ഇത് ഒരു doctrinal mode ൽ പാപ്പാ പഠിപ്പിക്കുന്ന ഒന്നല്ല, മറിച്ച് ഒരു pastoral mode ൽ പാപ്പാ അഭിപ്രായപ്പെടുന്ന ഒന്നാണ്.

Share News

കത്തോലിക്കാ സഭയുടെ ധാർമ്മികതയേയും പഠനങ്ങളേയും അഭിപ്രായങ്ങളേയും ലോകം എന്നും വളരെ ഗൗരവത്തോടെയാണ് കണ്ടിട്ടുള്ളത്. കാരണം അവ അത്രമേൽ ദൃഢമായ ദൈവബന്ധത്തെയും മനുഷ്യനന്മയേയും അടിസ്ഥാനമാക്കി സസൂക്ഷ്മം രൂപപ്പെട്ടവയാണ്.

LGBT കമ്മ്യൂണിറ്റിയെക്കുറിച്ച് ‘Francesco’ എന്ന ഡോക്യുമെന്ററിയിൽ ഇപ്പോൾ ഫ്രാൻസിസ് പാപ്പാ പറഞ്ഞിരിക്കുന്നത് ഇതാണ്:

“Homosexual people have a right to be in a family. They are children of God and have a right to a family. Nobody should be thrown out or be made miserable over it. What we have to create is a civil union law. That way they are legally covered. I stood up for that?”

ആദ്യം മനസ്സിലാക്കേണ്ട കാര്യം, ഇത് ഒരു doctrinal mode ൽ പാപ്പാ പഠിപ്പിക്കുന്ന ഒന്നല്ല, മറിച്ച് ഒരു pastoral mode ൽ പാപ്പാ അഭിപ്രായപ്പെടുന്ന ഒന്നാണ്. അതുകൊണ്ട് പാപ്പാ സഭയുടെ ഔദ്യോഗിക പ്രബോധനത്തിനെതിരേ പഠിപ്പിക്കുന്നു എന്നു പറഞ്ഞു സഭയേയും പാപ്പായേയും തമ്മിലടിപ്പിച്ചു ചോര കുടിക്കാൻ കാത്തിരിക്കുന്നവർ വാൾ ഉറയിലിടൂ!

ലോകത്തേയും മനുഷ്യരേയും അവരുടെ പ്രശ്നങ്ങളേയും കണ്ടില്ലെന്നു നടിക്കുന്ന ഒരു സഭയല്ല കത്തോലിക്കാ സഭ. മുമ്പെന്നത്തേക്കാളും LGBT സമൂഹത്തിന്റെ കേൾക്കപ്പെടാതെ പോയ പ്രശ്നങ്ങളെക്കുറിച്ച് ലോകം ചിന്തിക്കുന്ന ഒരു കാലഘട്ടമാണിത്. ദൈവത്തിന്റെ സൃഷ്ടികളെന്ന നിലയിലും മനുഷ്യന്റെ അന്തസ്സിലും അവർക്കു ജീവിക്കാൻ കഴിയുന്നില്ലെങ്കിൽ സഭ അവരെ കാതു തുറന്നു കേൾക്കുക തന്നെ ചെയ്യും. പാപ്പാ അതു കേൾക്കുകയും അതിനോടുള്ള തന്റെ അനുഭാവപൂർണ്ണമായ ഇടയശബ്ദം കേൾപ്പിക്കുകയും ചെയ്തിരിക്കുന്നു. ‘എല്ലാവരേയും സോദരരായി’ (Fratelli Tutti) ഉൾക്കൊള്ളുന്ന പ്രതീക്ഷാനിർഭരമായ ഒരു ലോകത്തിലേക്ക് സഭ ഉറ്റുനോക്കുന്നു. സഭ മനുഷ്യനു വേണ്ടിയാണ്.

ലോകമെമ്പാടും കത്തോലിക്കാ സഭയിൽ കൂടുതൽ ചർച്ചകൾക്കും വിശകലനങ്ങൾക്കും ഇതു വഴിയൊരുക്കും. ദൈവത്തിന്റെ മനസ്സു വെളിപ്പെടുത്തുന്ന, പരിശുദ്ധാത്മ പ്രേരിതമായ സഭയുടെ കൂടുതൽ പ്രബോധനങ്ങൾക്കായി കാത്തിരിക്കുന്നു.

ഒടുവിൽ പാപ്പായുടെ വാക്കുകൾ തന്നെ കടമെടുക്കുന്നു:

“Who am I to Judge!”

https://www.facebook.com/frsheen/videos/10214191615023815/?cft[0]=AZXHOUZjeOORTYn5TjC4Z9amiFTjMjPz0UiY1HHEiNDFy8R2hEl7B-FF8r54hqasVSu-Pdfat1846FxWt9hrLrHUKLYi8pr7I7lZHlQG9QrFR6-Vy3WpjT6efktVeRX2zHmz53YiXzzHfNDI4yOuX-ocLTdh6m9MweacOU7QUww6JQ&tn=%2B%3FFH-R

Fr. Sheen Palakkuzhy

Share News