മാർപാപ്പയുടെ അംഗരക്ഷകരായ വത്തിക്കാൻ സ്വിസ്സ് ഗാർഡിൽ വീണ്ടും ഏഴ് പേർക്ക് കൊറോണ സ്ഥിരീകരിച്ചു.
വത്തിക്കാൻ: മാർപ്പാപ്പയുടെ അംഗരക്ഷക സൈന്യമാണ് സ്വിസ്‌ഗാർഡ് എന്നറിയപ്പെടുന്നത്. കഴിഞ്ഞ ദിവസം 4 പേർക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. അങ്ങനെ ഇപ്പൊൾ 11പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്.
ലോകത്തിലെ ഏറ്റവും പഴക്കമുള്ള സൈനികരാണ് പാപ്പയെ സംരക്ഷിക്കുന്ന ഇവർ. 19- 30 വയസ് കാലപരിതിയിൽ ഉള്ള, സ്വിസ്സർലാൻഡ് പൗരത്വം ഉള്ള സൈനിക പരിശീലനം ലഭിച്ചവരാണ് ഇവർ എല്ലാവരും… കഴിഞ്ഞ ഒക്ടോബർ മാസം ആരംഭത്തിൽ നടന്ന സ്വിസ് ഗാർഡിലേക്ക് പുതിയ സൈനികരെ ചേർക്കുന്ന ചടങ്ങ് നടന്നിരുന്നു. അതിൽ ഫിലിപ്പീൻസ് വംശജൻ ചരിത്രത്തിൽ ആദ്യമായി അംഗത്വം എടുത്തത് വാർത്തയായിരുന്നു. സ്വിസ്സ്ഗാർഡ് അംഗങ്ങൾ വത്തിക്കാന് അടുത്തുള്ള അവരുടെ അപ്പാർട്ട്മെന്റുകളിൽ ആണ് താമസിക്കുന്നത്.
ഫാ. ജിയോ തരകൻ
ഹോളി ക്രോസ് യൂണിവേഴ്സിറ്റി, റോം.