കണ്ണുകളും കാതുകളും ഇല്ലാതിരുന്നെങ്കിൽ എന്ന് തോന്നി ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ നിന്നുള്ള വാർത്ത കേട്ടപ്പോൾ.
27ഉം 22ഉം വയസ്സുള്ള രണ്ടു പെണ്മക്കളെ അച്ഛനമ്മമാർ ഡംബൽസ്‌കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്രേ. മക്കൾ വീണ്ടും ജനിക്കുവാൻ ആഭിചാര പൂജാകർമ്മങ്ങളുമായി അവർ കാത്തിരുന്നത്രേ .കലിയുഗം അവസാനിച്ച് സത്യയുഗം തുടങ്ങുന്ന തിങ്കളാഴ്ച തങ്ങളുടെ മക്കൾ പുനർജ്ജനിക്കുമെന്നാണത്രേ അവർ പോലീസിനോട് പറഞ്ഞത്! എത്ര ഭയാനകവും നിഗൂഢവുമാണ് അന്ധവിശ്വാസത്തിന്റെ ലോകം. അച്ഛൻ ,ആന്ധ്രയിലെ ഗവണ്മെന്റ് കോളേജിൽ രസതന്ത്രം വിഭാഗത്തിൽ അസ്സോസിയേറ്റ് പ്രൊഫസർ,’അമ്മ ഗണിതശാസ്ത്രത്തിൽ ഗോൾഡ് മെഡൽ നേടിയ ആളും സ്കൂൾ പ്രിൻസിപ്പാളും!കൊല്ലപ്പെട്ട മക്കളിൽ മൂത്തയാൾ ഇന്ത്യൻ ഫോറസ്ററ് സർവ്വീസ് ഉദ്യോഗസ്ഥ, ഇളയ കുട്ടി […]
Read More