കാടിറങ്ങുന്ന കടുവ|പരിഹരിക്കപ്പെടേണ്ട ആശങ്കകൾ| കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഈ വിഷയം അതീവ ഗൗരവമായെടുക്കുകയും യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കുകയും വേണം.

Share News

ഏതാനും ദിവസങ്ങൾക്ക് മുമ്പ് വയനാട് ജില്ലയിലെ പുതുശേരിയിലുണ്ടായ കടുവ ആക്രമണവും കർഷകന്റെ മരണവും കേരളക്കരയെ നടുക്കുകയുണ്ടായി. ചില വർഷങ്ങൾക്കുള്ളിൽ അരഡസനോളം മരണങ്ങൾ വയനാട്ടിൽ കടുവ ആക്രമണത്തെ തുടർന്ന് ഉണ്ടായിട്ടുണ്ടെങ്കിലും പുതുശേരിയിലെ സംഭവം അതിൽനിന്നെല്ലാം വ്യത്യസ്തമായിരുന്നു. ഒരിക്കലും അത്തരമൊരു വന്യമൃഗ ആക്രമണം പ്രതീക്ഷിച്ചിരുന്ന ഭാഗമായിരുന്നില്ല അത് എന്നുള്ളതാണ് പ്രധാന കാരണം. ഒരു തികഞ്ഞ ജനവാസ, കാർഷിക മേഖലയാണ് ആ പ്രദേശം. വന്യജീവികളുടെ സാന്നിധ്യം പ്രതീക്ഷിക്കാവുന്ന ഭാഗങ്ങളിൽനിന്ന് ചുരുങ്ങിയത് പതിനഞ്ച് കിലോമീറ്റർ എങ്കിലും അകലമുണ്ട് പുതുശേരിയിൽ കടുവ ആക്രമണമുണ്ടായ സ്ഥലത്തിന്. […]

Share News
Read More