
അന്നം തന്ന അമ്മയ്ക്ക്..|സെക്യൂരിറ്റി നൽകിയ പിതാവിന്
അന്നം തന്ന അമ്മയ്ക്ക്.
SSLC അവസാന പരീക്ഷയും കഴിഞ്ഞ് മടങ്ങുമ്പോള്‍, വിതുമ്പലോടെ യാത്രയാക്കുന്ന പാചകത്തൊഴിലാളി ശ്രീകലയെ ചേര്‍ത്തുനിര്‍ത്തി ചുംബിക്കുന്ന വിദ്യാര്‍ഥിനികള്‍. പാലക്കാട് PMG ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 31 വര്‍ഷമായി പാചകത്തൊഴിലാളിയാണ് ശ്രീകല. ശമ്പളം ലഭിച്ചിട്ട് നാലുമാസമായെങ്കിലും ഒരുദിവസംപോലും കുട്ടികളുടെ ഭക്ഷണം മുടക്കിയിട്ടില്ല. മുന്‍വര്‍ഷങ്ങളില്‍ പഠിച്ചിറങ്ങിയവര്‍ പലരും ഇപ്പോഴും ഇടയ്ക്ക് ശ്രീകലയെ കാണാനെത്താറുണ്ട്| ഫോട്ടോ: പി.പി.രതീഷ്,കടപ്പാട്: മാതൃഭൂമി ന്യൂസ്

സ്കൂൾ സെക്യൂരിറ്റി ജീവനക്കാരന്റെ ഫോട്ടോ എടുത്ത കുട്ടികൾ
കുട്ടികളുടെ നന്മകൾ നിറഞ്ഞ മനസ്സ് വ്യക്തമാക്കുന്ന രണ്ട് സംഭവങ്ങളുടെ ചിത്രങ്ങൾ .

സ്‌കൂൾ ജീവിതത്തിൽ അവർക്ക് ഇഷ്ടപ്പെട്ടവരെ വേര്പിരിയുമ്പോൾ അവരുടെ മനസ്സ് വേദനിക്കുന്നു .
സ്നേഹവും കരുതലും നൽകുവാൻ ,,അത് മനസ്സിലാക്കുവാൻ സാധിക്കട്ടെ .
സാബു ജോസ് ,എറണാകുളം
