വീട്ടു വാടക കൊടുക്കാൻ നിവൃത്തിയില്ലാതെ ഓട്ടോതൊഴിലാളി ആത്മഹത്യ ചെയ്തു.

Share News

വീട്ടു വാടക കൊടുക്കാൻ നിവൃത്തിയില്ലാതെ ഓട്ടോതൊഴിലാളി ആത്മഹത്യ ചെയ്തു. പ്രായമായ അമ്മ രണ്ട് ചെറിയ പെൺകുട്ടികൾ ഭാര്യ അങ്ങനെ ആ കുടുംബം അനാഥമായി. വാടക കിട്ടാത്തത്തിന്റെ പ്രയാസം വീട്ടുടമസ്ഥനും വാടക കൊടുക്കാൻ പറ്റാത്ത പ്രയാസം വീട് താമസക്കാർക്കും. സ്വന്തം ജീവൻ പോയാലെങ്കിലും കുടുംബത്തിന് സാമ്പത്തിക സഹായം കിട്ടും എന്ന വിശ്വാസത്തിലായിരിക്കാം ആ പാവം ആത്മഹത്യ ചെയ്തത്.

ജോലി കിട്ടാത്തതിൽ യുവാവ് ആത്മഹത്യ ചെയ്തു. ജീവിതം വഴിമുട്ടിയ നല്ലൊരു ശതമാനം ആളുകളും ആത്മഹത്യയുടെ വക്കിൽ എത്തി നിൽക്കുന്നു. ഭൂരിഭാഗം കൗമാരക്കാരും നല്ല വിദ്യാഭ്യാസം ഉണ്ടായിട്ടും ഭാവി ഒരു ചോദ്യചിഹ്നമായി ജോലിയോ ഇന്റർവ്യൂ ഒന്നുമില്ലാതെ ഇരിക്കുന്നു. നേരത്തെ ഗൾഫ് നാടുകളിലെങ്കിലും ജോലി അന്വേഷിച്ചു പോയി, കിട്ടുന്ന ജോലി ചെയ്യാമായിരുന്നു, ഇപ്പോൾ അതുമില്ല.

ഗൾഫിൽ നിന്ന് നിരവധി ആളുകൾ തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചു വന്നു. തുല്യതയില്ലാത്ത യാതനയിലാണ് ജനങ്ങളിൽ ഒരു വിഭാഗം. ആരും അന്വേഷിക്കപ്പെടാത്ത എന്നാൽ ആരോടും ചോദിക്കാൻ അഭിമാനബോധം അനുവദിക്കാത്ത ലക്ഷക്കണക്കിനു ജനങ്ങൾ കടിച്ചു പിടിച്ചു കഴിഞ്ഞുകൂടുന്നുണ്ടിവിടെ.

മൊറട്ടോറിയം നീട്ടിയില്ലെങ്കിൽ ഇനിയും ഇതുപോലുള്ള മരണങ്ങൾ സംഭവിക്കും. വായ്‌പ്പാ തിരിച്ചടവിൽ പലിശയെങ്കിലും ഒഴിവാക്കി തരുമെന്ന് താഴ്മയോടെ ആഗ്രഹിച്ചുപോകുന്നു.ശുഭദിനം ✌

Vinod Panicker

Changanacherry Junction

ജീവനും ജീവിതവും ദൈവത്തിൻെറ അനുഗ്രഹം .

ഏത് സാഹചര്യത്തിലും ജീവനും ജീവിതവും ആദരിക്കണം ,സംരക്ഷിക്കണം .

സ്വന്തം ജീവനെപ്പോലെ മറ്റുള്ളവരുടെ ജീവിതവും സുരക്ഷിതമായിരിക്കുവാൻ ജാഗ്രത വേണം .

എല്ലാവിധ സഹായങ്ങളും നൽകുവാൻ സർക്കാരും സമൂഹവും ശ്രദ്ധിക്കണം .

ആത്മഹത്യക്ക് ..അത്തരം വാർത്തകൾക്ക് അനർഹമായ പ്രാധാന്യം നൽകരുത് ..

ആത്മഹത്യ പ്രശ്നങ്ങൾക്ക് പരിഹാരമല്ലെന്നുള്ള വസ്‌തുത ഓരോ വ്യക്തിയും അറിയണം .

നല്ല ബന്ധുക്കൾ സുഹൃത്തുക്കൾ അയൽക്കാർ സഹപ്രവർത്തകർ …എന്നിങ്ങനെ വിവിധ വിഭാഗം വ്യക്തികളുമായി പ്രശ്നങ്ങൾ ആവശ്യങ്ങൾ അവസ്ഥകൾ പങ്കുവയ്ക്കുക .

അത് കേൾക്കുവാനും പരിഹരിക്കുവാനും സാഹചര്യം ഉണ്ടാകണം .ഓരോ വ്യക്തിയും പ്രതേക പരിഗണന അർഹിക്കുന്ന സമയമാണിത് .

മറക്കരുതേ .നമ്മുടെ നാടിൻെറ അഭ്യർത്ഥന

Share News