ജനിച്ച നാട്‌ നാട്ടുകാർ കൂട്ടുകാർ ഒക്കെ കൂടെ നിക്കണം ഈ ചെറുപ്പക്കാരിക്കൊപ്പം .

Share News

മൂന്നു മുന്നണികളുടെയും ലിസ്റ്റ് വന്നു….

കോൺഗ്രസിന് അഭിമാനിക്കാം..

..മൂന്ന് മുന്നണികളുടെയും ലിസ്റ്റ് വെച്ച് നോക്കുമ്പോൾ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി ..

.. അതും വനിത സ്ഥാനാർത്ഥി ……കായംകുളം മണ്ഡലം …..ആരിത ബാബു …

..പുലർച്ചെ തൊഴുത്തു വൃത്തിയാക്കൽ മുതൽ കാലികളെ കുളിപ്പിച്ചു വരെ നിർത്തി കറവക്കു സജ്ജമാക്കണം.കറന്നെടുത്ത പാൽ സോസൈറ്റിയിൽ നൽകണം..

ഇതു വരെ ഉള്ളത് അന്നത്തിനു വഴി തേടൽ, പിന്നെയെ ഉള്ളൂ അരിതക്ക് പൊതുരംഗം.നാളെ MLA ആയാലും വിയർപ്പിന്റെ ഉപ്പു ചേരാത്ത അന്നം കഴിക്കില്ലയെന്ന ദൃഢ നിശ്ചയം..

ശബരിമല വിഷയത്തിലും പൗരത്വ ബില്ല് വിഷയത്തിലും ഉൾപ്പെടെ സമര മുഖത്ത് വീറോടെ പോരാട്ട മനസ്സോടെ നിറഞ്ഞു നിന്ന അരിത അന്നും പശു തൊഴുത്തിലെ കഠിന വേല കഴിഞ്ഞാണ് ഓടിയെത്തിയത്..പുതിയൊരു സംസ്കാരം ഉയരട്ടെ..

അധികാരം താഴെത്തട്ടിലേക്കെത്തട്ടെ..

ജനിച്ച നാട്‌ നാട്ടുകാർ കൂട്ടുകാർ ഒക്കെ കൂടെ നിക്കണം ഈ ചെറുപ്പക്കാരിക്കൊപ്പം .

Babu K Thomas

Share News