വധശിക്ഷ നിർത്തലാക്കാൻ റോമിലെ കൊളോസിയം മുഴുവൻ പ്രകാശമാനമാക്കി.

Share News

റോമിലെ സാൻ എഡിജിയോ സമൂഹം ലോകം മുഴുവൻ ക്യാപിറ്റൽ പനിഷ്മെൻ്റ് അഥവാ വധശിക്ഷ നിർത്തലാക്കാൻ റോമിലെ കൊളോസിയം മുഴുവൻ പ്രകാശമാനമാക്കി.

നവംബർ 30 തിയ്യതി വൈകിട്ട് 7 മണിക്ക് വധശിക്ഷ നിർത്തലാക്കാൻ വേണ്ടി പ്രത്യേകതരത്തിൽ കൊളോസിയം മുഴുവൻ പ്രകാശമാനമാകിയത്.

2001 നവംബർ 30 മുതലാണ് ഈ സമൂഹം ഇത് ആരംഭിച്ചത്. 1786 ൽ ഇറ്റലിയിലെ തോസ്കാന പ്രവശ്യയിലെ ഡ്യൂക്കാണ് ആദ്യമായി ചരിത്രത്തിൽ ഒരു പ്രദേശത്ത് നിന്ന് വധശിക്ഷ ഒഴിവാക്കിക്കൊണ്ട് കൽപ്പന പുറപെടുവിക്കുന്നത്. അത് പിൻചെന്നാണ് സാൻ എഡിജിയോ സമൂഹം ഇങ്ങനെ ദീപം തെളിയിക്കുന്നത് 2001 മുതൽ ആരംഭിച്ചത്. 

മരണ ശിക്ഷയുടെ പ്രതീകമായിരുന്ന കൊളോസിയം ജീവൻ്റെ മൂല്യം കാത്തുസൂക്ഷിക്കുന്ന സാക്ഷ്യം ആകുന്നു എന്നാണ് സമൂഹ തലവൻ മാരിയോ മരാസ്സിറ്റി ഇതേപ്പറ്റി പറഞ്ഞത്. അമേരിക്കയിലെ മെത്രാൻ സമിതി വധശിക്ഷക്ക് എതിരെ ഗവൺമെൻ്റിന് അപേക്ഷ നൽകിയിരുന്നു. ലോകത്ത് 2020 വധശിക്ഷകളുടെ എണ്ണത്തിൽ കുറവുണ്ട് എന്നും, മനുഷ്യ മനസാക്ഷികളിൽ ജീവൻ്റെ മൂല്യം വളർത്താൻ ഇത് വഴി തെളിക്കും എന്നും പറഞ്ഞു. ഇന്ന് ലോകത്തിൽ 142 രാജ്യങ്ങളിൽ വധശിക്ഷ നിർത്തലാക്കി. 56 രാജ്യങ്ങളിൽ ഇപ്പോഴും വധശിക്ഷ ഉണ്ടെങ്കിലും കഴിഞ്ഞ വർഷം 12 രാജ്യങ്ങളിൽ മാത്രമേ ഇത് നടന്നിട്ടുള്ളതായി റിപ്പോർട്ടുകൾ ഉള്ളൂ. യുഎൻ മനുഷ്യാവകാശ സമിതി വധശിക്ഷക്ക് എതിരെ മെമ്മോറാണ്ടം ഇറക്കാൻ വോടിംഗിന് ഡിസംബറിൽ ഒരുങ്ങുന്നുണ്ട്… അതിന് ഈ കൊളോസിയം പ്രകാശ പൂർണമാക്കിയത് അനുകൂലമായി സഹായിക്കും എന്നും സമൂഹ തലവൻ മാരിയോ പറഞ്ഞു.

റോമിൽ നിന്ന് ഫാ ജിയോ തരകൻ

Share News