മലയാള സിനിമയിലെ ആദ്യ നായിക പി.കെ.റോസിയുടെ ജന്മദിനം.|ദളിതയായതിനാൽ താൻ അഭിനയിച്ച സിനിമ പോലും കാണാനാവാതെ നാട് വിട്ടോടേണ്ടി വന്നു. ആ തീയേറ്റർ വരെ കത്തിച്ച കലാസാംസ്ക്കാരിക പാരമ്പര്യമാണ് നമ്മുടേത്.

Share News

തിരുവനന്തപുരം , നന്തൻകോട് , ആമത്തറ വയലിനു സമീപം ( ഇപ്പോൾ കനകനഗർ ) 1903 ഫെബ്റു.10 നാണ് രാജമ്മയുടെ ജനനം .

അക്കാലത്ത് നന്തൻകോട് ആമത്തറ ഭാഗത്തെ ദലിതർ സംഘടിച്ച് ചേരമർ കലാസംഘം എന്നൊരു പ്രസ്ഥാനം രൂപീകരിച്ച് കാക്കാരശ്ശി നാടകങ്ങൾ അവതരിപ്പിച്ചിരുന്നു . രാജമ്മ വളർന്നപ്പോൾ ഈ സമിതിയിലെ നടിയായി ചേർന്നു . കാക്കാരശി നാടകത്തിൽ കാക്കാത്തിയുടെ വേഷം കെട്ടുന്ന ആദ്യത്തെ സ്ത്രീയായി രാജമ്മ. ( അതുവരെ കാക്കാത്തിയുടെ വേഷം കെട്ടിയിരുന്നത് ആണുങ്ങൾ)ഇവിടെ നിന്നാണ് രാജമ്മ വിഗതകുമാരൻ എന്ന ആദ്യ മലയാള സിനിമയിലെ നായികയായെത്തുന്നത് ഉപജീവനത്തിനായി പുല്ല് ചെത്തി കെട്ടുകളാക്കി വിൽക്കുന്ന ജോലിയായിരുന്നു രാജമ്മക്ക് ………

അക്കാലത്താണ് ( 1927-28 ) വിഗതകുമാരനിൽ അഭിനയിക്കാൻ പറ്റിയ ഒരു നായികയെ J.C.ഡാനിയൽ അന്വേഷിക്കുന്നത് . അങ്ങിനെ ട്രാവൻകൂർ പിക്ചേഴ്സിന്റെ ബാനറിൽ നിർമ്മിച്ച വിഗതകുമാരനിൽ രാജമ്മ നായികയായി . രാജമ്മയെ റോസിയായി ഡാനിയൽ പുനർനാമകരണം ചെയ്യുകയും ………

മൊത്തം 10 ദിവസത്തെ അഭിനയമായിരുന്നു റോസിക്ക് ഉണ്ടായിരുന്നത് . ദിവസം 5 രൂപ നിരക്കിൽ 10 ദിവസത്തെ അഭിനയത്തിന് 50 രൂപ കൂലി.

ചിത്രം 1928 നവംബർ 7 ന് തിരുവനന്തപുരം ക്യാപ്പിറ്റോൾ ടെൻറ് തിയേറ്ററിൽ പ്രഥമ പ്രദർശനം നടത്തി . അന്നത്തെ പ്രഗത്ഭ വക്കീലായിരുന്ന മുള്ളൂർ.S.ഗോവിന്ദപ്പിള്ളയാണ് പ്രദർശനം ഉത്ഘാടനം ചെയ്തത് . ദലിതയായ റോസി പ്രദർശനം കാണാൻ വന്നാൽ പ്രശ്നങ്ങളുണ്ടാകുമെന്ന് ഭയന്ന ഡാനിയൽ റോസിയെ ചിത്രം കാണാൻ ക്ഷണിച്ചിരുന്നില്ല . സിനിമ കാണാൻ റോസി എത്തിയുമില്ല. എന്നിട്ടും സിനിമയിൽ റോസിയുടെ കഥാപാത്രം വന്നതോടെ കാണികൾ അക്രമാസക്തരായി . ശക്തമായ കല്ലേറുമൂലം സ്ക്രീൻ കീറിപ്പറിഞ്ഞതോടെ വിഗതകുമാരന്റെ പ്രഥമ പ്രദർശനവും അവസാനിച്ചു . ഡാനിയൽ ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടു ……….

അവിടുന്നങ്ങോട്ട് റോസിയുടെ ജീവിതവും മാറി മറിഞ്ഞു . 1928 നവംബർ 10 ന് സംഘടിച്ചുവന്ന സവർണ റൗഡിക്കൂട്ടം റോസിയുടെ കുടിലിന് തീയിട്ടു . റോസിക്കും കുടുംബത്തിനും ഓടി രക്ഷപ്പെടേണ്ടി വന്നു . റോഡിലൂടെ വന്ന വാഹനത്തിന്റെ മുമ്പിലേക്ക് രക്ഷിക്കണേ എന്ന് അലറിക്കരഞ്ഞുകൊണ്ട് റോസി ഓടിക്കയറി . ലോറി ഡ്രൈവറായിരുന്ന നാഗർകോവിൽ സ്വദേശി കേശവപിള്ള റോസിയെ വാഹനത്തിൽ കയറ്റി രക്ഷപ്പെടുത്തി സ്വദേശത്തേക്ക് കൊണ്ടുപോയി . പിന്നീട് കേശവപിള്ള തന്നെ റോസിയെ വിവാഹം കഴിക്കുകയും ചെയ്തു ……..

എന്നാൽ ദലിതയെ വിവാഹം കഴിച്ചതിനാൽ കേശവപിള്ളയേയും റോസിയേയും വീട്ടുകാർ പുറത്താക്കി . തുടർന്ന് വടപളനിയിലെ ഓട്ടുപുരത്തെരുവിൽ വാടകവീടെടുത്ത് അവർ ജീവിതമാരംഭിച്ചു . റോസി രാജാമ്മാളായി പുനർജനിച്ചു .

1987 ൽ വടപളനിയിലെ ഓട്ടുപുരത്തെരുവിലെ വാടക വീട്ടിൽ വച്ച് 64- ആമത്തെ വയസിൽ മരിച്ചു 🌹🌹🌹

Share News