തിരുവനന്തപുരത്ത് ആറ്റില്‍ ചാടി മരിച്ച ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് കോവിഡ്

Share News

തിരുവനന്തപുരം: കുണ്ടമണ്‍കടവില്‍ ആറ്റില്‍ ചാടി ജീവനൊടുക്കിയ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ട്രൂനാറ്റ് പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്. ഹെല്‍ത്ത് ഡയറക്ടറേറ്റിലെ ജീവനക്കാരനായ പേയാട് സ്വദേശി കൃഷ്ണകുമാര്‍ (54) ആണ് ജീവനൊടുക്കിയത്. മൃതദേഹം മങ്കാട്ടുകടവ് ഭാഗത്ത് നിന്നാണ് കണ്ടെടുത്തത്. രോഗം പകരാതിരിക്കാന്‍ ആത്മഹത്യ ചെയ്യുന്നുവെന്ന് കുറിപ്പെഴുതി വെച്ച ശേഷമാണ് ആറ്റില്‍ ചാടിയത് സഹപ്രവര്‍ത്തകന്‍റെ അച്ഛന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹം നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒന്നര മണിയോടെ വീട്ടില്‍ നിന്ന് കാണാതായ കൃഷ്ണകുമാറിന്‍റെ ചെരുപ്പ് കുണ്ടമണ്‍കടവില്‍ […]

Share News
Read More

മഴക്കെടുതി: പ്ര​ധാ​നമ​ന്ത്രി​യു​മാ​യി മു​ഖ്യ​മ​ന്ത്രി വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ് ന​ട​ത്തി

Share News

തി​രു​വ​ന​ന്ത​പു​രം:മഴക്കെടുതി ചർച്ചചെയ്യാൻ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി മു​ഖ്യ​മ​ന്ത്രി വി​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ് ന​ട​ത്തി. ഇന്ന് രാവിലെ പ്രധാനമന്ത്രിയുമായി വിഡിയോ കോണ്‍ഫറന്‍സ് ഉണ്ടായിരുന്നു. വെള്ളപ്പൊക്കത്തെ നേരിടാന്‍ 10 എന്‍ഡിആര്‍എഫ് കമ്പനികളെ കേരളത്തിലേക്കയച്ചതിനും ഇടുക്കി രാജമലയില്‍ ഉരുള്‍പ്പൊട്ടലുണ്ടായിടത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് എന്‍ഡിആര്‍എഫ് നല്‍കിയ സഹായത്തിനും കരിപ്പൂരുണ്ടായ വിമാനാപകടത്തിന്‍റെ പശ്ചാത്തലത്തില്‍ ലഭ്യമാക്കിയ സഹായ സഹകരണങ്ങള്‍ക്കും പ്ര​ധാ​ന​മ​ന്ത്രി​യോ​ട് ന​ന്ദി അ​റി​യി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അ​റി​യി​ച്ചു. സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തി ജല, കാലാവസ്ഥാ വകുപ്പുകളും നാഷണല്‍ റിമോട്ട്സെന്‍സിങ് സെന്‍ററും ഏകോപിതമായി കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൊവിഡ് 19നെ […]

Share News
Read More

പരിസ്ഥിതി ആഘാത പഠന കരട് വിജ്ഞാപനം തലതിരിഞ്ഞ നയം, ഉടനടി പിന്‍വലിക്കണം;വി എം സുധീരൻ

Share News

തിരുവനന്തപുരം: പുതിയ പരിസ്ഥിതി ആഘാത നയത്തിന്റെ കരട് സംബന്ധിച്ച് കേന്ദ്രസർക്കാരിനെ വിമർശിച്ച് കോൺ​ഗ്രസ് നേതാവ് വി എം സുധീരൻ. പരിസ്ഥിതി ആഘാത പഠനം നടത്താതെ തന്നെ പല പദ്ധതികളും തുടങ്ങാമെന്നത് തലതിരിഞ്ഞ നയമാണ്. ‘പരിസ്ഥിതി ആഘാത പഠന  കരട് വിജ്ഞാപനം ‘ (Environment Impact Assessment Notification Draft 2020) ഉടനടി പിന്‍വലിക്കാന്‍  കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണം. നിലവിലുള്ള പരിസ്ഥിതി നിയമങ്ങളെ  അട്ടിമറിക്കുന്നതും അപ്രസക്തമാക്കുന്നതുമാണ് വിജ്ഞാപനമെന്നും സുധീരൻ അഭിപ്രായപ്പെട്ടു.  വനമേഖലകൾക്ക് സമീപത്തുള്ള പ്രദേശങ്ങളിൽ വ്യവസായ, വികസനപദ്ധതികൾക്ക് നിർമാണപ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള […]

Share News
Read More

രാജമല ദുരന്തം: പ്രഖ്യാപിച്ചത് ആദ്യഘട്ട ധനസഹായമെന്ന് മുഖ്യമന്ത്രി

Share News

തി​രു​വ​ന​ന്ത​പു​രം: ക​രി​പ്പൂ​രി​ലും രാ​ജ​മ​ല​യി​ലും ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക​യി​ല്‍ വേ​ര്‍​തി​രി​വി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ആ​ദ്യ​ഘ​ട്ട ധ​ന​സ​ഹാ​യ​മാ​ണ് രാ​ജ​മ​ല​യി​ല്‍‌ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു ശേ​ഷം മാ​ത്ര​മേ ന​ഷ്ട​ത്തി​ന്‍റെ വ്യാ​പ്തി മ​ന​സി​ലാ​ക്കാ​ന്‍ സാ​ധി​ക്കൂ. അ​തി​നു ശേ​ഷം കൂ​ടു​ത​ല്‍ ന​പ​ടി​ക​ള്‍ ഉ​ണ്ടാ​കും. രാ​ജ​മ​ല​യി​ലെ ജ​ന​ങ്ങ​ളെ സം​ര​ക്ഷി​ക്കും അ​വ​രു​ടെ കൂ​ടെ നി​ല്‍​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു. കോ​ഴി​ക്കോ​ട് ദു​ര​ന്ത സ്ഥ​ല​ത്ത് പോ​യി രാ​ജ​മ​ല​യി​ല്‍​പോ​യി​ല്ല എ​ന്ന ത​ര​ത്തി​ലു​ള്ള വി​മ​ര്‍​ശ​ന​ത്തി​ലും കാ​ര്യ​മി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. രക്ഷാപ്രവര്‍ത്തനം അതീവ ഗൗരവമായി നടത്തേണ്ടതാണ്. രാജമലയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്ന സാഹചര്യത്തിലാണ് അവിടെ പോകാതിരുന്നത്. കരിപ്പൂരില്‍ രക്ഷാപ്രവര്‍ത്തനം […]

Share News
Read More

തലസ്ഥാനത്തെ കോവിഡ് സ്ഥിതി അതീവ ഗുരുതരം: ഇന്ന് രോഗം സ്ഥിരീകരിച്ചത് 485 പേ​ര്‍​ക്ക്, 33പേ​രു​ടെ രോ​ഗ ഉ​റ​വി​ടം അവ്യക്തം

Share News

തി​രു​വ​ന​ന്ത​പു​രം:തൽസ്ഥാനത്ത് കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യി തു​ട​രു​ന്നു.ഇ​ന്ന് 485പേ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.ഇ​തി​ല്‍ 435പേ​ര്‍​ക്കും സ​മ്ബ​ര്‍​ക്കം​വ​ഴി​യാ​ണ് രോ​ഗം പ​ക​ര്‍​ന്ന​ത്. 33പേ​രു​ടെ രോ​ഗ ഉ​റ​വി​ടം ല​ഭ്യ​മ​ല്ല. ഏ​ഴ് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. 777പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​യി. ഇ​ന്ന് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി 529 പേ​രെ​യാ​ണ് ആ​ശു​പ​ത്രി​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ജില്ലയിൽ ഇന്ന് പുതുതായി 1,604 പേർ രോഗനിരീക്ഷണത്തിലായി. 1,339 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. ജി​ല്ല​യി​ല്‍ 15,282 പേ​ര്‍ വീ​ടു​ക​ളി​ലും 705 പേ​ര്‍ സ്ഥാ​പ​ന​ങ്ങ​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്.ജില്ലയിലെ ആശുപത്രികളിൽ ഇന്ന് രോഗലക്ഷണങ്ങളുമായി 529 […]

Share News
Read More

സമ്പർക്ക വ്യാപനം അതിരൂക്ഷം:ഇന്ന് രോഗം ബാധിച്ചത് 1216 പേർക്ക്

Share News

തിരുവനന്തപുരം:സംസ്ഥാനത്ത് നിന്നും 1216 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ചത്. അതില്‍ 92 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 468 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 152 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 135 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 99 പേര്‍ക്കും, എറണാകുളം ജില്ലയിലെ 92 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 67 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 51 പേര്‍ക്കും, കൊല്ലം ജില്ലയിലെ 37 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 26 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 25 പേര്‍ക്കും, പാലക്കാട് ജില്ലയിലെ […]

Share News
Read More

സംസ്ഥാനത്തെ എട്ട് അണക്കെട്ടുകളില്‍ കെഎസ്‌ഇബിയുടെ റെഡ് അലര്‍ട്ട്:അതീവ ജാഗ്രത പാലിക്കാൻ നിർദേശം

Share News

തിരുവനന്തപുരം :സംസ്ഥാനത്ത് മഴ കനത്തതോടെ എട്ട് അണക്കെട്ടുകളില്‍ കേരള ഇലക്‌ട്രിസിറ്റി ബോര്‍ഡിന്റെ റെഡ് അലര്‍ട്ട്. കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍, പൊന്മുടി, ഇരട്ടയാര്‍, പെരിങ്ങല്‍കുത്ത്, കല്ലാര്‍, കുറ്റിയാടി അണക്കെട്ടുകളിലാണ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മുന്നറിയിപ്പോടെ ഈ അണക്കെട്ടുകള്‍ തുറക്കാന്‍ സാധ്യതയുണ്ടെന്നും തീരത്തുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും കെഎസ്‌ഇബി മുന്നറിയിപ്പ് നല്‍കി. തമിഴ്‌നാട് ഷോളയാര്‍ ഡാം പൂര്‍ണ സംഭരണ നിലയില്‍ ആയതിനെ തുടര്‍ന്ന് സ്പില്‍വേ ഷട്ടറുകള്‍ തുറന്ന് 3000 ക്യുസെക്‌സ് ജലം കേരള ഷോളയാറിലേക്ക് ഒഴുക്കാന്‍ തുടങ്ങി. ഇന്നലെ രാത്രി 8.15നാണ് […]

Share News
Read More

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അലംഭാവവും വീഴ്ചയും: സര്‍ക്കാരിന്റെ ശ്രദ്ധ ഇപ്പോള്‍ സ്വര്‍ണക്കടത്തു കേസിലെന്ന് ഉമ്മന്‍ ചാണ്ടി

Share News

തിരുവനന്തപുരം: കോവിഡ് 19 മഹാമാരി വ്യാപിക്കുന്നതിന്റെ ഉത്തരവാദിത്വം മറ്റുള്ളവരുടെ മേല്‍ ചുമത്തി രക്ഷപ്പെടാനുള്ള മുഖ്യമന്ത്രിയുടെ തന്ത്രം വിലപ്പോകില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സ്വര്‍ണക്കടത്തുകേസില്‍ സര്‍ക്കാര്‍ മൂക്കോളം മുങ്ങിയതിനെ തുടര്‍ന്നാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അലംഭാവവും വീഴ്ചയും ഉണ്ടായത് എന്നാണ് സര്‍ക്കാര്‍ രേഖകളില്‍ നിന്നു വ്യക്തമാകുന്നത്. മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഒന്നിലധികം മന്ത്രിമാരും സ്പീക്കറുമൊക്കെ സംശയത്തിന്റെ നിഴിലാണ്. ഒരോ ദിവസവും കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടാകുന്നു. സര്‍ക്കാരിന്റെ പ്രഥമ പരിഗണന ഇപ്പോള്‍ സ്വര്‍ണക്കടത്തു കേസില്‍ […]

Share News
Read More

കോ​വി​ഡ് മാ​ന​ദ​ണ്ഡം ലംഘിച്ച് തി​രു​വ​ന​ന്ത​പു​ര​ത്ത് സി​പി​എം സ്വീകരണ പരിപാടി:ചടങ്ങില്‍ എംഎല്‍എയും

Share News

തിരുവനന്തപുരം: കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ലം​ഘി​ച്ച്‌ ബിജെപിയില്‍ നിന്ന് എത്തിയ പ്രവര്‍ത്തകര്‍ക്ക് സിപിഎം സ്വീകരണം നല്‍കിയതായി ആക്ഷേപം.സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാ​ഗപ്പന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണപരിപാടി. നെയ്യാറ്റിന്‍കര ചെങ്കല്‍ കാരിയോട് നടന്ന സമ്മേളനത്തില്‍ പങ്കെടുത്തത് 100 ലേറെ ആളുകളാണ്. ഇന്നലെ നടന്ന സമ്മേളനത്തില്‍ നെയ്യാറ്റിന്‍കര എം എല്‍ എ കെ ആന്‍സലനും പങ്കെടുത്തതായാണ് വിവരം. ബിജെപി യില്‍ നിന്നും സി പി എമ്മിലേക്ക് എത്തിയ പ്രവര്‍ത്തകരെ സ്വീകരിക്കുന്ന പരിപാടിയിലാണ് മാനദണ്ഡങ്ങള്‍ ലംഘിച്ചു പ്രവര്‍ത്തകര്‍ തടിച്ചു കൂടിയത്. പാറശാല ചെങ്കല്‍ […]

Share News
Read More

ബി.ജെ.പി പറഞ്ഞ കാര്യങ്ങൾ എൻഐഎ ശരിവെച്ചിരിക്കുന്നു:കെ.സുരേന്ദ്രൻ

Share News

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന് മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുണ്ടെന്ന റിപ്പോർട്ട് എൻ.ഐ.എ കോടതിയിൽ സമർപ്പിച്ച സ്ഥിതിക്ക് മുഖ്യമന്ത്രി ഉടൻ രാജിവെക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ.മുഖ്യമന്ത്രിയുടെ ഓഫീസിൽ രാജ്യദ്രോഹ കേസിൽ പ്രതിയായ ആൾക്ക് വലിയ സ്വാധീനമുള്ളതായി എൻ.ഐ.എ പറഞ്ഞത് രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.യു.എ.ഇ കോൺസുലേറ്റിലും കേരളസർക്കാരിലും നിർണായക സ്വാധീനമുള്ള അന്താരാഷ്ട്ര സ്വർണ്ണക്കടത്തുകാരെയാണ് മുഖ്യമന്ത്രി സംരക്ഷിച്ചു പോന്നത്. നേരത്തെ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിനെ സംബന്ധിച്ച് ബി.ജെ.പി പറഞ്ഞ കാര്യങ്ങൾ എൻഐഎ ശരിവെച്ചിരിക്കുന്നു. മുഖ്യമന്ത്രിയുടെ […]

Share News
Read More