ചിത്രശലഭം പറന്നകന്നു ആദരാഞ്ജലികൾ

Share News

കൃതിക മോൾ യാത്രയായി

…,അമ്മയുടെ കരൾ പകുത്ത് വാങ്ങാതെ

…..എസ് .എസ് എൽ. സി ഫലം കാത്തു നിൽക്കാതെ.

.. അച്ഛന്റെ അടുത്തേക്ക് .

. ചവറയ്ക്ക വേദനയായി ..

. കൃതികയുടെ വേർപാട് .

. കരൾരോഗം ബാധിച്ച് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു .

ഇന്ന് കരൾ മാറ്റ ശസ്ത്രക്രിയ ചെയ്യാനിരിക്കവെയാണ് രാവിലെ ആശുപത്രിയിൽ വെച്ച് മരണം സംഭവിച്ചത്. ..കൃതികയുടെ അമ്മ ബിന്ദുവായിരുന്നു കരൾ നൽകാനിരുന്നത്..കരൾ മാറ്റിവെയ്ക്കാനുള്ള 30 ലക്ഷം രൂപയ്ക്ക സുമനസ്സുകൾ കൈകോർത്തെങ്കിലും ….. എല്ലാം വിഭലമാക്കി …. ആ ചിത്രശലഭം പറന്നകന്നു .

..ചവറ കൊറ്റംകുളങ്ങര വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിയായിരുന്നു. പഠിക്കാൻ മിടുക്കിയായ കൃതിക ഇക്കഴിഞ്ഞ പത്താം ക്ലാസ്സ് പരീക്ഷയിൽ സ്ക്കൂളിലെ ഏറ്റവും ഉയർന്ന് മാർക്ക് പ്രതീക്ഷിക്കാവുന്ന വിദ്യാർത്ഥിയായിരുന്നെന്ന് അധ്യാപകർ പറഞ്ഞു .

പിതാവ് വേലായുധൻ പിള്ള നേരത്തെ കാൻസർ രോഗം ബാധിച്ച് മരണപ്പെട്ടിരുന്നു

. മനോജ് ടി

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു