപ്രീം കോടതിയില്‍ ഹർജി സമർപ്പിച്ചത്. 1971ല്‍ നിര്‍മിക്കപ്പെട്ട നിയമം ഭരണഘടനാ വിരുദ്ധവും അതിന്റെ അടിസ്ഥാന ഘടനക്ക് എതിരാണെന്നും കോടതിയെ വിമര്‍ശിക്കുന്നത് ക്രിമിനല്‍ കുറ്റമായി കണക്കാക്കുന്ന വകുപ്പുകള്‍ അഭിപ്രായ പ്രകടനത്തിന് നിബന്ധന […]

Share News
Read More

രാജകുടുംബത്തിന്റെയും വിശ്വാസികളുടെയും വികാരം മാനിക്കുന്ന വിധിയാണിത്. സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടിയാണിത്.-ഉമ്മൻ ചാണ്ടി

Share News

ശ്രീപത്മനാഭ ക്ഷേത്രവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നു. രാജകുടുംബത്തിന്റെയും വിശ്വാസികളുടെയും വികാരം മാനിക്കുന്ന വിധിയാണിത്. സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടിയാണിത്.-മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു രാജകുടുംബത്തിന്റെയും വിശ്വാസികളുടെയും അഭിപ്രായം മാനിച്ചുകൊണ്ടാണ് യുഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുപോയത്. ക്ഷേത്രവും ക്ഷേത്രവുമായി ബന്ധപ്പെട്ട വിശ്വാസങ്ങളും ആചാരങ്ങളും ക്ഷേത്രത്തിലെ സമ്പത്തും രാജകുടുംബത്തിന്റെയും വിശ്വാസികളുടെയും കൈകളില്‍ ഭദ്രമായി സൂക്ഷിക്കപ്പെട്ടു. അതിനിയും ഭദ്രമായിരിക്കും. നൂറ്റാണ്ടുകളുടെ പഴക്കമുള്ള, ഒരു ലക്ഷം കോടിയിലധികം മൂല്യമുള്ള സ്വത്തുക്കളാണ് ശ്രീപത്മനാഭ ക്ഷേത്രത്തിലുള്ളത്. ഇതു സംരക്ഷിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ […]

Share News
Read More

10 ദിവസം കൂടി വിമാനത്തിലെ എല്ലാ സീറ്റിലും യാത്രക്കാരെ അനുവദിക്കാമെന്ന്​ സുപ്രീം കോടതി

Share News

ന്യൂഡല്‍ഹി: വന്ദേ ഭാരത് മിഷൻറെ ഭാഗമായി വിദേശത്തുനിന്ന് വരുന്ന വിമാനങ്ങളില്‍ അടുത്ത 10 ദിവസത്തേക്ക് കൂടി മുഴുവന്‍ സീറ്റുകളിലും യാത്രക്കാരെ കൊണ്ടുവരാന്‍​ സുപ്രീം കോടതി എയര്‍ ഇന്ത്യയ്ക്ക് അനുമതി നൽകി.ആളുകളെ കുത്തിനിറച്ച്‌​ കൊണ്ടുവരുന്നതിനെതിരെ ബോംബെ ഹൈക്കോടതി ഇടക്കാല ഉത്തരവ്​ പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ എയര്‍ ഇന്ത്യയും കേന്ദ്രസര്‍ക്കാരും നല്‍കിയ അപ്പീലിലാണ്​ 10 ദിവസത്തേക്ക്​ കൂടി സുപ്രീം കോടതി അനുമതി നല്‍കിയത്​. നടുവിലെ സീറ്റ് ഒഴിച്ചിടണമെന്ന സിവില്‍ ഏവിയേഷന്‍ മാര്‍ഗനിര്‍ദേശം വന്ദേഭാരത് ദൗത്യത്തിലേര്‍പ്പെട്ട എയര്‍ ഇന്ത്യ വിമാനങ്ങള്‍ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി […]

Share News
Read More

കൊവിഡ് രോഗികളുടെ വിവരശേഖരണം: സ്പ്രിംക്ലറിനെ ഒഴിവാക്കി

Share News

കൊ​ച്ചി: കോ​വി​ഡ് രോ​ഗി​ക​ളു​ടെ വി​വ​ര ശേ​ഖ​ര​ണ​ത്തി​ല്‍ നി​ന്ന് സ്പ്രി​ങ്ക്ള​റി​നെ ഒ​ഴി​വാ​ക്കി.രോഗികളുടെ വിവരശേഖരണവും വിശകലനവും ഇനി സി ഡിറ്റ് നിര്‍വഹിക്കും.ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ആ​മ​സോ​ണ്‍ ക്ലൗ​ഡി​ലെ സോ​ഫ്റ്റ്‌​വെ​യ​ര്‍ ഉ​പ​യോ​ഗി​ക്കാ​നും അ​നു​മ​തി​യി​ല്ല. സോ​ഫ്റ്റ്‌​വെ​യ​ര്‍ അ​പ്ഡേ​ഷ​ന്‍ ക​രാ​ര്‍ മാ​ത്ര​മാ​ണ് അ​വ​ശേ​ഷി​ക്കു​ന്ന​ത്. കൈ​വ​ശ​മു​ള്ള ഡാ​റ്റാ ന​ശി​പ്പി​ക്കാ​ന്‍ സ്പ്രി​ങ്ക്ള​റി​ന് നി​ര്‍​ദേ​ശം ന​ല്‍​കി ഇനി മുതല്‍ വിവര ശേഖരണത്തിനോ വിശകലനത്തിനോ സ്പ്രിംക്ലറിന് അവകാശം ഉണ്ടാകില്ലെന്നും സ​ര്‍​ക്കാ​ര്‍ കോ​ട​തി​യെ അ​റി​യി​ച്ചു. സ്പ്രിന്‍ക്ലറുമായി സംസ്ഥാന സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് […]

Share News
Read More