‘ദൈവത്തിനു നന്ദി’:അങ്കമാലിയില്‍ പിതാവ് കൊലപ്പെടുത്താന്‍ ശ്രമിച്ച കുഞ്ഞ് ആശുപത്രി വിട്ടു
കോലഞ്ചേരി: അങ്കമാലിയില്‍ പിതാവ് കട്ടിലിലെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച പിഞ്ചു കുഞ്ഞ് ആശുപത്രി വിട്ടു.കോഴഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയില്‍നിന്ന് കുഞ്ഞും അമ്മയും പുല്ലുവഴി മാതൃശിശു പരിചരണ കേന്ദ്രമായ സ്നേഹജ്യോതിയിലേക്കാണ് പോകുന്നത്.നേപ്പാളിലേക്ക് മടങ്ങുന്നതുവരെ അമ്മയും കുഞ്ഞും സര്‍ക്കാര്‍ സംരക്ഷണത്തിലാകും.
ജൂണ്‍ പതിനെട്ടാം തീയതി പുലര്‍ച്ചെയാണ് 54 ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ അച്ഛന്‍ കാലില്‍ പിടിച്ചു ചുഴറ്റി കട്ടിലിലേക്ക് എറിഞ്ഞത്. തലക്ക് പരിക്കേറ്റ് ബോധം നഷ്ടമായ നിലിയിലാണ് കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത്.
തലയ്ക്കു ഗുരുതരമായി പരിക്കേറ്റ 54 ദിവസം മാത്രം പ്രായമായ പെണ്‍കുഞ്ഞിനെ ശസ്ത്രക്രിയയ്ക്കു വിധേയയാക്കിയിരുന്നു.ശസ്ത്രക്രിയക്ക് ശേഷം തലയിലിട്ടിരുന്ന തുന്നല്‍ മാറ്റിയിരുന്നു.
ദഹന പ്രക്രിയ സാധാരണനിലയിലായെന്നും കുഞ്ഞ് തനിയെ മുലപ്പാല്‍ കുടിക്കുന്നുമുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.
കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച അച്ഛന്‍ ഷൈജു തോമസ് റിമാന്‍ഡിലാണ്.