പടിഞ്ഞാറേത്തുപടി പൊറോട്ട ജംഗ്ഷൻ ആയ കഥ..
പടിഞ്ഞാറേത്തുപടി എന്നായിരുന്നു കൊറ്റനാട്-അയിരൂർ പഞ്ചായത്തുകളുടെ അതിർത്തിയുടെ ആദ്യ പേര്. നാട്ടുകാരുടെ നാവിൻതുമ്പിലേക്ക് ഗെസ്റ്റായി വീശിയിറങ്ങിയ ഒരു പലഹാരം ഒരു ഗസറ്റിലും പ്രസിദ്ധീകരിക്കാതെ ആ നാടിന്റെ പേരു മാറ്റി. പൊറോട്ട മുക്ക്! തിരുവനന്തപുരത്തുനിന്ന് ഇവിടേക്കു ടാപ്പിങ്ങിനു കുടിയേറിയ വെഞ്ഞാറുമൂടുകാരൻ ദാസ്, കത്തിക്കൊപ്പം പൊറോട്ടയുടെ രുചിക്കൂട്ടും പൊതിഞ്ഞെടുത്തു. തിരുവനന്തപുരത്തുകാരുടെ ‘ബെറോട്ട’ റാന്നി-തിരുവല്ല റോഡിൽ വാലാങ്കര അയിരൂർ റോഡ് സന്ധിക്കുന്ന മുക്കവലയിലെത്തിയപ്പോൾ പേര് ശരിക്കും ‘പൊറോട്ടയായി’. രുചിയുടെ ബോളെറിഞ്ഞു വീശിയടിച്ച ആ കഥ ഇങ്ങനെ: 1979ലാണു കവലയിൽ ഒരു ചായക്കട പ്രവർത്തനം […]
Read More