ഇന്ത്യയുടെ ആത്മാവിനെ മുറിച്ചുമാറ്റാന്‍ ശ്രമിക്കുന്നത് അത്മഹത്യാപരം: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

Share News

ന്യൂഡല്‍ഹി: മതേതരത്വം, ദേശീയത, ജനാധിപത്യം തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന ഭരണഘടനയാണ് ഇന്ത്യയുടെ ആത്മാവെന്നും വരുംതലമുറയിലേയ്ക്ക് ഈ ആത്മാവിനെ പകര്‍ന്നുകൊടുക്കേണ്ടവര്‍ തന്നെ ഇവ മുറിച്ചുമാറ്റുന്നത് ആത്മഹത്യാപരമാണെന്നം ഇത് അനുവദിച്ചുകൊടുക്കാനാവില്ലെന്നും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി സെബാസ്റ്റിയന്‍ പറഞ്ഞു. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ 9 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ പാഠഭാഗങ്ങളില്‍ 30 ശതമാനം കുറവു വരുത്തുന്നതിന്റെ മറവില്‍ ഒരു തലമുറയെ മസ്തിഷ്‌കപ്രക്ഷാളനത്തിന് വിധേയമാക്കുന്നത് എതിര്‍ക്കപ്പെടണം. സിലബസ് ലഘൂകരണമല്ല രാഷ്ട്രീയ അജണ്ടയാണ് […]

Share News
Read More

മലയോര കാര്‍ഷികമേഖലയില്‍ അപ്രഖ്യാപിത കര്‍ഷക കുടിയിറക്ക് വി.സി.സെബാസ്റ്റ്യന്‍

Share News

കോട്ടയം: വന്യജീവി അക്രമത്തില്‍ നിന്ന് ജീവന്‍ രക്ഷിക്കാന്‍ മലയോര കാര്‍ഷികമേഖലയില്‍ നിന്ന് സ്വന്തം കിടപ്പാടവും കൃഷിഭൂമിയും ഉപേക്ഷിച്ച് തെരുവിലേയ്ക്ക് കര്‍ഷകര്‍ കുടിയിറങ്ങുന്ന സാഹചര്യമാണ് സംസ്ഥാനത്ത് സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്നും ഭരണസംവിധാനങ്ങള്‍ മുഖംതിരിഞ്ഞു നിന്നാല്‍ നിയമം കൈയിലെടുത്ത് കര്‍ഷകര്‍ അതിജീവനത്തിനായി പോരാടുമെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍. വന്യജീവി അക്രമങ്ങളുടെ മറവില്‍ വനവല്‍ക്കരണം ലക്ഷ്യമാക്കി സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഒത്താശയോടെ കര്‍ഷകരെ കൃഷിഭൂമിയില്‍ നിന്ന് തുരത്തിയോടിക്കാനുള്ള നീക്കം അതിനിഷ്ഠൂരവും ക്രൂരവുമാണ്. വന വന്യജീവി നിയമങ്ങളുടെ മറപിടിച്ച് രാഷ്ട്രീയ ഭരണനേതൃത്വങ്ങളും ഉദ്യോഗസ്ഥരും […]

Share News
Read More

റബര്‍ വിപണിയുടെ തകര്‍ച്ചയ്ക്കുപിന്നില്‍ വന്‍ ഗൂഢാലോചന: വി.സി.സെബാസ്റ്റ്യന്‍

Share News

കൊച്ചി: രാജ്യാന്തര വിപണിവിലയേക്കാള്‍ താഴ്ന്ന് റബറിന്റെ ആഭ്യന്തരവിപണി തകര്‍ന്നിരിക്കുന്നതിന്റെ പിന്നില്‍ വ്യവസായലോബികളും വന്‍കിട വ്യാപാരികളും റബര്‍ബോര്‍ഡ് ഉന്നതരും ചേര്‍ന്നുള്ള വന്‍ ഗൂഢാലോചനയെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആരോപിച്ചു. രാജ്യാന്തരവിപണിയില്‍ ഇന്ത്യയിലെ ആര്‍എസ്എസ് 4നു തുല്യമായ ആര്‍എസ്എസ് 3 ഗ്രേഡിന് കിലോഗ്രാമിന് 116.83 രൂപയുണ്ടായിരുന്നപ്പോള്‍ കേരളത്തില്‍ വ്യാപാരിവില കിലോഗ്രാമിന് 115 രൂപയായി കുറഞ്ഞു. വളരെ അപൂര്‍വ്വമായിട്ടാണ് ഇത്തരം ഒരവസ്ഥ സംജാതമാകുന്നത്. അന്താരാഷ്ട്ര വിപണിയില്‍നിന്ന് വിട്ടുനിന്ന് ആഭ്യന്തരവിപണിയില്‍ നിന്ന് കുറഞ്ഞവിലയ്ക്ക് പരമാവധി റബര്‍ വാങ്ങിക്കുവാനുള്ള തന്ത്രമാണ് […]

Share News
Read More

മനുഷ്യനെ കുരുതികൊടുത്ത് മൃഗങ്ങളെ സംരക്ഷിക്കുന്ന നിയമങ്ങള്‍ പൊളിച്ചെഴുതണം: വി.സി.സെബാസ്റ്റ്യന്‍

Share News

കൊച്ചി: മനുഷ്യനെ കുരുതികൊടുത്ത് മൃഗങ്ങളെ സംരക്ഷിക്കുന്ന അതിക്രൂരമായ കാട്ടുനിയമങ്ങള്‍ ജനാധിപത്യരാജ്യത്തിന് അപമാനമാണെന്നും പൊളിച്ചെഴുതണമെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. വന്യമൃഗങ്ങളുടെ അക്രമത്താല്‍ മനുഷ്യന്‍ സ്വന്തം കൃഷിഭൂമിയില്‍ മരിച്ചുവീഴുന്നത് നിത്യസംഭവമായി മാറിയിരിക്കുന്നു. ആന ചരിഞ്ഞതിനെ അപലപിക്കുന്നവര്‍ കാട്ടാനയുടെയും കടുവയുടെയും കാട്ടുപന്നിയുടെയും അക്രമത്തില്‍ ജീവന്‍ വെടിഞ്ഞ മനുഷ്യനെക്കുറിച്ച് പ്രതികരിക്കാതെ ഒളിച്ചോടുന്ന ക്രൂരത വേദനിപ്പിക്കുന്നതാണ്. മനുഷ്യസംരക്ഷണത്തിന് നിയമമില്ലാത്ത രാജ്യമായി ഇന്ത്യ അധഃപതിച്ചിരിക്കുന്നു. രാജ്യത്ത് നിയമങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത് നിയമസഭയിലും പാര്‍ലമെന്റിലുമാണ്. ജനപ്രതിനിധികളാണ് നിയമനിര്‍മ്മാണസഭയില്‍ ഈ […]

Share News
Read More

വന്യമൃഗ അക്രമത്താല്‍ മനുഷ്യജീവന്‍ നഷ്ടപ്പെടുമ്പോള്‍ സര്‍ക്കാരിനെതിരെ കൊലക്കുറ്റം ചുമത്തണം: വി.സി.സെബാസ്റ്റ്യന്‍

Share News

കോട്ടയം: വനമേഖലയില്‍ നിന്ന് ജനവാസകേന്ദ്രങ്ങളിലേയ്ക്ക് ഇറങ്ങിവന്നുള്ള വന്യമൃഗങ്ങളുടെ കടന്നാക്രമംമൂലം മരണപ്പെടുന്നവരുടെ എണ്ണം ദിവസംതോറും പെരുകുമ്പോള്‍ സര്‍ക്കാരിനും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു. ഈ നില തുടര്‍ന്നാല്‍ വന്യജീവി ആക്രമത്തില്‍നിന്നും ജീവന്‍ രക്ഷിക്കാന്‍ ജനങ്ങള്‍ നിയമം കൈയിലെടുക്കുന്ന സാഹചര്യമാണ് സൃഷ്ടിക്കപ്പെടുന്നത്. വന്യജീവി അക്രമങ്ങളില്‍ നിന്ന് ജീവന്‍ രക്ഷിക്കാന്‍ ജനങ്ങള്‍ പ്രതിരോധമാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചത് വനത്തിലല്ല. നിയമപരമായി കരമടച്ച് കാലങ്ങളായി കൈവശംവെച്ചനുഭവിക്കുന്ന സ്വന്തം കൃഷിഭൂമിയിലാണ്. അതിനാല്‍ തന്നെ കര്‍ഷകരെ കള്ളക്കേസില്‍ കുടുക്കാനോ […]

Share News
Read More