കേരളത്തിൽ വിവാഹിതരാകാത്ത പരുഷന്മാരുടെ എണ്ണം കൂടുന്നു. സ്ത്രീകൾ അവരെ അവഗണിക്കുകയാണോ?

Share News

കേരളത്തിൽ വിവാഹിതരാകാത്ത പരുഷന്മാരുടെ എണ്ണം കൂടുന്നു. സ്ത്രീകൾ അവരെ അവഗണിക്കുകയാണോ?✍️

75 ശതമാനം ആണുങ്ങൾക്കും

പെണ്ണ് കിട്ടുന്നില്ല….!!!!!

സ്ത്രീകൾ പുരുഷന്മാരെ അവഗണിക്കുകയാണോ?

കേരളത്തിലെ പുരുഷന്മാർക്ക് വിവാഹം കഴിക്കാൻ പെണ്ണിനെ കിട്ടാത്തത് എന്ത് കൊണ്ട്?എന്ത് കൊണ്ട് സ്ത്രീകൾ

വിവാഹം കഴിക്കാൻ താല്പര്യപ്പെടുന്നില്ല?

സ്ത്രീധനം ആവശ്യപ്പെടാൻ പാടില്ല എന്ന പോലെ പുരുഷന്റെ ജോലിയും സാമ്പത്തികവും നോക്കാതെ കല്യാണം കഴിക്കാൻ സ്ത്രീകൾ താല്പര്യപ്പെടുമോ?

സമൂഹത്തിൽ പണമുള്ളവനും റാങ്ക് ഉള്ളവനും സമ്പത്ത് ഉള്ളവനും മാത്രമാണ് പെണ്ണ് കിട്ടുന്നത് അതുകൊണ്ട് വലിയൊരു വിഭാഗത്തിന് പെണ്ണ് കിട്ടുന്നില്ല

കല്യാണം കഴിക്കാൻ പോകുന്ന ആണുങ്ങളുടെ സ്ഥിരമായി കേൾക്കുന്ന ഒരു സങ്കടം പറച്ചിലാണ് പെണ്ണ് കിട്ടുന്നില്ലന്ന്.

ആർക്കാണ് പെണ്ണ് കിട്ടാത്തത്, സാധാരണ ജോലിയുള്ള, കൂലിപ്പണിയുള്ള ചെറിയ വീടുള്ള, വീട്ടിലേക് വഴിയില്ലാത്ത ഒരുപാട് സാധാരണക്കാരുണ്ട്.അവർക്കു കിട്ടുന്നില്ല.പിന്നെ എല്ലാ സൗകര്യങ്ങൾ ഉള്ള നല്ല ഗവണ്മെന്റ് ജോലിയും സൗന്ദര്യവുo സാമ്പത്തികവുമുള്ള പുരുഷന്മാർക്ക് പെണ്ണ് കിട്ടാത്ത പ്രശ്നമില്ല. അവരുടെ അടുത്തേക്ക് എന്നെ കല്യാണം കഴിക്കൂ എന്നും പറഞ്ഞു പെണ്ണും പെൺ വീട്ടുകാരും വന്നു കൊണ്ടിരിക്കും. അവിടെ അവന്റെ ജാതിയോ മതമോ സൗന്ദര്യമോ, ജാതകം ഒന്നും പ്രേശ്നമല്ല. സ്വഭാവം അതും പ്രേശ്നമല്ല കയ്യിൽ കാശുണ്ടോ അത് മതി.

സ്വഭാവ ഗുണത്തെക്കാൾ പെണ്ണ് കിട്ടാൻ ആവശ്യം സാമ്പത്തികഭദ്രത തന്നെയാണ്…! പെണ്ണിന് പിറകെ പോകുന്ന സമയം ആണുങ്ങളെ നിങ്ങൾ പണത്തിനു പിറകെ പോകൂ, പെണ്ണ് നിങ്ങളുടെ പിന്നാലെ വരും, കയ്യിൽ പണമുണ്ടെൽ വയസ്സൊ,ജാതിയോ മതമോ സൗന്ദര്യമോ ഒന്നും അവിടെ വിഷയമല്ല, നിങ്ങൾ ആഗ്രഹിക്കുന്നത് നിങ്ങൾക് ലഭിക്കും ✍️

കൈയിൽ ക്യാഷ് ഉണ്ടേൽ പെണ്ണ് വേണോ ചോദിച്ചു വീട്ടിലേക്ക് പെണ്ണിന്റെ ആളുകള വരും അത് ഇല്ലാത്തവന് എത്ര നല്ലവൻ ആയിട്ട് കാര്യം ഇല്ല..✍️

ഏറ്റവും കൂടുതൽ സങ്കടം കൂലിപ്പണിക്കാർക്കാണ്… പെണ്ണ് അനേഷിച്ചു ചെന്നാൽ…

എന്താ ജോലി…

“”കൂലിപ്പണി…

അപ്പൊ പെൺവീട്ടുകാർ…

അവൾ പഠിക്കാണ് ഇപ്പൊകല്യാണം കഴിച്ചു

കൊടുക്കുന്നില്ല…ഓരോ ഒഴിവുകഴിവ് പറയും…

അപ്പൊ കൂലിപ്പണിക്കാർ ഒരുപാട് പെണ്ണ് അനേഷിച്ചു ഒന്നും ശരിയാകാത്തത് കാരണം അവർക്കു ജീവിതത്തിൽ മടുപ്പു വരും.. തങ്ങളെ സ്നേഹിക്കാൻ ആരും ഇല്ല എന്ന തോന്നൽ വരും… ചിലർ മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടു ജീവിതം കളയും….

ഇനി 40 കഴിഞ്ഞിട്ടാണ് പെണ്ണ് കിട്ടുന്നതെങ്കിൽ പിന്നീട് ജീവിക്കാൻ

സമയമില്ലല്ലോ പത്തുവർഷം ജീവിച്ചാൽ 50 ആയി പിന്നെ കുട്ടികളുമായി അവരെ വളർത്തണം അവരുടെ കാര്യങ്ങൾ നോക്കണം അതിനെല്ലാം സമയം ഇല്ലല്ലോ .

പുരുഷന്മാരെ പെണ്ണ് കിട്ടാൻ നിങ്ങളും കൂടി ഒന്ന് മനസ്സ് വെക്കണം പണ്ടത്തെ കാലം അല്ല ഇപ്പൊ ഇതുപോലെ ആണെങ്കിൽ ആണുങ്ങളെ നിങ്ങൾക്ക് പെണ്ണ്

കിട്ടാൻ കുറച്ചു പാടുപെടും ✍️😌

Note the point…!!!!!🤗

1.30 വയസ്സ് കഴിഞ്ഞും കലുങ്കിൽ കത്തി അടിച്ചിരിക്കുന്നതാണ് നിങ്ങളുടെ ജോലി എങ്കിൽ നിങ്ങൾക്ക് പെണ്ണ് കിട്ടില്ല.😌

2. 10 പൈസയ്ക്ക് ഗുണമില്ലാതെ, തെണ്ടിത്തിരിഞ്ഞു നടക്കുന്നതാണ് നിങ്ങളുടെ പ്രധാന ജോലി എങ്കിൽ നിങ്ങൾക്ക് പെണ്ണ് കിട്ടില്ല.

3.മദ്യപാനികളുമായി കൂട്ടുകെട്ട്, കുടിച്ചു മദിച്ചു യാത്രകൾ, രഹസ്യസഞ്ചാരങ്ങൾ, ജോലി കഴിഞ്ഞാൽ അർധരാത്രി വീട്ടിലെത്തുക, ഇതൊക്കെയാണ് ജീവിതരീതിയെങ്കി പെണ്ണ് കിട്ടില്ല..

4. 30 വയസ്സ് കഴിഞ്ഞതിനുശേഷവും വീട്ടുകാരാണ് നിങ്ങൾക്ക് ചെലവിന് തരുന്നതെങ്കിൽ നിങ്ങൾക്ക് പെണ്ണിനെ കിട്ടിയില്ലെന്ന് വരാം.

5. സ്വന്തമായി നീക്കിയിരിപ്പുകളോ പറയത്തക്ക സമ്പാദ്യമോ സ്വത്തുക്കളോ ഇല്ലെങ്കിൽ നിങ്ങൾക്ക് പെണ്ണ് കിട്ടിയില്ലെന്ന് വരാം.

6. 30 വയസ്സ് കഴിഞ്ഞതിനുശേഷവും നിങ്ങൾക്ക് സ്ഥായിയായ ഒരു ജോലിയില്ലെങ്കിൽ പെണ്ണ് കിട്ടിയില്ലെന്ന് വരാം.

7. 30 വയസ്സ് കഴിഞ്ഞതിനുശേഷവും നിങ്ങൾക്ക് മര്യാദയോടെ സംസാരിക്കാനോ പെരുമാറാനോ അറിയില്ലെങ്കിൽ പെണ്ണ് കിട്ടിയില്ലെന്നു വരാം.

8.30 വയസ്സിനു ശേഷവും ഒരു കരിയർ ഗ്രോത്ത് നിങ്ങൾക്ക് ഉണ്ടായില്ലെങ്കിൽ അത് നിങ്ങളുടെ പര്യാപ്തതക്കുറവായി കണ്ട് പെണ്ണ് കിട്ടിയില്ലെന്ന് വരാം.

നിങ്ങളുടെ പ്രായമല്ല പ്രശ്നം, നിങ്ങളാണ് പ്രശ്നം മനസിലാക്കുക. .✍️❤

പ്രദീപ് പുന്നക്കൽ

Share News