മാര്‍ത്തോമ്മാ സഭയുടെ പുതിയ അധ്യക്ഷന്റെ സ്ഥാനാരോഹണം നവംബര്‍ 14ന്.

Share News

തിരുവല്ല: മാര്‍ത്തോമ്മാ സഭയുടെ അധ്യക്ഷനായി ഡോ.ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് സഫ്രഗന്‍ മെത്രാപ്പോലീത്ത നവംബര്‍ 14നു സ്ഥാനാരോഹണം ചെയ്യും. സഭയുടെ ഇരുപത്തിരണ്ടാമതു മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയായാണ് അദ്ദേഹം ചുമതലയേല്‍ക്കുന്നത്. ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയുടെ ദേഹവിയോഗത്തെ തുടര്‍ന്നു സഭാധ്യക്ഷ ചുമതല നിര്‍വഹിച്ചുവരുന്ന മാര്‍ തിയഡോഷ്യസിന്റെ സ്ഥാനാരോഹണം സഭ ആസ്ഥാനത്തെ ഡോ.അലക്‌സാണ്ടര്‍ മാര്‍ത്തോമ്മാ ഹാളില്‍ തയാറാക്കുന്ന താത്കാലിക മദ്ബഹായിലാണ് നടക്കുക. രാവിലെ എട്ടിന് ആരംഭിക്കുന്ന വിശുദ്ധ കുര്‍ബാനമധ്യേയാണ് സ്ഥാനാരോഹണ ശുശ്രൂഷ. തുടര്‍ന്ന് അനുമോദന സമ്മേളനം ചേരും. ഈ വർഷം ആദ്യമാണ് സഫ്രഗൻ മെത്രാപ്പൊലീത്തയായി […]

Share News
Read More

പൊടിയാടി ഇടക്കുന്നിൽ M C ഡാനിയേൽ (82) നിര്യാതനായി

Share News

തിരുവല്ല : പൊടിയാടി ഇടക്കുന്നിൽ M C ഡാനിയേൽ (82) നിര്യാതനായി. മൃതസംസ്കാരം ബുധനാഴ്ച്ച മൂന്നു മണിക്കു പുളിക്കീഴ് St. ഫ്രാൻസിസ് സേവ്യർ റോമൻ കത്തോലിക്ക ദേവാലയത്തിൽ. കുഞ്ഞമ്മ ഡാനിയേൽ ആണ് ഭാര്യ. ജോസ്, റോസമ്മ. ജെയിംസ്, ലിസമ്മ, സാം, സുനു എന്നിവർ മക്കളാണ്. കാത്തോലിക് ഫോറം പ്രസിഡന്റ്‌ ബിനു ചാക്കോ മരുമകനാണ്.

Share News
Read More

മത്തായിയുടെ കുടുംബത്തിന് നീതി ലഭിക്കണം: കേരളാ കൗൺസിൽ ഓഫ് ചർച്ചസ്

Share News

തിരുവല്ല: ചിറ്റാറിൽ വനപാലകരുടെ കസ്റ്റഡിയിൽ ജീവൻ നഷ്ടമായ മത്തായിയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്നും മത്തായിയുടെ കൊലപാതകം കാരണം അനാഥരായ അമ്മയും ഭാര്യയും കുഞ്ഞുങ്ങളും വിധവയായ സഹോദരിയും വികലാംഗയായ സഹോദരിയും ഉൾപ്പെടെയുള്ള കുടുംബത്തിന്റെ തുടർന്നുള്ള സന്ധരണത്തിനാവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും മത്തായിയുടെ വിധവയ്ക്കു സർക്കാർ ജോലി നൽകണമെന്നും കേരളാ കൗൺസിൽ ഓഫ് ചർച്ചസ് ആവശ്യപ്പെട്ടു. കൊലപാതകത്തിൽ നീതിപൂർവകമായ അന്വേഷണം നടത്തണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ചു കെ.സി.സി.യുടെ നിവേദനം മുഖ്യമന്ത്രിക്കു നൽകി. കസ്റ്റഡിയിൽ എടുത്ത […]

Share News
Read More

തിരുവല്ലയില്‍ അഞ്ച് വള്ളങ്ങള്‍ നിലയുറപ്പിച്ചു

Share News

പത്തനംതിട്ട : പ്രളയ മുന്നൊരുക്കങ്ങള്‍ വിലയിരുത്താനും കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനും തിരുവല്ലയില്‍ ഇന്‍സിഡന്റ് റെസ്‌പോണ്‍സ് സിസ്റ്റം യോഗം ചേര്‍ന്നു. അഡ്വ. മാത്യു ടി തോമസ് എംഎല്‍എയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തിരുവല്ല സബ് കളക്ടര്‍ ഡോ. വിനയ് ഗോയല്‍ അധ്യക്ഷത വഹിച്ചു. തിരുവല്ല താലൂക്കിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ പ്രളയ സാധ്യത മുന്‍നിര്‍ത്തി കൊല്ലത്തു നിന്നും എത്തിച്ച മത്സ്യ തൊഴിലാളികളുടെ അഞ്ചു വള്ളങ്ങള്‍ വിവിധ പ്രദേശങ്ങളില്‍ വിന്യസിപ്പിച്ചു. നിരണം പനച്ചമൂട് ജംഗ്ഷന്‍, കടപ്ര മൂന്നാംകുരിശ്, നെടുമ്പ്രം എഎന്‍സി ജംഗ്ഷന്‍, […]

Share News
Read More