കാലം പക്ഷികളായി അവളോടൊപ്പം പറന്നു.

Share News

ജനിച്ച നാൾ മുതൽ എൻ്റെയും ലൗവ് ലിയുടേയുo കൈകളിൽ നിന്ന് അവൾ കുതിച്ചു താഴെയിറങ്ങി. കമിഴ്ന്നു കിടന്നു നീന്തി.ഞങ്ങളുടെ കണ്ണൂ തെറ്റിച്ചോടി.പിടി ക്കാൻ ചെന്നപ്പോൾ ഒളിച്ചിരുന്നു. പൂമ്പാറ്റയെപ്പോലെ ഇടക്കിടെ പാറിപ്പറന്നു – പൂമ്പാറ്റയെ പിടിക്കാനെന്നവണ്ണം നടക്കുന്ന കൊച്ചു കുട്ടികളായി ഞാനും ലൗവ് ലിയും

കാലം പക്ഷികളായി അവളോടൊപ്പം പറന്നു. ദൈവം അവളെയും പ്രകൃതിയേയും മനുഷ്യരേയും വരയ്ക്കാൻ അവരുടെ കയ്യിൽ ചായപ്പെൻസിലുകളും ബ്രഷും കൊടുത്തു.അവൾ ആർക്കിടെക്റ്റായി. വരകാരിയായി.അവൾക്ക് വരകാരന്മാരും വരകാരികളും ചിത്രമെടുപ്പുകാരുO കൂട്ടുകാരായി.അവൾ ഇടക്കിടെ വിട്ടിലില്ലാതായി -ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലെ നാടും നഗരവും കാണാനിറങ്ങുമ്പോഴും അലച്ചില്ലകളിലും അവൾ സ്വതന്ത്ര്യം അനുഭവിച്ചു.വീടിൻ്റെ നാലു ചുവരുകൾക്കുള്ളിലെ തളച്ചിടപ്പെടുന്ന പെണ്ണിനോട് അവൾ കലഹിച്ചു.”എഴുന്നേറ്റു പോടി ഇങ്ങനെ തടവിക്കെടക്കാതെ, പോ…ആണൊരുത്തൻ കാൽക്കീഴിലാക്കും വരെയെങ്കിലും പാറിപ്പറക്ക്….ലോകത്തെ നെഞ്ചിനുള്ളിലാക്ക്…”ദൂരെ യാത്രകൾക്കിറങ്ങി തിരിക്കുമ്പോൾ അവൾ അവളുടെ അപ്പയുടെ കൂട്ടുകാരുടെ ഫോൺ നമ്പരുകൾ മാത്രം വാങ്ങി. കാശിൻ്റെ ഒരു തുട്ടു പോലും എന്നോടോ അവളുടെ അമ്മയോടൊ ചോദിച്ചില്ല. വരച്ചു കിട്ടിയ കാശു കൊണ്ടവൾ തനിയെ യാത്ര നടത്തി.

അങ്കിളേ, ആൻ്റി ഞാൻ ജോർജ് ജോസഫ് കെയുടെ മകളാണെന്നു പറഞ്ഞു കയറിച്ചെന്നു. എം.ജി.രാധാകൃഷ്ണനും ബോംബെ മാത്യൂസും പറഞ്ഞു. നിൻ്റെ മോളേ സമ്മതിക്കണം. പാതിരാക്ക് റെയിൽവേ സ്റ്റേഷനിൽ വന്നിട്ട് അവൾ ഫോണിൽ വിളിച്ച് സഹായം ചോദിച്ചു.കണ്ടിട്ടുപോലുമില്ലാത്തവരോട് എത്ര പെട്ടെന്നാണ് അവൾ അടുക്കുന്നത്. ഞാൻ എഴുത്തകാരനായിട്ടും കേരളം വിട്ട് ആകെ പോയിട്ടുള്ളത് ചെന്നൈയും ബാംഗ്ലരും മാത്രം. അവൾ ആകട്ടെ എത്രയോ ഉത്തരേന്ത്യൻനാടുകൾ..:.എനിക്കവളോട് അസൂയ തോന്നി.

പുസ്തകങ്ങളുൾടെ കൂമ്പാരത്തിലേക് പിറന്നുവീണ എന്നെ വിസ്മയിപ്പിച്ചത് അപ്പ മടിയിൽ ഇരുത്തി വായിച്ചു തന്ന കഥകൾ ആയിരുന്നു. സാഹിത്യകാരനായ അപ്പയുടെ അക്ഷരത്തോടുള്ള അഭിനിവേശം വാത്സല്യത്തിൽ ചാലിച്ചു എന്നിലേക്കു പകർന്നതിലൂടെ ഒരിക്കലും പകരംവെക്കാൻപറ്റാത്ത ഒരു സർഗാത്മകതയുടെ ലോകം തന്നെയാണ് ഉടലെടുത്തത്… എന്നെ ഞാനാക്കിയ അപ്പയ്ക്ക് സ്നേഹപൂർവം…..അന്നമോൾ

ഹന്ന മോൾ ആദ്യമായി അപ്പയെ വരയ്ക്കുന്നു.
പിതൃദിനത്തിൽ അപ്പയെക്കുറിച്ചെഴുതു
ന്നു.പടം നീ വരച്ച പടം അപ്പയ്ക്ക് ഒത്തിരി ഇഷ്ടമായി.

അപ്പു ജനിച്ച ശേഷം അവൻ മാത്രം ഞങ്ങളുടെ ലോകത്ത് മതിയെന്നു ഞങ്ങൾ തീരുമാനിച്ച . ലൗവ് ലി താലിമാല കൂടാതെ ഒരു കോപ്പർട്ടികൂടി ധരിച്ചു.അവൾ അതു ഞങ്ങളറിയാതെ പൊട്ടിച്ചു കളഞ്ഞ് ഭുമിയിൽ വന്ന് ജനിച്ചു

.ഞങ്ങളുടെ മുഖത്ത് നോക്കിച്ചിരിച്ചു കൊണ്ട് അവൾ തമഴിൽ പറഞ്ഞു.

“നാൻ ജയിക്കാനായി ജയിച്ചവൻടാ … പിറക്കാനായി പിറന്തവൻടാ…”

ഞങ്ങൾ തോറ്റു. അവൾ ജയിച്ചു.

ഇന്നു് ഹന്ന ജോസഫ് കെയുടെ പിറന്നാൾ ദിനം

ഹന്ന മോൾ യാത്ര തുടർന്നു കൊണ്ടേയിരിക്കുന്നു.

ഞാൻ അവളോട് ചോദിച്ചു.

” ഞാൻ മോൾക്കെന്താ പിറന്നാൾ സമ്മാനമായി തരേണ്ടത് ” ” അപ്പേട കൈ കൊണ്ട് വാങ്ങിത്തരുന്ന ഒരു ബ്രഷ് “

George Joseph K

Share News