ഇന്ന് ആബേലച്ചന്റെ ചരമ വാർഷികം.. പ്രണാമം..
ഈശ്വരനെ തേടി ഞാൻ നടന്നു
കടലുകൾ കടന്നു ഞാൻ തിരഞ്ഞൂ
അവിടെയുമില്ലിവിടെയുമില്ലീശ്വരൻ
വിജനമായ ഭൂവിലുമില്ലീശ്വരൻ
എവിടെയാണീശ്വരന്റെ കാൽപ്പാടുകൾ
മണ്ണിലൊക്കെ ഞാൻ തേടി കണ്ടില്ലാ..
എവിടെയാണീശ്വരന്റെ സുന്ദരാലയം
വിണ്ണിലൊക്കെ ഞാൻ തേടി കണ്ടില്ലാ…
കണ്ടില്ല കണ്ടില്ലെന്നോതിയോതി
കാനനച്ചോല പതഞ്ഞുപോയി
കാണില്ല കാണില്ലെന്നോതിയോതി
കിളികൾ പറന്നു പറന്നുപോയി
അവസാനമെന്നിലേയ്ക്ക് ഞാൻ തിരിഞ്ഞൂ..
ഹൃദയത്തിലേയ്ക്കു ഞാൻ കടന്നു..
അവിടെയാണീശ്വരന്റെ വാസം
സ്നേഹമാണീശ്വരന്റെ രൂപം
സ്നേഹമാണീശ്വരന്റെ രൂപം
..ആബേലച്ചൻ..~
സുപ്രസിദ്ധമായ ഈ പാട്ട് എഴുതിയതാരെന്ന് അറിയാത്തവർ അനേകമുണ്ട്..
കൊച്ചിൻ കലാഭവൻറെ സ്ഥാപകനും നടത്തിപ്പുകാരനുമായിട്ടാണ് ആബേലച്ചനെ പൊതുവേ ജനം അറിയുന്നത്.. വിദേശത്തു നിന്ന് ഉന്നതമായ വിദ്യാഭ്യാസം നെടിയ അച്ചൻ ഒരു നിയോഗം പോലെയാണ് കലാഭവൻ സ്ഥാപിച്ചതും പതിറ്റാണ്ടുകൾ അതിൻറെ ജീവനും ആത്മാവുമായി അതു നടത്തി കൊണ്ടു പോയതും..
ക്രിസ്തീയ ഭക്തി ഗാന ശാഖ ആണെങ്കിലും ആബേലച്ചൻറെ സൃഷ്ടികളായ ഇരുനൂറിൽ പരം ഗാനങ്ങൾ മലയാളക്കര യിൽ ഇന്നും ജനപ്രിയമായി തുടരുന്നു.. യേശുദാസിൻറെ ജനപ്രിയതക്ക് ഒരു ചെറിയ പങ്കെങ്കിലും കലാഭവനും ആബേലച്ചൻറെ പാട്ടുകളും വഹിച്ചിട്ടുണ്ട്.. മിക്ക പാട്ടുകൾക്കും സംഗീതം നൽകിയത് അന്തരിച്ച KK ആൻറണി..