കേരളത്തിൽ എല്ലാവരും എന്തെങ്കിലും അഭിപ്രായം പറയുന്നത്, എഴുതുന്നത്, കൂലിക്ക്‌ വേണ്ടി മാത്രമാണോ?

Share News

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവൽക്കരണം അനുകൂലിച്ചാൽ, അദാനിയുടെ കൂലി എഴുത്തുകാരൻ. ഭരണപക്ഷത്തെ പറ്റി നല്ലത് പറഞ്ഞാൽ, പ്രതിപക്ഷത്തെ വിമർശിച്ചാൽ, AKG സെന്റെറിൽ നിന്നും ക്യാപ്സ്യൂൾ വിഴുങ്ങിയ കൂലി എഴുത്തുകാരൻ, അല്ലെങ്കിൽ ഇന്നോവ പേടിച്ചു എഴുതുന്നത്. പ്രതിപക്ഷത്തെ പറ്റി നല്ലത് പറഞ്ഞാൽ, ഭരണപക്ഷത്തെ വിമർശിച്ചാൽ, പ്രതിപക്ഷത്തിന്റെ കൂലി തൂലികക്കാരൻ, കോൺഗ്രസ്സിനെ വെളുപ്പിക്കാൻ ഇറങ്ങിയവൻ. ഭരണപക്ഷത്തേയും, പ്രതിപക്ഷത്തെയും തെറ്റ് ഒരുമിച്ചു ചൂണ്ടിക്കാണിച്ചാൽ സംഘി കൂലി എഴുത്തുകാരൻ. പ്രബുദ്ധ കേരളമാണ് പോലും. വർഷങ്ങളായിട്ട് ഞാൻ എന്റെ അഭിപ്രായം തുറന്ന് പറയാറുണ്ട്, ഇതുവരെ അഞ്ചു […]

Share News
Read More

വി​ശു​ദ്ധ ഗ്രന്ഥത്തെ വി​വാ​ദ​ത്തി​ല്‍​പ്പെ​ടു​ത്താ​ന്‍ പാ​ടി​ല്ലാ​യി​രു​ന്നെ​ന്ന് മു​ഖ്യ​മ​ന്ത്രി.

Share News

തി​രു​വ​ന​ന്ത​പു​രം: സ്വര്‍ണക്കടത്ത് വിവാദത്തിലേക്ക് ഖുര്‍ആനെ കൊണ്ടുവന്ന പ്രതിപക്ഷത്തിനെതിരെ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഖുര്‍ആന്റെ മറവില്‍ സ്വര്‍ണക്കടത്ത് എന്ന് സൃഷ്ടിച്ച്‌ വിവാദത്തിന് ശ്രമിച്ചത് ആരാണെന്ന് മുഖ്യമന്ത്രി ചോദിച്ചു. പ്രതിപക്ഷ നേതാക്കളും മുസ്ലിം ലീഗ് നേതാക്കളും ഒന്ന് ആത്മപരിശോധന നടത്തുന്നത് നല്ലതാണ്. ഖുര്‍ആന്റെ മറവിലുള്ള സ്വര്‍ണക്കടത്തായി ആദ്യം ആരോപം ഉന്നയിച്ചത് ബി ജെ പിയും, ആര്‍ എസ് എസുമാണ്. തൊട്ടുപിന്നാലെ പ്രധാനമന്ത്രിക്ക് പരാതിയുമായി യു ഡി എഫ് കണ്‍വീനര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ എത്തുന്നു. എന്ത് അടിസ്ഥാനത്തിലായിരുന്നു ഇത്. […]

Share News
Read More

ഖുറാനെ മറവക്കിയുള്ള ഇരവാദം അപഹാസ്യം: കെ സുരേന്ദ്രന്‍

Share News

തിരുവനന്തപുരം : ഖുറാനെ മറവക്കിയുള്ള ഇരവാദത്തിനാണ് കെ ടി ജലീല്‍ ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. ഇത് അപഹാസ്യമാണ്. ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്തത് ചട്ടലംഘനത്തിന്റെ പേരിലല്ല, മറിച്ച്‌ തീവ്രവാദം, ഇതിനുള്ള ധനസമാഹാരണം അടക്കമുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ടാണ്. ജലീലിന് അന്വേഷണ ഏജന്‍സി ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല. എന്നാല്‍ മതത്തിന്റെപേരില്‍ രക്തസാക്ഷി പരിവേഷം നേടാനാണ് ജലീല്‍ ശ്രമിക്കുന്നതെന്ന് കെ സുരേന്ദ്രന്‍ ആരോപിച്ചു. വിഷയത്തെ വര്‍ഗീയവല്‍ക്കരിക്കാനുള്ള അപഹാസ്യമായ ശ്രമമാണ് സിപിഎം നടത്തുന്നത്. പ്രതിപക്ഷ പ്രതിഷേധം ഖുറാന്‍ അവഹേളനമാണെന്ന […]

Share News
Read More

കോവളം മുന്‍ എംഎല്‍എ ജോര്‍ജ് മേഴ്സിയര്‍ അന്തരിച്ചു

Share News

തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സ് നേ​താ​വും കോ​വ​ളം മു​ന്‍ എം​എ​ല്‍​എ​യു​മാ​യ ജോ​ര്‍​ജ് മേ​ഴ്സി​യ​ര്‍ (68) അ​ന്ത​രി​ച്ചു. ക​ര​ള്‍​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ര്‍​ന്ന് ചികിത്സയിലായിരുന്നു. 2006ലാ​ണ് കോ​വ​ളത്തെ പ്ര​തി​നി​ധീ​ക​രി​ച്ച്‌ അ​ദ്ദേ​ഹം നി​യ​മ​സ​ഭ​യി​ലെ​ത്തി​യ​ത്. കെ​പി​സി​സി നി​ര്‍​വാ​ഹ​ക​സ​മി​തി അം​ഗ​വു​മാ​ണ്.

Share News
Read More

കോന്നി മെഡിക്കല്‍ കോളേജ് ഒ.പി വിഭാഗം ഉദ്ഘാടനം 14 ന് മുഖ്യമന്ത്രി നിര്‍വഹിക്കും

Share News

പത്തനംതിട്ടയ്ക്കും സമീപ ജില്ലകള്‍ക്കും ഒരു മുതല്‍ക്കൂട്ട് തിരുവനന്തപുരം: കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഒ.പി. വിഭാഗത്തിന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ 14-ാം തീയതി രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുന്നു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. വനം മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു, ആന്റോ ആന്റണി എം.പി., എംഎല്‍എമാരായ കെ.യു. ജനീഷ് കുമാര്‍, മാത്യു ടി. തോമസ്, രാജു എബ്രഹാം, ചിറ്റയം ഗോപകുമാര്‍, വീണ ജോര്‍ജ്, മറ്റ് ജനപ്രതിനിധികള്‍, […]

Share News
Read More

ജ​ലീ​ലി​ന്‍റെ രാ​ജി: പ്ര​തി​ഷേ​ധം കടുപ്പിച്ച് കോ​ണ്‍​ഗ്ര​സും ബി​ജെ​പി​യും

Share News

തിരുവനന്തപുരം : എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ചോ​ദ്യം ചെ​യ്ത മ​ന്ത്രി കെ.​ടി.​ ജ​ലീ​ലി​ന്‍റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് വ്യാപകമായി പ്രതിപക്ഷ പ്രതിഷേധം. കൊല്ലത്ത് യുവമോര്‍ച്ച നടത്തിയ മാര്‍ച്ച്‌ സംഘര്‍ഷത്തില്‍ കലാശിച്ചു. തുടര്‍ന്ന് മാര്‍ച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തൃശൂരും കോഴിക്കോട്ടും പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ ജലപീരങ്കി ഉപയോഗിച്ചു. കൊല്ലത്ത് യൂത്ത് കോണ്‍ഗ്രസും പ്രതിഷേധമാര്‍ച്ച്‌ നടത്തി. ആലപ്പുഴയിലും കോഴിക്കോടും യൂത്ത് കോണ്‍ഗ്രസും യൂത്ത് ലീഗും നടത്തിയ മാര്‍ച്ചും സംഘര്‍ഷഭരിതമായി. പത്തനംതിട്ടയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും ഏറ്റുമുട്ടി. കോഴിക്കോട് കമ്മീഷണർ […]

Share News
Read More

അറബിക്കടലിൽ ന്യൂനമർദ്ദം; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

Share News

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. തിരുവനന്തപുരം ജില്ലയില്‍ വ്യാപകമായി മഴ തുടരുകയാണ്. ബുധനാഴ്ച വരെ കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ 1.9 മുതല്‍ 2.4 വരെ ഉയരത്തില്‍ തിരമാലയ്ക്കും, കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തെക്ക്പടിഞ്ഞാറ് അറബിക്കടലില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിമീ വരെ വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ […]

Share News
Read More