
”ജീവനുവേണ്ടി നിലകൊള്ളുക. അനാഥരും ഉപേക്ഷിക്കപ്പെട്ടുവരുമായ കുഞ്ഞുങ്ങളുടെ സംരക്ഷണയില്‍ ശ്രദ്ധിക്കുക.. ദൈവം ഫലം നല്‍കും.” അദേഹത്തിന്റെ വാക്കുകള്‍ ഞങ്ങള്‍ അക്ഷരംപ്രതി അനുസരിച്ചു. ദൈവം ഫലം നല്‍കുകയും ചെയ്തു.”
ഏഴുവര്‍ഷങ്ങള്‍ ഞങ്ങള്‍ക്ക് കുട്ടികളുണ്ടായിരുന്നില്ല. എല്ലാ ചികിത്സകളും ഒന്നിന് പിന്നാലെ ഒന്നായി നടത്തിനോക്കി. ഒടുവില്‍ ദൈവം തന്നെ ഇടപെടേണ്ടി വന്നു..
ടോമി മുരിങ്ങാത്തേരി
അഞ്ചുമക്കളെ നല്‍കി ഞങ്ങളുടെ കുടുംബജീവിതം അനുഗ്രഹിച്ചു. ഈ അഞ്ചുമക്കളും ഒക്‌ടോബര്‍ മാസത്തിലാണ് പിറന്നത്..അതിനാല്‍ ഒക്‌ടോബര്‍ ഞങ്ങളുടെ ജീവിതത്തില്‍ അനുഗ്രഹത്തിന്റ മാസമാണ്..ഇപ്പോള്‍ അടുത്ത കുട്ടിക്കായി ഞങ്ങള്‍ കാത്തിരിക്കുകയാണ്.. ” പറയുന്നത് കേരളത്തിലെ മുന്‍നിര ജൂവലറികളുടെ നിരയിലേക്കുയരുന്ന ടി.ടി ദേവസി ജൂവലറിയുടെ ഉടമകളിലൊരാളായ ഗുരുവായൂർ കോട്ടപ്പടി തരകന്‍ സിബില്‍ ജോസ്.
”2001 ലായിരുന്നു ഞാനും ജൂലിയും വിവാഹിതരായത്. എന്നാല്‍ വിവാഹത്തിന്റെ ആദ്യവര്‍ഷങ്ങളില്‍ ഞങ്ങള്‍ ചികിത്സ തേടി എത്തി. കുട്ടികളെ ഏറെ ആഗ്രഹിച്ചിരുന്ന ഞങ്ങള്‍ക്ക് കുട്ടികളുണ്ടാവില്ലെന്നായിരുന്നു ഡോക്ടര്‍മാര്‍ വിധിയെഴുതിയത്. ഇത് വലിയൊരു വേദനയായി മനസില്‍ നിറഞ്ഞു. എങ്കിലും ദൈവത്തിന് ഞങ്ങളെക്കുറിച്ച് പദ്ധതിയുണ്ടെന്ന് ഞങ്ങള്‍ ഹൃദയത്തില്‍ വിശ്വസിച്ചു. ഒരു ധ്യാനത്തില്‍ പങ്കെടുത്തപ്പോള്‍ അതിന്റെ ഡയറക്ടര്‍ പറഞ്ഞു. ”ജീവനുവേണ്ടി നിലകൊള്ളുക.അനാഥരും ഉപേക്ഷിക്കപ്പെട്ടുവരുമായ കുഞ്ഞുങ്ങളുടെ സംരക്ഷണയില്‍ ശ്രദ്ധിക്കുക.. ദൈവം ഫലം നല്‍കും.” അദേഹത്തിന്റെ വാക്കുകള്‍ ഞങ്ങള്‍ അക്ഷരംപ്രതി അനുസരിച്ചു. ദൈവം ഫലം നല്‍കുകയും ചെയ്തു.” സിബില്‍ പറഞ്ഞു.
2008 ഒക്‌ടോബര്‍ നാലിനാണ് ഇവര്‍ക്ക് ആദ്യത്തെ കുട്ടി പിറന്നത്. ഏയ്ഞ്ചലാ മറിയം. ഇപ്പോള്‍ കുന്നംകുളം ഗുഡ്‌ഷെപ്പേര്‍ഡ് സ്‌കൂളില്‍ മൂന്നാം ക്ലാസില്‍ പഠിക്കുന്നു. രണ്ടാമത്തെ കുട്ടി ഏയ്ബല്‍ 2010 ഒക്‌ടോബര്‍ രണ്ടിനാണ് ജനിച്ചത്. ഒന്നാം ക്ലാസില്‍ പഠിക്കുന്നു.മൂന്നാമത് അബിഗേല്‍ ആന്‍. ഒക്‌ടോബര്‍ 20നാണ് ജനനം. എല്‍.കെ.ജി വിദ്യാ ര്‍ത്ഥിയാണ്. നാലാമത് ആഗ്നല്‍തെരേസ. മൂന്ന് വയസേയുള്ളൂ. 2016 ഒക്‌ടോബര്‍ എട്ടിനാണ് അഞ്ചാമന്‍ ഏദലിന്റെ ജനനം.
എല്ലാ കുട്ടികളും നോര്‍മ്മലായിട്ടാണ് ജനിച്ചതെങ്കിലും ജൂലിയുടെ ഷുഗര്‍നിലയിലുണ്ടായ മാറ്റവും മറ്റും ഏറെ ഉത്കണ്ഠാകുലമായിരുന്നു.എങ്കിലും തടസങ്ങളൊന്നുമില്ലാതെ അതെല്ലാം ക്രമീകരിക്കപ്പെട്ടു. അതിനാല്‍ തുടര്‍ന്നും അവര്‍ കുഞ്ഞുങ്ങളെ ആഗ്രഹിക്കുന്നു. ഒക്‌ടോബര്‍ മാസത്തില്‍ കുഞ്ഞുങ്ങള്‍ ജനിക്കുന്നത് കണ്ട് പലരും ഇത് പ്ലാനിംഗിലൂടെയാണ് സംഭവിക്കുന്നതെന്നാണ് പറഞ്ഞത്. എന്നാല്‍ ദൈവത്തിന്റെ പ്ലാന്‍ അല്ലാതെ മാനുഷികമായ പ്ലാന്‍ ഒന്നും ഉണ്ടായിരുന്നില്ലെന്ന് സിബില്‍ പറയുന്നു.സിബിലും ജൂലിയും ഒന്നിച്ച് ലൂര്‍ദില്‍ പോയി ഒരിക്കല്‍ കണ്ണീരോ ടെ പ്രാര്‍ത്ഥിച്ചിരുന്നു. അടുത്തകാലത്ത് മക്കളൊന്നിച്ച് ഫാത്തിമയിലെത്തി നന്ദി പറയാനും പോയി
