ഭര്‍ത്താവ് വാഹനം പാർക്ക് ചെയ്യുന്നതിനിടെ വാഹനം ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
അജ്‌മാൻ (UAE ): കാർ പാർക്ക്‍ ചെയ്യുവാൻ ഭര്‍ത്താവിനെ സഹായിക്കുന്നതിനിടെ മലയാളി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. തൃശൂര്‍ കൈപമംഗലം സ്വദേശി ഷാന്‍ലിയുടെ ഭാര്യ ലിജി(45) ആണ് മരിച്ചത്. അജ്മാനിലെ ആശുപത്രിയിൽ പാര്‍ക്കിങ് സ്ഥലത്തായിരുന്നു സംഭവം. ആശുപത്രിയില്‍ പരിശോധനയ്ക്ക് എത്തിയതായിരുന്നു ദമ്പതികള്‍. ലിജി മുന്നില്‍ നിന്ന് കാർ പാര്‍ക്ക് ചെയ്യുവാന്‍ ഭര്‍ത്താവിനെ സഹായിക്കുകയായിരുന്നു. പെട്ടെന്ന് ബ്രേക്കിന് പകരം ഭര്‍ത്താവ് അബദ്ധത്തിൽ ആക്‌സിലേറ്റര്‍ ചവിട്ടിയതാണ് അപകടത്തിന് കാരണമെന്നാണ് സൂചന. ഇതോടെ കാർ പെട്ടെന്ന് മുന്നോട്ടു കുതിക്കുകയും ലിജി വാഹനത്തിനും ചുമരിനുമിടയില്‍പ്പെട്ട് ഞെരിഞ്ഞമരുകയുമായിരുന്നു. […]
Read More