താമരശേരി രൂപത മുൻ അധ്യക്ഷൻ ബിഷപ് മാർ പോൾ ചിറ്റിലപ്പിള്ളിയുടെ വിയോഗത്തിൽ അനുശോചിക്കുന്നു. -മുഖ്യ മന്ത്രി പിണറായി വിജയൻ

Share News

പതിമൂന്നു വർഷം താമരശേരി രൂപതയെ നയിച്ച അദ്ദേഹം ഒരു പതിറ്റാണ്ടോളം മഹാരാഷ്ട്രയിലെ കല്യാൺ രൂപതയുടെ ചുമതലയും വഹിച്ചിരുന്നു. ആ ഘട്ടങ്ങളിലെല്ലാം ചുറ്റുമുള്ള സമൂഹത്തിന് ഊർജവും ആശ്വാസവും പകർന്നു നൽകാനുള്ള പ്രവർത്തനങ്ങളിൽ അദ്ദേഹം മുഴുകി. അവരുടെ ജീവിത പ്രശ്നങ്ങളിൽ ശക്തമായ നിലപാടെടുത്തു. പ്രത്യേക വിഷയങ്ങളിൽ വിമർശം ഉന്നയിക്കുമ്പോഴും അദ്ദേഹവുമായി ഊഷ്മളമായ വ്യക്തിബന്ധം ഊട്ടി വളർത്താൻ കഴിഞ്ഞിരുന്നു. രൂപതാധ്യക്ഷൻ എന്ന നിലയിൽ പ്രവർത്തിക്കുമ്പോഴും വിരമിച്ചു വിശ്രമ ജീവിതത്തിലേക്ക് പോയ ശേഷവും ആ ബന്ധം നിലനിർത്താൻ കഴിഞ്ഞു. അർപ്പണമനോഭാവത്തോടെ സേവനം നടത്തിയ […]

Share News
Read More

ചിറ്റിലപ്പിള്ളി പിതാവും,കുറെ ഓർമ്മകളും

Share News

ചിറ്റിലപ്പിള്ളി പിതാവും,കുറെ ഓർമ്മകളും ഇക്കഴിഞ്ഞ മാസം,ആഗസ്റ്റ് 25നു വൈകീട്ട് 04.15 നു എനിക്ക് വന്ന ഒരു ഫോൺകാൾ.. .അങ്ങേഭാഗത്തു നമ്മുടെ പ്രിയപ്പെട്ട പോൾ ചിറ്റിലപ്പിള്ളി പിതാവായിരുന്നു.വർഷങ്ങളായീ കാത്തുസൂക്ഷിക്കുന്ന സ്നേഹ ബന്ധം….വർഷങ്ങളായീ എന്റെ Good morning മെസ്സേജിന് ചിലപ്പോളൊക്കെ പ്രതികരിക്കാറുള്ള ചിറ്റിലപ്പിള്ളി പിതാവ്. എനിക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ട് ഒരുപാട് സംസാരിച്ചു,, മുംബൈയിലെ പഴയ കുറെ ആളുകളുടെ പേരെടുത്തു വിശേഷങ്ങൾ ചോദിച്ചു. ബിഷപ്പ് ആകുന്നതിനു മുൻപ് അദ്ദേഹം കെ.സി.എ, മുംബൈ (രെജി.) ഡയറക്ടർ ആയിരുന്നു. (പിന്നീട് ആ പ്രസ്ഥാനത്തിന്റെ ജനറൽ […]

Share News
Read More

ചൊവ്വാഴ്ച രാവിലെ 11 മണിക്ക് മേജർ ആർച്ച്ബിഷപ്പ് മാർ ജോർജ്ജ് ആലഞ്ചേരി പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും.

Share News

മാർ പോൾ ചിറ്റിലപ്പിള്ളി പിതാവിൻറെ ഭൗതിക ശരീരം ഇന്ന് രാത്രി 9.30ന് താമരശ്ശേരി അൽഫോൻസാ ഭവനിൽ എത്തിക്കും. നാളെ രാവിലെ 8.30 ന് താമരശ്ശേരി ബിഷപ് സിൽ വച്ചുള്ള പ്രാർത്ഥനക്ക് ശേഷം ഭൗതികശരീരം താമരശ്ശേരി കത്തീഡ്രൽ പള്ളിയിൽ പൊതു ദർശനത്തിന് വയ്ക്കും. 8-ാം തിയ്യതി, ചൊവ്വാഴ്ച രാവിലെ 11 മണിക്ക് മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും.

Share News
Read More

താമരശ്ശേരി രൂപതയുടെ മുൻ അധ്യക്ഷൻ മാർ പോൾ ചിറ്റിലപ്പിള്ളി പിതാവിന് ആദരാജ്ഞലികൾ!!!

Share News

കോഴിക്കോട്: താമരശ്ശേരി രൂപത മുന്‍ ബിഷപ്പ് മാര്‍ പോള്‍ ചിറ്റിലപ്പളളി അന്തരിച്ചു. 87 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ ആശുപത്രിയിലാണ് അന്ത്യം. മാര്‍ പോള്‍ ചിറ്റിലപ്പളളി 13 വര്‍ഷം താമരശ്ശേരി രൂപത ബിഷപ്പായിരുന്നു. വൈകിട്ടോടെയാണ് അദ്ദേഹം അന്തരിച്ചത്. ഇന്ന് രാവിലെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് വെളളിമാട് കുന്നിലുളള ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. താമരശ്ശേരി രൂപത അധികൃതരാണ് വൈകിട്ടോടെ അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചത്. 2010 വരെയാണ് മാര്‍ പോള്‍ ചിറ്റിലപ്പളളി താമരശ്ശേരി രൂപത ബിഷപ്പായി സേവനം അനുഷ്ഠിച്ചത്. 2010ല്‍ […]

Share News
Read More