കവിയും ചിത്രകാരനുമായ സിജു പുന്നേക്കാടിൻ്റെ ‘സിലബസ് ഒരു പകൽചിത്രം ‘ എന്ന പുസ്തകത്തിൻ്റെ ആദ്യപ്രതിയേറ്റുവാങ്ങാൻ സ്വന്തം അപ്പച്ചനെത്തന്നെയാണ് കവി നിയോഗിച്ചത്.
നിരവധി പുസ്തക പ്രകാശന ചടങ്ങുകളിൽ പങ്കെടുത്തിട്ടുണ്ട്.എന്നാലിത് വ്യത്യസ്തമായ ഒന്നാണ്.
കവിയും ചിത്രകാരനുമായ സിജു പുന്നേക്കാടിൻ്റെ ‘സിലബസ് ഒരു പകൽചിത്രം ‘ എന്ന പുസ്തകത്തിൻ്റെ ആദ്യപ്രതിയേറ്റുവാങ്ങാൻ സ്വന്തം അപ്പച്ചനെത്തന്നെയാണ് കവി നിയോഗിച്ചത്.

എന്തൊരു അഭിമാനമായിരുന്നു അപ്പോൾ ആ മുഖത്ത്!സിജുവിന് അപ്പച്ചൻ ജ്യേഷ്ഠ തുല്യനായ സുഹൃത്തിനെപ്പോലെയായിരുന്നു. അവരുടെ ഉള്ളടുപ്പം ഞാൻ അടുത്തുനിന്നറിഞ്ഞിട്ടുണ്ട്; എത്രയോ തവണ എത്രയോ ഇടങ്ങളിൽ വച്ച്.

ദിവസങ്ങളേ ആയുള്ളൂ ഈ അപ്പച്ചൻ നിത്യതയിലേക്ക് യാത്രയായിട്ട്. അപ്രതീക്ഷിതമായിന്നില്ല ഈ വിയോഗം. എന്നാലും ഇത്രവേഗം എന്നു കരുതിയില്ല.
നല്ല കർമങ്ങൾ നല്ല ഓർമകളായി ഒപ്പമുണ്ടാകട്ടെ!